സിനിമ താരമായിട്ടാണ് കാണുന്നത്, ഇങ്ങനെയൊന്നും ആരും സംസാരിക്കില്ല, നിമിഷയോട് ലക്ഷ്മി പ്രിയ

ബിഗ് ബോസ് മലയാളം ആറാം ആഴ്ചയിലേയ്ക്ക് കടക്കുകയാണ്. ദിവസം കൂറയുന്തോറും മത്സരവും കടുക്കുകയാണ്. വ്യക്തി ബന്ധങ്ങളെ മാറ്റി നിര്‍ത്തിക്കൊണ്ടാണ് മത്സരാര്‍ത്ഥികള്‍ ഹൗസില്‍ നില്‍ക്കുന്നത്. 100 ദിവസം ഷോയില്‍ നില്‍ക്കുക എന്നതാണ് ഇവരുടെ എല്ലാവരുടേയും ലക്ഷ്യം. ഇതിനായി പല തന്ത്രങ്ങളും ഹൗസിനുള്ളില്‍ പയറ്റുകയാണ്. സൗഹൃദങ്ങള്‍ മാറ്റി വെച്ച് കൊണ്ടാണ് ഗെയിമിനേയും ടാസ്‌ക്കിനേയും നേരിടുന്നത്.

നവീനും ഡെയ്‌സിയുമാണ് ബിഗ് ബോസ് ഷോയില്‍ നിന്ന് ഏറ്റവും അവസാനം പുറത്ത് പോയത്. ഇവരുടെ എലിമിനേഷന്‍ ഹൗസ് അംഗങ്ങളെ ആകെ ഞെട്ടിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഹൗസിനുളളില്‍ സജീവമാണ്. ഇരുവരും പുറത്ത് പോയതിന് പിന്നാലെ മത്സരാര്‍ത്ഥികള്‍ തങ്ങളുടെ മത്സരവും കടുപ്പിച്ചിട്ടുണ്ട്. നേര്‍ക്കുനേരുളള പോരാട്ടമാണ് ഇപ്പോള്‍ ഹൗസനുള്ളില്‍ നടക്കുന്നത്. 12 പേരാണ് ഇപ്പോള്‍ ഷോയിലുള്ളത്.

ലക്ഷ്മി പ്രിയ-നിമിഷ

ലക്ഷ്മി പ്രിയയും നിമിഷയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമാവുകയാണ്. നിത്യേനെ ഇരുവരും തമ്മില്‍ ഏറ്റുമുട്ടാറുണ്ട്. കഴിഞ്ഞ ആഴ്ച വലിയ പ്രശ്‌നങ്ങളായിരുന്നു ഇവര്‍ക്കിടയില്‍ നടന്നിരുന്നു. മോഹന്‍ലാലിന് മുന്നില്‍വെച്ചുവരെ തർക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇപ്പോഴിതാ നിമിഷയുമായുളള വഴക്കിനെ കുറിച്ച് പറയുകയാണ് ലക്ഷ്മി. തന്നോട് ഇതുവരെ ഇങ്ങനെയാരും പറഞ്ഞിട്ടില്ലെന്നാണ് താരം പറയുന്നത്. കൂടാതെ ബിഗ് ബോസ് ഹൗസില്‍ നടക്കുന്നതെല്ലാം തന്നെ സംബന്ധിച്ച് ഒരു പുതിയ കാര്യമാണെന്നും ലക്ഷ്മിപ്രിയ കൂട്ടിച്ചേര്‍ത്തു.

