For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കാര്‍ക്കിച്ചു തുപ്പിയതില്‍ ഖേദമില്ല, ഇല്ലെങ്കില്‍ കേരളത്തിലെ വീട്ടമ്മമാര്‍ എന്നോട് ചോദിച്ചേനേ'; ലക്ഷ്മിപ്രിയ

  |

  മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷന്‍ റിയാലിറ്റി ഷോയായി മാറിയ ബിഗ് ബോസ് മലയാളം സീസണ്‍ 4 സമാപിച്ചിരിക്കുകയാണ്. ആവേശകരമായി നടന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ ദില്‍ഷ പ്രസന്നനാണ് ഒന്നാം സ്ഥാനത്തെത്തിയത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത ബിഗ് ബോസിന്റെ വിന്നറാകുന്നത്.

  Recommended Video

  Lakshmi Priya About Blesslee: എന്നെ വേദനിപ്പിച്ചത് ബ്ലെസ്ലി, കരഞ്ഞുകൊണ്ട് ലക്ഷ്മി പ്രിയ | *BiggBoss

  ബ്ലെസ്‌ലി രണ്ടാം സ്ഥാനവും റിയാസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കിയപ്പോള്‍ ലക്ഷ്മിപ്രിയ നാലാമതായും ധന്യ മേരി വര്‍ഗ്ഗീസ് അഞ്ചാമതായും സൂരജ് ആറാമതായുമാണ് ഫിനിഷ് ചെയ്തത്. സാധാരണ ഫൈനല്‍ ഫൈവില്‍ നിന്നാണ് വിജയികളെ പ്രഖ്യാപിക്കുന്നത്. എന്നാല്‍ ഇത്തവണ ഫൈനല്‍ സിക്‌സില്‍ നിന്നാണ് ബിഗ് ബോസ് ടൈറ്റില്‍ വിന്നറെ കണ്ടെത്തിയത്.

  ആവശേകരമായി നടന്ന ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ശേഷം മത്സരാര്‍ത്ഥികളെല്ലാം തിരികെ ജന്മനാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. ഏവരെയും വലിയ ആഹ്ളാദാരവങ്ങളോടെയാണ് ആരാധകരും കുടുംബാംഗങ്ങളും സ്വീകരിക്കാനെത്തിയത്. 100 ദിനങ്ങള്‍ക്ക് മുമ്പ് ബിഗ് ബോസിലേക്ക് പോയ മത്സരാര്‍ത്ഥികള്‍ പലരും തങ്ങള്‍ക്ക് ലഭിച്ച ആരാധകപിന്തുണയിലും പ്രശസ്തിയിലും അമ്പരന്നിരിക്കുകയാണ്.

  ഫൈനല്‍ ഫൈവില്‍ വന്ന ശക്തരായ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു സിനിമ- സീരിയല്‍ നടിയായ ലക്ഷ്മിപ്രിയ. തനിക്ക് പ്രേക്ഷകരില്‍ നിന്ന് ലഭിച്ച എല്ലാവിധ പിന്തുണയേയും വലിയ നന്ദിയോടെ സ്മരിക്കുകയാണ് ലക്ഷ്മിപ്രിയ ഇപ്പോള്‍. ബിഗ് ബോസില്‍നിന്ന് തിരിച്ചെത്തിയ ശേഷം ഫെയ്‌സ്ബുക്ക് ലൈവിലൂടെ പ്രതികരിക്കുകയായിരുന്നു താരം.

  Also Read: 'വേദനിപ്പിച്ചത് ബ്ലെസ്ലി, പിആർ വർക്കിലൂടെ നിന്ന അവന്റെ മുഖം മൂടി അഴിഞ്ഞ് വീണു'; കരഞ്ഞുകൊണ്ട് ലക്ഷ്മി പ്രിയ!

  ലക്ഷ്മിപ്രിയയുടെ വാക്കുകളില്‍ നിന്നും: ' ലക്ഷ്മിപ്രിയയായി ബിഗ് ബോസ് സീസണ്‍ 4-ലേക്ക് പോയ ഞാന്‍ ഇപ്പോള്‍ നിങ്ങളുടെ എല്‍.പി ആയി തിരികെയെത്തിയിരിക്കുകയാണ്. പ്രേക്ഷകരുടെ പിന്തുണയും സ്‌നേഹവും കൊണ്ട് മാത്രമാണ് ഞാന്‍ ബിഗ് ബോസില്‍ ഇത്രയധികം ദിവസം നിന്നത്. എന്നെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ട്രോളുണ്ടാക്കിയവരോടും പരിപ്പ് പാട്ട് ഉണ്ടാക്കിയവരോടും നന്ദിയുണ്ടെന്ന് ലക്ഷ്മിപ്രിയ പറയുന്നു.

  വലിയൊരു അനുഭവമായിരുന്നു ബിഗ് ബോസില്‍ നിന്ന് ലഭിച്ചത്. അധികം വീഡിയോകളൊന്നും കണ്ടിട്ടില്ല. പക്ഷെ, കണ്ടതെല്ലാം മനസ്സിനെ സന്തോഷിപ്പിക്കുന്ന വീഡിയോകളാണ്. എന്നെക്കുറിച്ച് സ്‌ട്രോങ് കാന്‍ഡിഡേറ്റ് എന്ന് പറഞ്ഞു കേള്‍ക്കുമ്പോള്‍ വളരെയധികം സന്തോഷമുണ്ട്.

