വില്ലന്‍ മോഡില്‍ നവീന്‍; വിചാരണ ചെയ്ത ലക്ഷ്മിപ്രിയയ്ക്ക് തന്നെ പണി കിട്ടി, അവസാനം വാദി പ്രതിയായി

നിരവധി നാടകീയ മുഹൂര്‍ത്തങ്ങളിലൂടെയാണ് ബിഗ് ബോസ് ഷോ മുന്നോട്ട് പോവുന്നത്. ഒട്ടും പ്രതീക്ഷിക്കാത്ത പല സംഭവങ്ങളാണ് വീട്ടിനുളളില്‍ നടക്കുന്നത്. നിമിഷനേരം കൊണ്ടാണ് ഹൗസിലെ സ്ഥിതിഗതികള്‍ മാറി മറിയുന്നത്. ബിഗ് ബോസ് സീസണ്‍ 4 ആറാം ആഴ്ചയിലേയ്ക്ക് കടക്കുകയാണ്. ദിവസങ്ങള്‍ കുറയുന്തോറും മത്സരവും കടുക്കുകയാണ്‌. സൗഹൃദം മാറ്റി നിര്‍ത്തി ഒന്നിനൊന്ന് മികച്ച പ്രകടനമാണ് മത്സരാര്‍ത്ഥികള്‍ കാഴ്ച വയ്ക്കുന്നത്. ഗെയിം കൃത്യമായി മനസിലാക്കി കൊണ്ടാണ് എല്ലാവരും ഷോയിലേയ്ക്ക് എത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ വ്യക്തി ബന്ധങ്ങള്‍ക്ക് ബിബി ഹൗസില്‍ ഒരു സ്ഥാനവുമില്ല.

പ്രണയങ്ങള്‍ മൊട്ടിടുന്നത് പോലെ തന്നെ സൗഹൃദങ്ങളുടെ ഗതിമാറ്റാനും ബിഗ് ബോസ് ഷോകള്‍ക്ക് കഴിയും. അടുത്ത സുഹൃദങ്ങള്‍ പലതും
ബിഗ് ബോസിലൂടെ ശിഥിലമായിട്ടുണ്ട്. അതുപോലെ തന്നെ ഒരിക്കലും ഒത്തു പോകില്ലെന്ന് വിധിയെഴുതിയവർ ഷോയിലൂടെ ആത്മസുഹൃത്തുക്കളുമായിട്ടുണ്ട്.

ഇപ്പോഴിതാ ബിഗ് ബോസ് സീസണ്‍ 4 ലെ ചില സൗഹൃദങ്ങള്‍ക്ക് വിള്ളല്‍ വീണിരിക്കുകയാണ്. സീരിയല്‍ താരങ്ങള്‍ക്കിടയിലാണ് പ്രശ്‌നങ്ങളുണ്ടായിരിക്കുന്നത്. മോഹന്‍ലാല്‍ ഇതിനെ കുറിച്ച് ചോദിക്കുകയും ചെയ്തിട്ടുണ്ട്.

ലക്ഷ്മി പ്രിയയും നവീന്‍ അറയ്ക്കലും

അടുത്ത സുഹൃത്തുക്കളാണ് ലക്ഷ്മി പ്രിയയും നവീന്‍ അറയ്ക്കലും. ബിഗ് ബോസ് ഹൗസിന് പുറത്ത് നിന്ന് തുടങ്ങിയ ബന്ധമായിരുന്നു ഇവരുടേത്. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് വിള്ളല്‍ വീണിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇഷ്ടമുളള മൂന്ന് പേരേ വിചാരണ ചെയ്യാന്‍ ലക്ഷ്മിയ്ക്ക് മോഹന്‍ലാല്‍ ഒരു സവിശേഷ അധികാരം കൊടുത്തിരുന്നു. കോടതിയുടെ മാതൃകയിലായിരുന്നു ചോദ്യം ചെയ്യാല്‍. ഇതിനായി ലക്ഷ്മിപ്രിയ ആദ്യം വിളിച്ചത് നവീന്‍ അറയ്ക്കലിനെ ആയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി മറ്റുള്ളവരുമായി നടന്‍ അത്ര നല്ല രസത്തിലല്ല.

