ജാസ്മിന്‍ ഉറപ്പായും ഫൈനല്‍ കാണാന്‍ വരില്ലെന്ന് ലക്ഷ്മിപ്രിയ; എല്ലാവരും വരുമെന്ന് ബ്ലെസ്‌ലി

ബിഗ് ബോസ് മലയാളം സീസണ്‍ 4-ന്റെ ആവേശകരമായ ഗ്രാന്റ് ഫിനാലെയ്ക്കായി കാത്തിരിയ്ക്കുകയാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍. അവശേഷിക്കുന്ന ആറ് പേരില്‍ നിന്നും ആരൊക്കെ ഫൈനല്‍ ഫൈവില്‍ എത്തുമെന്നും ബിഗ് ബോസ് ടൈറ്റില്‍ ആര് നേടുമെന്നും അറിയാന്‍ ഇനി നാലേ നാല് ദിവസങ്ങളേ ബാക്കിയുള്ളൂ. അതിനായുള്ള കാത്തിരിപ്പിലാണ് മത്സരാര്‍ത്ഥികളും ആരാധകരുമെല്ലാം.

ഈ വാരം നടക്കുന്ന അവസാന വീക്ക്‌ലി ടാസ്‌ക്ക് കൂടി കഴിഞ്ഞാല്‍ ബിഗ് ബോസിലെ മത്സരങ്ങളെല്ലാം പൂര്‍ത്തിയാവുകയാണ്. അതില്‍ നിന്നുള്ള വിജയിക്കൂടി കണ്ടെത്തിക്കഴിഞ്ഞാകും ഫൈനല്‍ ഫൈവ് നിര്‍ണ്ണയിക്കുക.

ചര്‍ച്ചകള്‍ സജീവം

അതേസമയം ഹൗസിനുള്ളിലും ഗ്രാന്റ് ഫിനാലെയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. മത്സരാര്‍ത്ഥികള്‍ അതേക്കുറിച്ച് ഇപ്പോഴേ പറഞ്ഞു തുടങ്ങി. പലരും ഗ്രാന്റ് ഫിനാലെ വേദിയെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ മറ്റു മത്സരാര്‍ത്ഥികളുമായി പങ്കുവെക്കുന്നുമുണ്ട്.

ഇപ്പോഴിതാ ഗ്രാന്റ് ഫിനാലെയെക്കുറിച്ച് സംസാരിക്കുകയാണ് ലക്ഷ്മിപ്രിയയും ബ്ലെസ്‌ലിയും ദില്‍ഷയും. കഴിഞ്ഞ ആഴ്ച എവിക്ട് ആയ റോണ്‍സണ്‍ തിരികെ മടങ്ങിയിട്ടുണ്ടാവില്ല എന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. പകരം ഭാര്യ നീരജയോട് മുംബൈയിലേക്ക് വരാന്‍ പറഞ്ഞു കാണും. ഇരുവരും ഇപ്പോള്‍ ഷോപ്പിങ്ങിന്റെ തിരക്കിലായിരിക്കും.

ഗ്രാന്‍ഡ് ഫിനാലെ

ഹൗസില്‍ നിന്ന് മുന്‍പ് എവിക്ട് ആയിപ്പോയ മത്സരാര്‍ത്ഥികളെല്ലാം ഫിനാലെയ്ക്കായി ഇപ്പോള്‍ വന്നുകാണും എന്നാണ് ദില്‍ഷ പറയുന്നത്. എന്നാല്‍ ഇപ്പോഴേ വന്നിട്ടുണ്ടാകുമോ എന്ന് സംശയിക്കുകയാണ് ലക്ഷ്മിപ്രിയ. എന്നാല്‍ അവരെല്ലാം വന്നുകാണുമെന്നും ഫിനാലെ രണ്ട് മൂന്നു ദിവസത്തിനുള്ളില്‍ നടക്കുമെന്നും സൂചിപ്പിക്കുകയാണ് ദില്‍ഷ.

ഫിനാലെയ്ക്കായി എല്ലാവരും വരുമ്പോള്‍ നമുക്ക് അവരെ കാണിച്ചു തരുമായിരിക്കും എന്ന് ഇതിനിടെ ബ്ലെസ്‌ലി പ്രത്യാശ പ്രകടിപ്പിയ്ക്കുകയാണ്.

ജാസ്മിന്‍ വരില്ല

ഇതിനിടെ ഫിനാലെയ്ക്ക് ജാസ്മിന്‍ വരില്ലെന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. അത് ഉറപ്പായ കാര്യമാണെന്ന് പറയുന്ന ലക്ഷ്മിപ്രിയ അതേക്കുറിച്ച് റിയാസ് തന്നോട് പറഞ്ഞിരുന്നുവെന്നും ലക്ഷ്മിപ്രിയ പറയുന്നു.

പക്ഷെ, എല്ലാവരും ഫിനാലെ കാണാന്‍ വരുമെന്ന് പറയുകയാണ് ബ്ലെസ്‌ലി. ഫിനാലെ വേദിയില്‍ വരുമ്പോള്‍ എല്ലാവരുമായും സംസാരിക്കാന്‍ സാധിക്കുമല്ലോ എന്ന സന്തോഷം കൂടി ബ്ലെസ്‌ലി പങ്കിടുന്നുണ്ട്.

Recommended Video

മുംബൈയിൽ റോബിനൊപ്പമുള്ള കറക്കത്തെ കുറിച്ച് ശാലിനി | Bigg Boss Shalini Talks About Dr. Robin
ജൂലൈ 3-ന് ഫിനാലെ

മാര്‍ച്ച് 27-ന് ആരംഭിച്ച ബിഗ് ബോസ് മലയാളം സീസണ്‍ 4-ന്റെ ഗ്രാന്‍ഫ് ഫിനാലെ ജൂലൈ മൂന്നാം തീയതിയാണ്. ആറ് പേരാണ് ഇപ്പോള്‍ ഹൗസിനുള്ളിലുള്ളത്. ബ്ലെസ്‌ലി, ദില്‍ഷ, ലക്ഷ്മിപ്രിയ, ധന്യ മേരി വര്‍ഗ്ഗീസ്, റിയാസ് സലീം, സൂരജ് എന്നിവരാണ് ഹൗസിനുള്ളില്‍ അവശേഷിക്കുന്നത്.

അതേസമയം ബിഗ് ബോസ് മലയാളത്തിന്റെ ഗ്രാന്റ് ഫിനാലെയില്‍ പങ്കെടുക്കാന്‍ മത്സരാര്‍ത്ഥികളെല്ലാം മുംബൈയിലെത്തിക്കഴിഞ്ഞു. ഏറ്റവുമാദ്യം എവിക്ട് ആയ ജാനകി ഈശ്വര്‍ മുതല്‍ കഴിഞ്ഞ ദിവസം പുറത്തായ റോണ്‍സണ്‍ വരെ ഫൈനലിനായി കാത്തിരിക്കുകയാണ്.

എവിക്ടായെങ്കിലും എല്ലാവരും വലിയ സന്തോഷത്തിലാണ്. ഹൗസിനുള്ളില്‍ ഒരുമിച്ചിരുന്ന മത്സരാര്‍ത്ഥികളെ വീണ്ടും കാണാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് എല്ലാവരും. മിക്കവരും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ കൂട്ടൂകാര്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X