ഈ വീട്ടില്‍ ഒറ്റപ്പെടുന്നത് ഞാനാണ്; പണി തരുന്നത് കൂടെയുള്ള ആര്‍ട്ടിസ്റ്റുകള്‍, വെളിപ്പെടുത്തി ലക്ഷ്മി പ്രിയ

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഷോയായിരുന്നു ബിഗ് ബോസ്. സീസണ്‍ 4 ഉണ്ടാകുമെന്നുള്ള സൂചന നല്‍കി കൊണ്ടാണ് മോഹന്‍ലാല്‍ മൂന്നാം ഭാഗം അവസാനിപ്പിച്ചത്. ഷോ അവസാനിപ്പിച്ചതിന് തൊട്ട് പിന്നാലെ തന്നെ നാലാം ഭാഗത്തിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ പുരോഗമിച്ചിരുന്നു. കാത്തിരിപ്പിനൊടുവില്‍ മാര്‍ച്ച് 27 ന് ബിഗ് ബോസ് സീസണ്‍ 4 തുടങ്ങുകയായിരുന്നു. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ഷോ ആദ്യത്തെ മൂന്ന് ഭാഗങ്ങളെക്കാള്‍ ഒരുപടി മുകളിലാണ് നില്‍ക്കുന്നത്. ആദ്യ ദിവസങ്ങളില്‍ തന്നെ കാഴ്ചക്കാരുടെ എണ്ണം ഉയര്‍ത്താന്‍ ഷോയ്ക്ക് കഴിഞ്ഞിരുന്നു.

ബിഗ് ബോസ് സീസണ്‍ 4 അഞ്ചാം ആഴ്ചയിലേയ്ക്ക് പ്രവേശിക്കാന്‍ പോവുകയാണ്. ദിവസങ്ങള്‍ കുറയുമ്പോള്‍ മത്സരവും കടുപ്പിച്ചിട്ടുണ്ട്. ബുദ്ധിയും ശക്തയും ഒരുപോലെ ഉപയോഗിക്കുന്ന ഗെയിമും ടാസ്‌ക്കുകളുമാണ് ഇത്തവണ മത്സരാര്‍ത്ഥികള്‍ക്കായി ബിഗ് ബോസ് നല്‍കിയിരിക്കുന്നത്. കഠിനമായത് പോലും ഗെയിം സ്പിരിറ്റില്‍ ഇവര്‍ പൂര്‍ത്തിയാക്കാറുണ്ട്. ഹൗസിലെ സ്ഥിതിയും ഇതിന് വ്യത്യസ്തമല്ല. നിമിഷ നേരം കൊണ്ടാണ് പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്.

ബിഗ് ബോസ്

ബിഗ് ബോസ് ഗെയിം എന്താണെന്ന് പൂര്‍ണ്ണമായി മനസ്സിലാക്കി കൊണ്ടാണ് മത്സരാര്‍ത്ഥികള്‍ ഹൗസില്‍ എത്തിയിരിക്കുന്നത്. വ്യക്തമായ കണക്ക് കൂട്ടലോടെയാണ് ഇവര്‍ മുന്നോട്ട് പോവുന്നത്. ഇതിനോടകം തന്നെ മത്സരാര്‍ത്ഥികള്‍ തങ്ങളുടെ മത്സരം ആരംഭിച്ചിട്ടുണ്ട്. വ്യക്തിബന്ധങ്ങള്‍ക്ക് പ്രധാന്യം നല്‍കാതെ മത്സരത്തെ അതിന്റേതായ സ്പിരിറ്റിലെടുത്ത് മുന്നോട്ട് പോവുകയാണ് ഇവർ. നാല് ആഴ്ച പിന്നിടുമ്പോള്‍ സഹമത്സരാര്‍ത്ഥികളെ കുറിച്ചുളള കൃത്യമായ ചിത്ര ലഭിച്ചിട്ടുണ്ട്.