ലക്ഷ്മിയുടെ ചോദ്യം

ലക്ഷ്മിയുടെ ചോദ്യം ഇങ്ങനെയായിരുന്നു. 'നവീന്‍ ബിഗ് ബോസ് ഹൗസില്‍ തന്റെ ഏറ്റവുമടുത്ത സുഹൃത്തായിരുന്നുവെന്നും എന്നാല്‍ തന്നെക്കുറിച്ചുള്ള കുറ്റങ്ങള്‍ മറ്റുള്ളവരോട് ചെന്ന് പറയുന്നു എന്നുമായിരുന്നു' ലക്ഷ്മി ഉയര്‍ത്തിയ ആരോപണം. എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും ആരോടെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ഇപ്പോള്‍ കൈ പൊക്കാമെന്നുമായിരുന്നു നവീന്റെ മറുപടി. സുചിത്രയുടേയും ധന്യയുടേയും പേരാണ് ലക്ഷ്മി അവിടെ ഉന്നയിച്ചത്.

സംഭവത്തെ കുറിച്ച്    നവീന്‍

പിന്നീട് ഇതിനെ കുറിച്ച് സുചിത്ര വിശദീകരിക്കുകയും ചെയ്തിരുന്നു. അടുക്കളില്‍ നടന്ന ഒരു പ്രശ്‌നത്തിനെ തുടര്‍ന്നാണ് അങ്ങനെയൊരു സംഭാഷണം നടന്നതെന്ന് സുചിത്ര പറഞ്ഞത്. ഇതിന് ശരി വയ്ക്കുന്നതായിരുന്നു നവീന്റെ പ്രതികരണം. അവിടെ അന്നൊരു സംഭവം നടന്നത് കൊണ്ടാണ് താന്‍പറഞ്ഞതെന്നും ലക്ഷ്മിയ്ക്ക് മറുപടിയായി പറഞ്ഞു.

പിന്നീട് മോഹന്‍ലാലും നവീനോട് പ്രതികരണം തേടി. പിണക്കവും ദേഷ്യവും മുഖത്ത് പ്രകടമാക്കി കൊണ്ടായിരുന്നു നടന്‌റെ മറുപടി. പ്രശ്‌നങ്ങളൊക്കെ ലക്ഷ്മിയായി വലിച്ച് വയ്ക്കുന്നതാണെന്നാണ് നവീന്റെ വാദം. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ പോയി തലയിടരുതെന്ന് ഇവരോട് പല പ്രാവശ്യം പറഞ്ഞിട്ടുണ്ടെന്നും നവീന്‍ കൂട്ടിച്ചേര്‍ത്തു.

എവിക്ഷന്‍

അടുത്ത സുഹൃത്തുക്കളായ നവീനും ലക്ഷ്മിയും ഈ ആഴ്ചത്തെ എവിക്ഷനില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇവരെ കൂടാതെ 7 പേരും കൂടി ഈ പ്രാവശ്യം ഭാഗ്യപരീക്ഷണത്തിനായി എത്തിയിട്ടുണ്ട്. ഇതില്‍ റോണ്‍സണ്‍, അപര്‍ണ്ണ എന്നിവര്‍ സുരക്ഷിതരാണ്. ലക്ഷ്മി, നവീന്‍, ബ്ലെസ്ലി, ജാസ്മിന്‍, ഡോക്ടര്‍ റോബിന്‍, ദില്‍ഷ,ഡെയ്‌സി എന്നിവരുടെ റിസള്‍ട്ടാണ് ഇനി അറിയേണ്ടത്. ഇതില്‍ ഡെയ്‌സിയും നവീനും പുറത്തായി എന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. പ്രചരിക്കുന്നത് ശരിയാണെങ്കില്‍ ഇവരുടെ പുറത്ത് പോക്ക് ഇനിയുള്ള ഗെയിമിനെ ആകെ മാറ്റി മറിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X