'ഞാന്‍ വാശിക്കാരിയാണ്'; ബാപ്പയോടും അമ്മയോടും സഹോദരിമാരോടും പിന്നീട് മിണ്ടിയിട്ടേ ഇല്ലെന്ന് ലക്ഷ്മിപ്രിയ

ബിഗ് ബോസ് മലയാളം സീസണ്‍ 4 അത്യന്തം ആവേശത്തോടെ മുന്നേറുകയാണ്. മത്സരാര്‍ത്ഥികളുടെ എണ്ണം എട്ടു പേരിലേക്ക് ചുരുങ്ങിയതോടെ ഇനി ഫൈനല്‍ ഫൈവിലേക്കെത്താന്‍ അധികദൂരമില്ല. ആരൊക്കെ മുന്നേറും, ആര് ടൈറ്റില്‍ വിന്നറാകും എന്ന ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ബിഗ് ബോസിന്റെ പ്രേക്ഷകരെല്ലാം തന്നെ.

കഴിഞ്ഞ വാരം നോമിനേഷന്‍ ലിസ്റ്റില്‍ നിന്നും പ്രേക്ഷകരുടെ തീരുമാനം അനുസരിച്ച് പുറത്തായത് അഖിലായിരുന്നു. മികച്ചൊരു മത്സരാര്‍ത്ഥിയായിരുന്ന അഖില്‍ കഴിഞ്ഞ വീക്ക്‌ലി ടാസ്‌ക്കില്‍ ലക്ഷ്മിപ്രിയയുമായി തീപാറുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. പലപ്പോഴും ലക്ഷ്മിപ്രിയയെ പ്രകോപിപ്പിക്കാന്‍ നോക്കിയെങ്കിലും ടാസ്‌ക്കിന്റെ സമയത്ത് അതത്ര സാധിച്ചില്ല.

പൊട്ടിത്തെറിച്ച് ലക്ഷ്മിപ്രിയ

എന്നാല്‍ ടാസ്‌ക്കിനു ശേഷം ലക്ഷ്മിപ്രിയ ഇടയ്ക്കിടെ പൊട്ടിത്തെറിയ്ക്കുന്നത് പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞു. അഖിലിനോട് മാത്രമല്ല, വിനയ്‌നോടും റിയാസിനോടും പല തവണ അഭിപ്രായഭിന്നതകള്‍ ഉയര്‍ന്നിരുന്നു. അതിന്റെ പേരില്‍ കുറേ കരയുകയും ചെയ്തു.

ഇന്ന് കൊടുത്ത മോണിങ് ടാസ്‌ക്കില്‍ താന്‍ എന്തുകൊണ്ട് ഇത്ര വാശിക്കാരിയായി എന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ലക്ഷ്മിപ്രിയ. തന്റെ കുടുംബാംഗങ്ങളോട് വര്‍ഷങ്ങളായി സംസാരിക്കാത്ത തന്റെ വാശി കുറയ്ക്കാന്‍ വേണ്ടി കൂടിയാണ് ബിഗ് ബോസിലേക്ക് വന്നതെന്ന് പറയുകയാണ് ലക്ഷ്മിപ്രിയ.

കുടുംബത്തോടുള്ള വാശി

'എന്റെ വാപ്പയെ ഞാന്‍ ആകെ അഞ്ചോ ആറോ തവണയേ കണ്ടിട്ടുള്ളൂ. അദ്ദേഹത്തിന്റെ അവസാന നാളുകളില്‍ അദ്ദേഹത്തിന്റെ രോഗാവസ്ഥയില്‍ ഞാനാണ് നോക്കിയത്. എല്ലാ കാര്യങ്ങളും ചെയ്ത് കൊടുത്തതും ഞാനായിരുന്നു.

പക്ഷെ മരിക്കുന്നതിന് അല്പനാള്‍ മുമ്പ് പറഞ്ഞ കാര്യങ്ങള്‍ എനിക്ക് വല്ലാതെ ഫീല്‍ ചെയ്തിരുന്നു. അതേത്തുടര്‍ന്ന് പിന്നീട് ഒരിക്കലും ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല.

എന്റെ അമ്മയുമായി ഞാന്‍ ഒന്‍പതു വര്‍ഷമായി യാതൊരു സഹകരണവുമില്ല. എന്റെ മൂത്ത ചേച്ചിയുമായി 16 വര്‍ഷത്തോളമായി മിണ്ടിയിട്ടേയില്ല. രണ്ടാമത്തെ ചേച്ചിയുമായും പിണക്കമാണ്.