ഗ്രൂപ്പിസം

വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നെത്തിയ 16 പേരാണ് ഹൗസിലുള്ളത്. ദിവസങ്ങള്‍ കഴിയുന്തോറും ഇവര്‍ക്കിടയിലെ അഭിപ്രായ ഭിന്നത
രൂക്ഷമാവുകാണ്. ചെറിയ കാര്യങ്ങള്‍ പോലും പൊട്ടിത്തെറിയിലാണ് അവസാനിക്കുന്നത്. ബിഗ് ബോസ് ഷോകളില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേള്‍ക്കുന്ന വാക്കാണ് ഗ്രൂപ്പിസം. എല്ലാ സീസണുകളേയും പോലെ ഇത്തവണയും ഗ്രൂപ്പ് കളി ചര്‍ച്ചയായിട്ടുണ്ട്. മോഹന്‍ലാല്‍ എത്തിയ കഴിഞ്ഞ വാരാന്ത്യം എപ്പിസോഡിലാണ് വീട്ടിലെ ഗ്രൂപ്പ് കളിയെ കുറിച്ച് ജാസ്മിനും നിമിഷയും തുറന്ന് പറഞ്ഞത്. അശ്വിനും ഡെയ്‌സിയും മാത്രമാണ് പിന്‍താങ്ങിയിത്. ബാക്കിയുള്ളവര്‍ ഇതിനെ കുറിച്ച് പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിത ഹൗസിലെ ഗ്രൂപ്പിസത്തെ കുറിച്ച് പറയുകയാണ് ലക്ഷ്മി പ്രിയ. നിമിഷയോടായിരുന്നു ഇക്കാര്യം പറഞ്ഞത്. ഈ ഹൗസില്‍ ഒറ്റയ്ക്ക് നിന്ന് കളിക്കുന്നത് താന്‍ മാത്രമാണെന്നാണ് ലക്ഷ്മിയുടെ വാദം.

ലക്ഷ്മി പ്രിയ

താന്‍ ഇവിടെ ഏത് ഗ്രൂപ്പിലാണെന്നാണും ലക്ഷ്മി പ്രിയ ചോദിക്കുണ്ട്. 'ഇവിടെ ആര്‍ട്ടിസ്റ്റ് എന്നൊരു ക്യാറ്റഗറിയുണ്ട്. അവരാണ് നമ്മള്‍ക്കിട്ട് പണിഞ്ഞു കൊണ്ടിരിക്കുന്നത്. ആദ്യ ദിവസം മുതല്‍ അങ്ങനെ തന്നെയാണെന്നും' ലക്ഷ്മി തുറന്ന് പറഞ്ഞു. 'എന്റെ അഭിപ്രായത്തില്‍ ഞാന്‍ മാത്രമാണ് ഇവിടെ ഒറ്റയ്ക്ക് നില്‍ക്കുന്നത്. മറ്റുള്ളവര്‍ ഒരു ചെറിയ കാര്യം വരുമ്പോള്‍ തന്നെ നമ്മളെ താഴ്ത്തി കെട്ടുകയും ചവിട്ടി തേയ്ക്കുകയും ചെയ്യുമെന്നും ലക്ഷ്മിപ്രിയ കൂട്ടിച്ചേർത്തു. ഇതെല്ലാം ഇരുന്നു കേള്‍ക്കുകയായിരുന്നു നിമിഷ.

Recommended Video

പല ഗ്രൂപ്പ് ഡിസ്കഷനുകളും ഞാൻ അറിയാതെ നടന്നത്,അവിടെ ലവ് ട്രാക്ക് ഇല്ല.. Shalini BB Interview Part 2
ചിക്കന്‍ കറി

ഇവരുടെ സംസാരത്തിന് മുന്‍പ് തന്നെ ചിക്കന്‍ കറിയുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ച ഹൗസില്‍ നടന്നിരുന്നു. റോണ്‍സണോടും നവീനോടും ചിക്കന്‍ കറിയുണ്ടാക്കട്ടെ എന്ന് ലക്ഷ്മി ചോദിച്ചു. സുചിത്രയെ കൊണ്ട് ഉണ്ടാക്കിക്കാമെന്ന് നവീനും റോണ്‍സണും പറഞ്ഞു. എന്നാല്‍ ഇത് എതിര്‍ക്കുകയായിരുന്നു ലക്ഷ്മി. തനിക്ക് ബുദ്ധിമുട്ട് ഉണ്ടെന്ന് തുറന്ന് പറഞ്ഞു. ഇപ്പോള്‍ അടുക്കളുടെ ചാര്‍ജുള്ളവര്‍ ചിക്കന്‍ കറി ഉണ്ടാക്കട്ടെ എന്നായിരുന്നു ലക്ഷ്മിയുടെ വാദം. ഇത് സുചിത്ര കേള്‍ക്കുന്നുണ്ടായിരുന്നു. പിന്നീട് ഇതേകാര്യം ധന്യയോട് പറയുകയും ചെയ്തു. ഇതിന് ശേഷമായിരുന്നു വീട്ടിലെ ഒറ്റപ്പെടലിനെ കുറിച്ച് ലക്ഷ്മി പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X