For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എട്ടാം ക്ലാസ് മുതല്‍ അമ്പലത്തില്‍ പോവും, പൂജാരിയുമായി ഇഷ്ടത്തിലായി; ആ പ്രണയം ഉപേക്ഷിച്ചതിനെ പറ്റി ലക്ഷ്മിപ്രിയ

  |

  പതിനെട്ടാം വയസില്‍ അന്യമതസ്ഥനുമായി വിവാഹിതയായതിനെ പറ്റി ലക്ഷ്മിപ്രിയ ഒരുപാട് തവണ വെളിപ്പെടുത്തിയിട്ടുണ്ട്. ഭര്‍ത്താവിന്റെ പിന്തുണയിലൂടെ അഭിനയ ജീവിതത്തില്‍ സജീവമായതിനെ പറ്റിയൊക്കെ പറഞ്ഞിരിന്നു. എന്നാല്‍ അതിന് മുന്‍പും തനിക്കൊരു പ്രണയം ഉണ്ടായിരുന്നുവെന്നാണ് ലക്ഷ്മിയിപ്പോള്‍ പറയുന്നത്. ബിഗ് ബോസ് മലയാളം നാലാം സീസണില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.

  കഴിഞ്ഞ ദിവസങ്ങളില്‍ മത്സരാര്‍ഥികളുടെ ആദ്യ പ്രണയത്തെ കുറിച്ച് പറയാനുള്ള ടാസ്‌ക് ആണ് ബിഗ് ബോസ് നല്‍കിയത്. ഓരോരുത്തരും രസകരമായിട്ടുള്ള കഥകള്‍ പറയുകയും ചെയ്തു. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തനിക്ക് അമ്പലത്തിലെ പൂജാരിയുമായി ഇഷ്ടമുണ്ടായിരുന്നു എന്നാണ് ലക്ഷ്മിപ്രിയ പറഞ്ഞത്. കുറച്ച് കാലം പ്രണയത്തിലായിരുന്നെങ്കിലും അത് വേണ്ടെന്ന് വെക്കാനുണ്ടായ കാരണത്തെ പറ്റിയും നടി വെളിപ്പെടുത്തി.

  ആദ്യ പ്രണയത്തെ പറ്റി ലക്ഷ്മിപ്രിയ പറഞ്ഞതിങ്ങനെ.. 'മത സൗഹാര്‍ദമുള്ള നാടാണ് ഞങ്ങളുടേത്. അവിടെ എല്ലാവര്‍ക്കും അമ്പലത്തില്‍ എല്ലാം പോകാം. അങ്ങനെ ഞാന്‍ എന്റെ എട്ടാം ക്ലാസ് മുതല്‍ അമ്പലത്തില്‍ പോകുമായിരുന്നു. അവിടെ വച്ചാണ് അയാളെ കണ്ടത്. അമ്പലത്തിലെ പൂജാരിയായിരുന്നു. എന്നും അമ്പലത്തില്‍ പോയി പോയി, ഞങ്ങള്‍ പ്രണയത്തിലായി. ഒരിക്കല്‍ ഞാന്‍ നടന്ന് വരുമ്പോള്‍ അദ്ദേഹം സൈക്കിളും തള്ളി കൊണ്ട് പോകുന്നു. കൂടെ ഒരു ചേട്ടനും ഉണ്ട്. ഞാന്‍ പുറകില്‍ നിന്ന് അദ്ദേഹത്തെ വിളിച്ചു. അദ്ദേഹം ഒന്ന് തിരിഞ്ഞ് നോക്കി സൈക്കിളും എടുത്ത് പോയി. അദ്ദേഹത്തിന്റെ പിന്നാലെ ഓടി വിളിച്ചെങ്കിലും സൈക്കിള്‍ നിര്‍ത്താതെ അവരങ്ങ് പോയി.

