twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'അവൾ പറഞ്ഞ വാക്കുകൾ ‌വല്ലാതെ വേദനിപ്പിച്ചു'; ലക്ഷ്മിപ്രിയയെ കരയിപ്പിച്ച മത്സരാർഥികൾ ഇവരാണ്!

    |

    ബി​ഗ് ബോസ് മലയാളം നാലാം സീസണിന്റെ ആദ്യത്തെ ആഴ്ച അവസാനിക്കാൻ പോവുകയാണ്. വാക്ക് തർക്കങ്ങളും വഴക്കുകളും മുറുകുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രമോയിൽ പതിനേഴ് മത്സരാർഥികളിൽ ഒരാളായ ലക്ഷ്മിപ്രിയ സഹമത്സരാർഥി ഡോ.റോബിന് മുമ്പിൽ പൊട്ടി കരയുന്ന ദൃശ്യങ്ങൾ‌ കാണിച്ചിരുന്നു. വീട്ടിലെ ഒരു മത്സരാർഥിയുടെ പ്രവൃത്തികളും വാക്കുകളും തന്റെ ഹൃദയം തകർത്തുവെന്നാണ് പ്രമോ വീഡിയോയിൽ ലക്ഷ്മി പറയുന്നത്.

    'എന്ത് കിട്ടിയാലും ചേട്ടൻ ചേച്ചിയ്ക്ക് വേണ്ടി മാറ്റിവെക്കും'; ജ​ഗദീഷിന്റെ പ്രിയതമ രമയെ കുറിച്ച് മീര അനിൽ'എന്ത് കിട്ടിയാലും ചേട്ടൻ ചേച്ചിയ്ക്ക് വേണ്ടി മാറ്റിവെക്കും'; ജ​ഗദീഷിന്റെ പ്രിയതമ രമയെ കുറിച്ച് മീര അനിൽ

    എന്നാൽ ആരാണ് ആ വ്യക്തി എന്നത് എപ്പിസോഡ് പുറത്തുവന്ന ശേഷമാണ് മനസിലായത്. ജാസ്മിന്റെ ചില വാക്കുകൾ തനിക്ക് വലിയ വിഷമം ഉണ്ടാക്കി എന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്. ആദ്യ ദിവസം മുതൽ ലക്ഷ്മിപ്രിയയും ജാസ്മിനും തമ്മിൽ വാക്ക് തർക്കങ്ങളും ഉരസലുകളും ഉണ്ടായിരുന്നു. മൂവർ സംഘമായിരുന്ന ജാസ്മിനും ഡ‍െയ്സിയും നിമിഷയും ചേർന്ന് ഏറ്റവും കൂടുതൽ ആക്രമിച്ചതും ലക്ഷ്മി പ്രിയയെ ആയിരുന്നു. കൂടാതെ ജാസ്മിൻ‌ ലക്ഷ്മിയെ പലപ്പോഴായി തള്ള, പെണ്ണുമ്പിള്ള തുടങ്ങിയ പദ പ്രയോ​ഗങ്ങളിലൂടെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു.

    'യഥാർഥമായ ജയിലിൽ കുറേ കിടന്നിട്ടുള്ളതാണ് അതുകൊണ്ട് ഈ ജയിലൊന്നും ഒന്നുമല്ല'; ധന്യ മേരി വർ​ഗീസ്'യഥാർഥമായ ജയിലിൽ കുറേ കിടന്നിട്ടുള്ളതാണ് അതുകൊണ്ട് ഈ ജയിലൊന്നും ഒന്നുമല്ല'; ധന്യ മേരി വർ​ഗീസ്

    ഹൗസ്‌മേറ്റ്‌സുകളുടെ പെരുമാറ്റം

    ഹൗസ്‌മേറ്റ്‌സുകളുടെ പെരുമാറ്റം കൊണ്ട് ബി​ഗ് ബോസ് സീസൺ ഫോറിൽ ആദ്യമായി കരഞ്ഞ മത്സരാർഥി കൂടിയാണ് ഇപ്പോൾ ലക്ഷ്മി പ്രിയ. 'ഇവിടെ വരുന്ന സമയത്ത് നമ്മൾ എല്ലാവരും പുതിയ ആൾക്കാരാണ്. ആദ്യം ഈ അടുക്കള ഓർ​ഗനൈസ്ഡ് ആയിരുന്നില്ല. പക്ഷേ ഇപ്പോൾ ആർക്ക് വേണമെങ്കിലും ഈ കിച്ചൺ ഹാൻഡിൽ ചെയ്യാം. ഇന്നും എല്ലാവരും കഴിച്ചത് ഞാൻ ഉണ്ടാക്കിയ ചോറാണ്. എന്നിട്ട് ആ കുട്ടി (ജാസ്മിൻ) പറയുന്നത് കേട്ടോ ഇന്നാണ് എല്ലാവരും മനസമാധാനമായി ഭക്ഷണം കഴിച്ചതെന്ന്. അതെന്താണ് അങ്ങനെ...? എനിക്ക് മനസിലാകുന്നില്ല.'