  Also Read: ഭർത്താവിന്റെ കാലുതൊട്ട് വണങ്ങിയും മകളെ കെട്ടിപിടിച്ചും ലക്ഷ്മിപ്രിയ, വിജയിക്കേണ്ടിയിരുന്നത് താനാണെന്നും താരം!

  ഷോയില്‍ ഞാനനുഭവിച്ച കാര്യങ്ങള്‍ കൊണ്ടു മാത്രമാണ് പലതും പറഞ്ഞിരിക്കുന്നത്. പ്രേക്ഷകര്‍ ബിഗ് ബോസ് ഷോയുടെ വളരെക്കുറിച്ച് ഭാഗമേ കാണുന്നുള്ളൂ. ആരേയും മോശമാക്കാനോ നല്ലതാക്കാനോ വേണ്ടിയായിരുന്നില്ല എന്റെ സംസാരം. എനിക്ക് അവിടെ നിന്ന് അനുഭവിച്ചറിയാന്‍ സാധിച്ച കാര്യങ്ങളെക്കുറിച്ചാണ് പലപ്പോഴും പറഞ്ഞിട്ടുള്ളത്.'

  വിനയ് മാധവുമായുള്ള വഴക്കിനെത്തുടര്‍ന്ന് പുല്‍ത്തകിടിയില്‍ കാര്‍ക്കിച്ച് തുപ്പിയ സംഭവത്തെക്കുറിച്ചും ലക്ഷ്മിപ്രിയ പറഞ്ഞു. ഞാന്‍ അങ്ങനെ തുപ്പിയില്ലെങ്കില്‍ കേരളത്തിലെ വീട്ടമ്മമാര്‍ എന്നോട് അതേക്കുറിച്ച് ചോദിച്ചേനെ.

  വിനയ്‌യില്‍ നിന്ന് എനിക്കുണ്ടായ അനുഭവം എന്തെന്ന് നിങ്ങള്‍ കണ്ടോ എന്നറിയില്ല. അത് നിങ്ങള്‍ കണ്ടിട്ടുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ ചെയ്തതാണ് ശരി എന്ന് പറഞ്ഞേനെ. ഞാന്‍ ചെയ്ത കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായും ഇതുവരെയുള്ള എന്റെ പ്രവൃത്തിയെക്കുറിച്ച് കുറ്റബോധം തോന്നിയിട്ടില്ലെന്നും ലക്ഷ്മിപ്രിയ പറയുന്നു.

  വിനയ്‌യോടുള്ള സമീപനം ശരിയായില്ല എന്ന് പറഞ്ഞവരോട് തന്നതേ തിരിച്ചു കൊടുക്കാന്‍ പറ്റൂ എന്ന അഭിപ്രായമാണ് ലക്ഷ്മിപ്രിയ പങ്കുവെച്ചത്. ഗെയിമിനെ ഗെയിമായി കണ്ട് പുറത്തുവരുമ്പോള്‍ എല്ലാവരുമായും നല്ല സൗഹൃദം തുടരാന്‍ സാധിക്കുമെന്ന് വിചാരിക്കുന്നു.

  Also Read: 'മലയാളികളുടെ സാക്ഷരത എത്രത്തോളമെന്ന് മനസിലായി, റോബിന്റേത് പട്ടി ഷോ'; ഡെയ്സിയും മണികണ്ഠനും!

  ബിഗ് ബോസ് സീസണ്‍ 4-ല്‍ നിന്നും ലഭിച്ച നല്ലൊരു ബന്ധമാണ് റോബിനുമായുള്ളത്. മരിക്കുന്നത് വരെ ഞാന്‍ ചേച്ചിയും അവന്‍ എന്റെ അനിയനും ആയിരിക്കാന്‍ ഇഷ്ടപ്പെടുന്നു. എന്നെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടതു പോലെ റോബിനും ഒരുപാട് ആരാധകരെ സൃഷ്ടിക്കാനായതില്‍ സന്തോഷമുണ്ട്.' ലക്ഷ്മിപ്രിയ ലൈവില്‍ പറയുന്നു.

  മകള്‍ മാതംഗിയും അമ്മയ്‌ക്കൊപ്പം ലൈവില്‍ പ്രത്യക്ഷപ്പെട്ടു. അമ്മ വരുന്നത് പ്രമാണിച്ച് മാതംഗി രണ്ട് ദിവസമായി സ്‌കൂളില്‍ പോയിട്ടില്ല. പ്രേക്ഷകര്‍ക്കായി അമ്മയുടെ മാസ്റ്റര്‍ പീസ് സോങ് പരിപ്പ് കറി പാട്ടും മാതംഗി ലൈവിനിടെ പാടിക്കേള്‍പ്പിച്ചു.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4: Lakshmi Priya Opens Up About Spit Issue After The Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X