  അതെനിക്ക് വലിയ അപമാനം ആയി. അതോടെ ഇനി ഈ ബന്ധം വേണ്ട എന്ന് ഞാന്‍ ഉറപ്പിച്ചു എന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. എല്ലാ കാര്യങ്ങളും താന്‍ തുറന്ന് പറയാറുള്ളത് അപ്പച്ചിയോടാണ്. അങ്ങനെ ഈ പ്രണയത്തെ കുറിച്ചും അപ്പച്ചിയോട് പറഞ്ഞിരുന്നു. വീട്ടില്‍ മതം വലിയ പ്രശ്നം അല്ലാത്തത് കൊണ്ട് ഞങ്ങളുടെ പ്രണയം വളരെ നല്ല രീതിയില്‍ മുന്നോട്ട് പോയി. അദ്ദേഹത്തിന് ഒരു സൈക്കിള്‍ ഉണ്ടായിരുന്നു. ആ സൈക്കിളും തള്ളി അദ്ദേഹവും, കൂടെ ഞാനും ഒരുപാട് നടന്നിട്ടുണ്ട്. പക്ഷേ അന്ന് ഞാന്‍ വിളിച്ചിട്ട് കേള്‍ക്കാത്തത് പോലെ പോയതിന്റെ കാരണം പിന്നീട് അദ്ദേഹം പറഞ്ഞിരുന്നു.

  ചാറ്റ് ബോക്‌സിന്റെ മുകളില്‍ മെസ്സേജ് അയച്ച ആളുടെ പേര് കണ്ട് ഞെട്ടി; അത് മമ്മൂക്ക ആയിരുന്നു, ദേവദത്ത് ഷാജി

  അന്ന് കൂടെ ഉണ്ടായിരുന്നത് പുള്ളിക്കാരന്റെ സഹോദരനാണ്. 'ബ്രാഹ്മണനായ അദ്ദേഹം ഒരു മുസ്ലീം കുട്ടിയെ പ്രണയിക്കുന്ന കാര്യം കുടുംബത്തില്‍ പറഞ്ഞിരുന്നില്ല. അതുകൊണ്ടാണ് അന്ന് കേള്‍ക്കാത്ത ഭാവത്തില്‍ പോയതെന്നാണ്' അദ്ദേഹം പറഞ്ഞത്. പക്ഷെ അയാള്‍ പറഞ്ഞതൊന്നും ഉള്‍ക്കൊള്ളാന്‍ എനിക്ക് സാധിച്ചില്ല. താനുമായിട്ടുള്ള പ്രണയത്തിന് ഇല്ലെന്ന് തന്നെ ഞാന്‍ അറത്തു മുറിച്ചു പറഞ്ഞു. കുറേ കാലം അദ്ദേഹം താടിയും മുടിയുമൊക്കെ വളര്‍ത്തി എന്നെ വിശ്വസിപ്പിക്കാന്‍ നടന്നിരുന്നു.

  ഇതാണ് ദൈവം നല്‍കിയ അനുഗ്രഹം; മകളോടൊപ്പം ഗുരുവായൂര്‍ ദര്‍ശനം നടത്തി ലേഖ ശ്രീകുമാര്‍

  Recommended Video

  ന്യുഡ് ഫോട്ടോഗ്രാഫിയും ബിക്കിനിയുമൊക്കെ ചെയ്തത് എങ്ങനെ,Janaki Sudheer Interview

  ഇക്കാര്യങ്ങളെല്ലാം ഞാന്‍ അപ്പച്ചിയോട് വന്ന് പറഞ്ഞിരുന്നു. എന്നിട്ടും ഞാന്‍ എന്റെ തീരുമാനത്തില്‍ നിന്നും പിന്മാറാതെ ഉറച്ച് നിന്നു. ഇപ്പോഴും അദ്ദേഹവുമായി തനിക്ക് സൗഹൃദമുണ്ടെന്നും ലക്ഷ്മിപ്രിയ വെളിപ്പെടുത്തുന്നു. ഇപ്പോഴും അദ്ദേഹം എന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാളാണെന്നാണ് നടി ബിഗ് ബോസ് വീടിനുള്ളില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

  English summary
  Bigg Boss Malayalam Season 4: Lakshmi Priya Reveals Her Love Story With A Temple Priest
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X