    ഹൃദയം മുറിഞ്ഞ് പോകുമ്പോലെ

    'അത് കേട്ടപ്പോൾ എന്റെ ഹൃദയം മുറിഞ്ഞ് പോകുമ്പോലെ ആയിപ്പോയി' എന്നാണ് ലക്ഷ്മി റോബിനോട് പറയുന്നത്. നിമിഷയുടെ വാക്കുകളും തന്നെ പേര് പറയാതെ കുറ്റപ്പെടുത്തുന്നതായി തോന്നിയെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. റോബിനോട് ലക്ഷ്മി പ്രിയ വിഷമം പറഞ്ഞ് കരയുമ്പോൾ ദൂരെ മാറി നിന്ന് ജാസ്മിനും നിമിഷയും കളിയാക്കുകയും ചെയ്തിരുന്നു. ഒപ്പം റോൺസൺ വിൻസന്റുമുണ്ടായിരുന്നു. വീട്ടിൽ എല്ലാവരുടെയും അമ്മ റോൾ ഏറ്റെടുത്ത് എല്ലാവരെയും ഒരുപോലെ കൊണ്ട് നടക്കാൻ ആയിരുന്നു ലക്ഷ്മിപ്രിയ ശ്രമിച്ചത്.

    റോബിന് മു‌ന്നിൽ കരഞ്ഞ് ലക്ഷ്മി പ്രിയ

    മോളെ, കുട്ടാ എന്നൊക്കെ വിളിച്ച് ലക്ഷ്മിപ്രിയ അധികാരം കൈയ്യടക്കുകയാണെന്ന് ജാസ്മിനും ഡെയ്‌സിയും സുചിത്രയും അടക്കം വീട്ടിൽ എല്ലാവരും പരദൂഷണം പറയുകയും ചെയ്തിരുന്നു. എന്നാൽ നേരത്തെ ലക്ഷ്മി പ്രിയയുടെ പെരുമാറ്റത്തെ വിമർശിച്ച സുചിത്ര ഇപ്പോൾ പൂർണമായും നടിയെ പിന്തുണയ്ക്കുന്നതാണ് കാണുന്നത്. ദേഷ്യം വരുമ്പോൾ പൊട്ടിത്തെറിച്ച് സംസാരിക്കുമെങ്കിലും ഒന്നും ‌താങ്ങാൻ സാധിക്കാത്ത ആളാണ് ലക്ഷ്മി എന്ന് റോൺസണും നിമിഷയും മാറിയിരുന്ന് പറയുന്നതും കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ കാണിച്ചിരുന്നു.

    രണ്ടാമത്തെ ക്യാപ്റ്റനെ തെര‍െ‍ഞ്ഞെടുത്തു

    അതേസമയം ബി​ഗ് ബോസ് സീസൺ നാലിലെ രണ്ടാമത്തെ ക്യാപ്റ്റനെ തെര‍െ‍ഞ്ഞെടുത്തു. സുചിത്ര, നവീൻ, റോൺസൺ എന്നിവർക്കായിരുന്നു കൂടുതൽ വോട്ടുകൾ ലഭിച്ചത്. പിന്നാലെ നടന്ന പൊരിഞ്ഞ പോരാട്ടത്തിന് ഒടുവിൽ നവീനെ രണ്ടാമത്തെ ആഴ്ച്ചയിലെ ക്യാപ്റ്റനായി തെരഞ്ഞെടുത്തു. ബി​ഗ് ബോസ് വീട്ടിൽ ക്യാപ്റ്റൻ എന്ന് പറയുന്നത് ഒരു നിസാര പദവി അല്ല. ഇവിടെ നിന്നും പ്രേക്ഷക വിധിയിലൂടെ പുറത്താക്കാൻ സഹ മത്സരാർത്ഥികൾ തെരഞ്ഞെടുക്കുന്ന നോമിനേഷൻ എന്ന കടമ്പയിൽ നിന്നും രക്ഷ നേടി അടുത്താഴ്ചയിലേക്ക് സ്വതന്ത്രമായി കടക്കാനുള്ള അവസരമാണ് ക്യാപ്റ്റൻ പദവി.

    Recommended Video

    ബിഗ് ബോസിൽ വരുന്നതിനു മുൻപ് അഖിലിനോട് നോബി പറഞ്ഞത്
    മത്സരം മുറുകുന്നു

    യുക്തിയോടെ ക്യാപ്റ്റൻസി മത്സരാർത്ഥികളെ തെരഞ്ഞെടുക്കണെമെന്നായിരുന്നു ബി​ഗ് ബോസ് നൽകിയ നിർദ്ദേശം. ഏറെ ബു​ദ്ധിമുട്ടേറി ടാസ്ക് ആയിരുന്നു ബി​ഗ് ബോസ് മൂവർക്കും നൽകിയത്. നന്നായി മത്സരിച്ച് ടാസ്ക്കിൽ നവീൻ ഒന്നാം സ്ഥാനത്ത് എത്തുകയും അടുത്ത ആഴ്ച്ചയിലെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അശ്വിൻ ആയിരുന്നു ഷോയിലെ ആദ്യത്തെ ക്യാപ്റ്റൻ. ഷോയിൽ എത്താൻ യോ​ഗ്യതയില്ലാത്തവരെ നോമിനേറ്റ് ചെയ്ത മത്സരാർത്ഥികളെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ടായിരുന്നു അശ്വിനെ ബി​ഗ് ബോസ് ക്യാപ്റ്റനാക്കിയത്.

    Read more about: bigg boss
    English summary
    Bigg Boss Malayalam Season 4: Lakshmi Priya revealed that Jasmine is the cause of her grief
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X