'റിയാസിന്റേത് ജന്മനായുള്ള തകരാറാണ്, നിന്നെപ്പോലെ ചിലരുടെ സംസാരരീതി ഇങ്ങനെയാണ്'; അതിര് വിട്ട് ലക്ഷ്മിപ്രിയ

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ ഫൈനൽ ഫൈവിൽ ആരൊക്കെയായിരിക്കും എന്നത് വൈകാതെ തന്നെ പ്രേക്ഷകർക്ക് അറിയാൻ സാധിക്കും. ഈ ആഴ്ചയിലെ എലിമിനേഷൻ കൂടി കഴിയുമ്പോൾ പ്രേക്ഷകർക്ക് ഫിനാലെയിൽ നടക്കാൻ പോകുന്നതിനെ കുറിച്ചുള്ള രൂപവും ലഭിക്കും.

ഈ ആഴ്ച പൂർത്തിയാകുമ്പോൾ ഒരാൾക്ക് ഫിനാലെയിലേക്ക് കേറാനുള്ള ടിക്കറ്റ് ടു ഫിനാലെയും ലഭിക്കും. അത് സ്വന്തമാക്കാനുള്ള കടുത്ത മത്സരമാണ് ഇപ്പോൾ വീട്ടിൽ നടക്കുന്നത്. എട്ട് മത്സരാർഥികളിൽ മൂന്ന് പേർ കൂടി ഇനി വീട്ടിൽ നിന്നും പുറത്ത് പോകും.

ടിക്കറ്റ് ടു ഫിനാലെ തുടങ്ങി രണ്ടാം ദിവസത്തിൽ എത്തി നിൽക്കുമ്പോൾ ഉയർന്ന പോയിന്റുമായി ദിൽഷയാണ് ഒന്നാം സ്ഥാനത്തുള്ളത്. ധന്യ, റോൺസൺ, ബ്ലെസ്ലി തുടങ്ങിയവരെല്ലാം ഒന്നാം സ്ഥാനത്തേക്ക് എത്താനുള്ള കഠിന പരിശ്രമത്തിലാണ്.

ടാസ്ക്കുകളെന്നപ്പോലെ തന്നെ വീട്ടിലെ വഴക്കുകൾക്കും കുറവൊന്നുമില്ല. ഇപ്പോൾ റിയാസും ലക്ഷ്മിപ്രിയയും തമ്മിലാണ് തർക്കം നടക്കുന്നത്. തമാശ രൂപേണ തുടങ്ങിയ വഴക്ക് ഇപ്പോൾ ഒരു വിഭാ​ഗത്തെ അധിക്ഷേപിക്കുന്ന തരത്തിലേക്ക് എത്തിയിരിക്കുകയാണ്.

ലക്ഷ്മിപ്രിയയാണ് റിയാസിനെ ശരീര പ്രകൃതിയുടേയും സംസാരത്തിന്റേയും പേരിൽ അധിക്ഷേപിച്ചിരിക്കുന്നത്.

റിയാസിന്റേത് ജന്മനായുള്ള തകരാർ

റിയാസിന്റെ സംസാര രീതിയിലെ വ്യത്യാസം അവന് ജന്മനായുള്ള തകരാറിന്റെ ഭാ​ഗമാണ് എന്നാണ് ലക്ഷ്മിപ്രിയ പറഞ്ഞത്. വൈൽഡ് കാർഡായി വീട്ടിലേക്ക് വന്നപ്പോൾ‌ മുതൽ റിയാസ് ഉന്നം വെച്ചിരിക്കുന്ന മത്സരാർഥികളിൽ ഒരാളാണ് ലക്ഷ്മിപ്രിയ.

കുലസ്ത്രീ ചമഞ്ഞ് മറ്റുള്ളവരെ മര്യാദ പഠിപ്പിക്കാനും അവരുടെ തുണിയുടെ നീളം അളന്ന് പരസ്യമായി വ്യക്തി സ്വാതന്ത്ര്യത്തെ കളിയാക്കാനുമാണ് ലക്ഷ്മിപ്രിയ പലപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും റിയാസ് മുമ്പ് പറഞ്ഞിരുന്നു.

ഇരുവരുടേയും ചിന്തകൾ തമ്മിൽ വലിയ അന്തരമുള്ളതിനാൽ രണ്ടുപേരും പരസ്പരം നിരന്തരം കൊമ്പുകോർക്കാറുണ്ട്.