സിനിമ താരം

'എന്റെ 19-ാം വയസ് മുതലാണ് ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങുന്നത്. ഇത്രയധികം സിനിമകള്‍ ഞാന്‍ ചെയ്തു. എന്നെ പുറത്ത് ആള്‍ക്കാരെല്ലാം കാണുന്നത് സിനിമ താരമായിട്ടാണ്. അതുകൊണ്ടുതന്നെ ആരും എന്നോട് ഇത്തരത്തില്‍ മോശമായി സംസാരിക്കാറില്ല. ആരും എന്നോട് കൈചൂണ്ടി സംസാരിക്കുയോ ദേഷ്യപ്പെടുകയോ ഒച്ചയുണ്ടാക്കുകയോ ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ എനിക്കിതെല്ലാം വളരെ പുതിയ കാര്യങ്ങളായിട്ടാണ് തോന്നുന്നത്'ച ലക്ഷ്മി പ്രിയ പറയുന്നു

നിമിഷയോട് സംസാരിച്ചത്

'എന്റെ കുടുംബത്തില്‍ ഞാനായിരുന്നു ഏറ്റവും ചെറിയ കുട്ടി.അതുകൊണ്ട് നിങ്ങള്‍ ഇങ്ങനെയൊക്കെ പറയുമ്പോള്‍ ഞാന്‍ വല്ലാതെ വിഷമിക്കുകയും എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുകയാണ്. ഈ മുറിവുകളൊന്നും ഉണക്കാന്‍ പറ്റില്ലെന്ന് ഇ അറിയാം എനിക്ക് നിമിഷയോട് സംസാരിക്കണം. ക്ഷമ പറയണം. നിമിഷ അതിന് എപ്പഴാണോ ഫ്രീ ആകുന്നത് അപ്പോള്‍ എനിക്ക് സംസാരിക്കണം' എന്നാണ് ലക്ഷ്മി പറയുന്നത്.

പിടികൊടുക്കാതെ നിമിഷ

അതേസമയം ലക്ഷ്മിപ്രിയ പറയുന്ന കാര്യങ്ങള്‍ നിമിഷ തീരെ ശ്രദ്ധിക്കുന്നില്ല. ജാസ്മിനാണ് ഇതെല്ലാം കേള്‍ക്കുന്നതും മറുപടി പറയുന്നതും. ലക്ഷ്മിയുമായി ഒരു ചർച്ചയ്ക്കും തയ്യാറല്ലെന്നാണ് നിമിഷ പറയുന്നത്.

'ലക്ഷ്മിപ്രിയയെക്കുറിച്ചുള്ള ആളുകളുടെ അഭിപ്രായം വളരെ മോശമാകുകയാണ്. അതിനാണ് ഇപ്പോള്‍ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. ഇവര്‍ അങ്ങനിപ്പൊള്‍ എന്റെ ചെലവില്‍ ഇമേജൊന്നും ശരിയാക്കേണ്ട. അങ്ങനെയൊരു അവസരം ഞാന്‍ കൊടുക്കില്ല'; നിമിഷ പറയുന്നു.

പ്രശ്നം

ഈ സംഭവത്തിന് ശേഷമായിരുന്നു ബിഗ് ബോസ് നല്‍കിയ ടാസ്‌ക്കില്‍ നിമിഷയും ലക്ഷ്മിയും വീണ്ടും ഏറ്റുമുട്ടിയത്. നിമിഷയുടെ അമ്മയെ വിളിച്ചത് ഡിബേറ്റ് ടാസ്‌ക്കിലും വലിയ ചര്‍ച്ചയായിരുന്നു. ഇതിനെ ചുറ്റപ്പറ്റി വലിയ പ്രശ്‌നങ്ങള്‍ നടന്നു.

ഇക്കുറി നിമിഷയും ലക്ഷ്മിയും എവിക്ഷനില്‍ എത്തിയിട്ടുണ്ട്. ഇവര്‍ക്കെപ്പം ജാസ്മിന്‍,റോണ്‍സണ്‍, ബ്ലെസ്ലി, റോബിന്‍, ദില്‍ഷ എന്നിവരും നോമിനേഷനില്‍ ഇടംപിടിച്ചിട്ടുണ്ട്. സൂരജ്, അഖില്‍, ധന്യ, സുചിത്ര എന്നിവര്‍ ഈ ആഴ്ചയിലും സെയിഫാണ് ആറാം ആഴ്ചയിലെ വാശിയോറിയ പോരാട്ടം ബിഗ് ബോസ് ഹൗസില്‍ ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X