വാശി ഇവിടെയും തുടരുന്നു

ഇങ്ങനെയുള്ള എന്റെ മോശം സ്വഭാവങ്ങള്‍ക്ക് ഒരു മാറ്റം വരണമെന്ന് കൂടി വിചാരിച്ചാണ് ഞാന്‍ ബിഗ് ബോസിലേക്ക് വരുന്നത്. എന്റെ വാശിയും ദേഷ്യവുമെല്ലാം കുറയ്ക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അതുകൊണ്ടാണ് എന്ത് പിണക്കം വന്നാലും അല്പം കഴിഞ്ഞ് അതെല്ലാം മറന്ന് ഞാന്‍ കൂട്ടത്തില്‍ കൂടുന്നത്. എല്ലാവരേയും സ്‌നേഹിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.

പക്ഷെ, എന്റെ വാശി എന്തെന്ന് ഇവിടെ യഥാര്‍ത്ഥത്തില്‍ പലര്‍ക്കും മനസ്സിലായിട്ടില്ല. അത് മനസ്സിലാക്കി കൊടുക്കാന്‍ വേണ്ടിയാണ് വിനയ്‌ന്റെ പിറന്നാള്‍ ദിവസം ഞാന്‍ കേക്ക് മുറിക്കാനോ കഴിയ്ക്കാനോ ഒപ്പം കൂടാതിരുന്നത്. എനിക്ക് നിങ്ങളോട് മിണ്ടാതിരിക്കാന്‍ പറ്റും എന്ന് കാണിക്കാന്‍ വേണ്ടിയായിരുന്നു അത്. ഒരുപാട് സങ്കടം തോന്നിയിരുന്നുവെങ്കിലും അന്ന് മാറിനിന്നത് അതുകൊണ്ടാണ്.

Recommended Video

Dr. Robin On His Angry Behavior | ബിഗ് ബോസിലെ വിന്നര്‍ ഞാന്‍ തന്നെ | *Interview | FilmiBeat
വിഷമം ഉണ്ടെങ്കിലും

ഒരു വ്യക്തി എന്ന നിലയില്‍ അതെനിക്ക് വലിയ വിഷമം ഉണ്ടായിരുന്നു. സ്‌നേഹിക്കാന്‍ പറ്റുന്നതുപോലെ അകറ്റിനിര്‍ത്താനും സാധിക്കുമെന്ന് കാണിച്ചുകൊടുക്കാന്‍ വേണ്ടി കൂടിയായിരുന്നു എന്റെ നിസ്സഹകരണം.' ലക്ഷ്മിപ്രിയ തുറന്നു പറയുന്നു.

ലക്ഷ്മിപ്രിയ തന്റെ ജീവിതകഥ മുന്‍പ് പ്രേക്ഷകരോട് പങ്കുവെച്ചിട്ടുള്ളതാണ്. 18-ാം വയസ്സില്‍ ജയേഷുമായുള്ള പ്രണയവിവാഹത്തെത്തുടര്‍ന്ന് തന്റെ കുടുംബവീട്ടില്‍ നിന്നും ഇറങ്ങിയതാണ് ലക്ഷ്മിപ്രിയ. വിവാഹശേഷം മതം മാറുകയും ചെയ്തിരുന്നു. വീട്ടുകാരുമായി വലിയ ബന്ധമൊന്നും ഇല്ലെന്ന് നേരത്തെ തന്നെ ലക്ഷ്മിപ്രിയ പറഞ്ഞിരുന്നു.

മാര്‍ച്ച് 27-ന് ആരംഭിച്ച ബിഗ് ബോസ് മലയാളം സീസണ്‍ 4-ല്‍ ഇനി എട്ട് മത്സരാര്‍ത്ഥികളാണ് അവശേഷിക്കുന്നത്. ധന്യ മേരി വര്‍ഗ്ഗീസ്, സൂരജ്, റോണ്‍സണ്‍, റിയാസ് സലീം, വിനയ് മാധവ്, ദില്‍ഷ, ലക്ഷ്മിപ്രിയ, ബ്ലെസ്‌ലി എന്നിവരാണ് ഹൗസിനുള്ളില്‍ തുടരുന്നത്.

Read more about: bigg boss lakshmipriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X