നിന്നെപ്പോലെ ചിലരുടെ സംസാരരീതി ഇങ്ങനെയാണ്

ടിക്കറ്റ് ടു ഫിനാലെ ടാസ്ക്കിൽ റിയാസിനെ ലക്ഷ്മിപ്രിയ പ്രകോപിപ്പിക്കാൻ ശ്രമിച്ചപ്പോൾ മുതൽ ഇരുവരും തമ്മിൽ പുതിയ വഴക്ക് ആരംഭിച്ചിരുന്നു. ലക്ഷ്മിപ്രിയ ടോക്സിക്കായ സ്ത്രീയാണെന്നാണ് കഴിഞ്ഞ ദിവസം റിയാസ് പറഞ്ഞത്.

ഇരുവരും തമ്മിൽ പഴയ കാര്യങ്ങൾ പെറുക്കിയെടുത്ത് തർക്കിച്ചപ്പോൾ റിയാസ് ലക്ഷ്മിപ്രിയയുടെ സംസാരരീതിയും ശരീരഭാഷയും അവതരിപ്പിച്ച് ലക്ഷ്മിപ്രിയയെ കളിയാക്കിയിരുന്നു.

അത് ഇഷ്ടപ്പെടാതിരുന്ന ലക്ഷ്മിപ്രിയ തർക്കിക്കുന്നതിനിടയിൽ തന്നെ വംശീയമായി അധിക്ഷേപിച്ചുവെന്നും ലക്ഷ്മിപ്രിയയ്ക്ക് ഹോമോഫോബിയയാണെന്നും റിയാസ് പറഞ്ഞു.

'നീ വെറുതെ അഭിനയിച്ച് കാണിക്കേണ്ട ആവശ്യമില്ല. നീ സാധാരണ രീതിയിൽ സംസാരിക്കുമ്പോഴും നിന്റെ ടോൺ ഇങ്ങനെ തന്നെയാണ്.'

അതിര് വിട്ട് ലക്ഷ്മിപ്രിയ

'നിന്റെ മാത്രമല്ല.... നിന്നെപ്പോലുള്ള ചിലരുടയേും. അതിന് നിന്നെ പറഞ്ഞിട്ട് കാര്യമില്ല. ജന്മനായുള്ള പിഴവാണ്' എന്നാണ് ലക്ഷ്മിപ്രിയ റിയാസിനോട് പറഞ്ഞത്. ഇത് കേട്ടതും രോഷാകുലനായ റിയാസ് ലക്ഷ്മിപ്രിയയോട് പൊട്ടിതെറിച്ചു.

'നിങ്ങൾ‌ ഇപ്പോൾ പറഞ്ഞത് ഒരു വിഭാ​ഗത്തെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. നിങ്ങൾ എന്നപ്പോലുള്ള ചിലർക്ക് മാനസീകമായി തകരാറ് ഉണ്ടെന്നാണ് പറ‍ഞ്ഞത്. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നുള്ള ബോധ്യം നിങ്ങൾക്ക് വേണം.'

'ഇതുപോലെ തമാശകളിലൂടെ നിങ്ങൾ പുറത്തേക്ക് വിടുന്നത് നിങ്ങളുടെ ഉള്ളി ഹോമോഫോബിയയും വിഷവും ട്രാൻസ്ഫോബിയയുമെല്ലാമാണ്.'

Recommended Video

Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat
ഹോമോഫോബിയയാണെന്ന് റിയാസ്

'നിങ്ങൾ തമാശയ്ക്ക് പോലും വാ തുറക്കാതിരികുന്നതാണ് നല്ലത്. നിങ്ങളുടെ ഉള്ളിലെ ടോക്സിസിറ്റി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. നിങ്ങൾ വളരെ മോശമായൊരു സ്ത്രീയാണ്. നിങ്ങൾ പുറത്തിറങ്ങുമ്പോൾ ഇത് കേട്ട ജനങ്ങൾ നിങ്ങളുടെ മുഖത്ത് തുപ്പും.'

എന്നാണ് റിയാസ് ലക്ഷ്മിപ്രിയയ്ക്കുള്ള മറുപടിയായി പറഞ്ഞത്. ലക്ഷ്മിപ്രിയ പറഞ്ഞതിൽ നാവ് പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് ദിൽഷ തിരുത്താൻ ശ്രമിച്ചെങ്കിലും ലക്ഷ്മിപ്രിയ അം​ഗീകരിക്കാൻ തയ്യാ​റായില്ല.

താൻ ശരിയായി തന്നെയാണ് പറഞ്ഞതെന്നും ലക്ഷ്മിപ്രിയ വാദിച്ചു. ലക്ഷ്മിപ്രിയ അതിര് വിട്ടുവെന്നാണ് വീഡിയോ പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X