ബിഗ് ബോസ് ഹൗസില്‍ ലക്ഷ്മിയ്ക്ക് ഫോണ്‍ കിട്ടിയോ; ഫേസ്ബുക്ക് പോസ്റ്റിനെ പരിഹസിച്ച് പ്രേക്ഷകര്‍

ബിഗ് ബോസ് സീസണ്‍ സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. മാര്‍ച്ച് 27 ന് ആരംഭിച്ച ഷോ അവസാനിക്കാന്‍ ഇനി വിരലില്‍ എണ്ണാവുന്ന ആഴ്ചകള്‍ മാത്രമേയുള്ളൂ. 17 പേരുമായിട്ടാണ് ബിഗ് ബോസ് ഷോ ആരംഭിച്ചത്. പിന്നീട് വിവിധ ആഴ്ചകളിലായി മൂന്ന് വൈല്‍ഡ കാര്‍ഡ് എന്‍ട്രികള്‍ കൂടി ഹൗസിലെത്തി. ആദ്യമെത്തിയ മണിക്ണഠന്‍ തൊട്ട് അടുത്ത ആഴ്ച തന്നെ ക്വിറ്റ് ചെയ്തു പോവുകയായിരുന്നു. ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്നാണ് മത്സരം പകുതിയില്‍
അവസാനിപ്പിച്ച് പോയത്. പിന്നീടാണ് റിയാസും വിനയ് മാധവും എത്തുന്നത്. ഈ വാരം വിനയിയും പുറത്തായി.

ലക്ഷ്മിപ്രിയ, റിയാസ്, ദില്‍ഷ, ബ്ലെസ്ലി, റോണ്‍സണ്‍, ധന്യ, സൂരജ് എന്നിവരാണ് നിലവില്‍ വീട്ടിലുള്ളത്. ഇതില്‍ സൂരജും ദില്‍ഷയും ഫൈനല്‍ ഫൈവില്‍ എത്തിയിട്ടുണ്ട്. ടിക്കറ്റ് ടു ഫിനാലെയിലൂടെയാണ് ദില്‍ഷ ഫൈനല്‍ ഫൈവില്‍ ഇടംപിടിച്ചത്. നോമിനേഷനില്‍ സെയ്ഫായി കൊണ്ടാണ് സൂരജും ഫിനാലെയില്‍ എത്തിയത്. വരും ദിവസങ്ങളില്‍ നിലവിലുള്ള 5 പേരില്‍ നിന്ന് രണ്ട് പേര്‍ പുറത്താകും. നിലവിലുള്ള 7 പേരും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. നിരവധി ആരാധകരും ഇവര്‍ക്കുണ്ട്.

ലക്ഷ്മി പ്രിയ

ബിഗ് ബോസ് സീസണ്‍ 4 ശക്തയായ മത്സരാര്‍ത്ഥിയാണ് ലക്ഷ്മിപ്രിയ. കൂടാതെ ടോപ്പ് ഫൈവില്‍ പ്രതീക്ഷിക്കുന്ന മത്സരാര്‍ത്ഥി കൂടിയാണ്. ഡോക്ടര്‍ റോബിനും ജാസ്മിനും പോയതിന് ശേഷം ലക്ഷ്മിയെ ചുറ്റിപ്പറ്റിയാണ് ഷോ മുന്നോട്ട് പോകുന്നത്. തുടക്കം മുതലെ തന്നെ തന്റേതായ സ്ഥാനം ഹൗസില്‍ നേടാന്‍ ലക്ഷ്മിയ്ക്കായി. കൂടാതെ ഗ്രൂപ്പ് കളിയില്‍ കുടുങ്ങാതെ ആദ്യം മുതല്‍ ഹൗസില്‍ ഒറ്റയ്ക്ക് നിന്നാണ് കളിച്ചത്. ഇതൊക്കെ ആരാധകരുടെ എണ്ണം കൂട്ടിയിരുന്നു.

  സോഷ്യല്‍ മീഡിയ പോസ്റ്റ്‌

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ലക്ഷ്മിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റാണ്. ആരൊക്കെ കുറ്റപ്പെടുത്തിയാലും കൂട്ടമായി ആക്രമിച്ചാലും അതാക്കെ ഒറ്റയ്ക്ക് നിന്ന് നേരുടുമെന്നാണ് കുറിപ്പില്‍ പറയുന്നത്.

ലക്ഷ്മിയുടെ പോസ്റ്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. കൂടെയുണ്ടെന്ന് ഒരു കൂട്ടർ പറയുമ്പോള്‍ ഒരു വിഭാഗം പരിഹസിക്കുന്നുണ്ട്.

ബിഗ് ബോസ് ഹൗസില്‍ ഫോണ്‍ ഉപയോഗിക്കാന്‍ പറ്റാത്ത ലക്ഷ്മി എങ്ങനെ പോസ്റ്റിട്ടുവെന്നണ് കളിയാക്കി കൊണ്ട് ചോദിക്കുന്നത്.

കുറിപ്പ്

നടിയുടെ കുറിപ്പ് ഇങ്ങനെ..'കൂട്ടമായി ആക്രമിക്കാനും ഒറ്റപ്പെടുത്താനും പുറത്തേക്ക് വിടാനും ആരൊക്കെ ശ്രമിച്ചാലും അതിനെയെല്ലാം ഞാന്‍ ഇവിടെ ഒറ്റക്ക് നിന്ന് നേരിടും.. കാരണം ഇതിനു പുറത്ത് എന്നെ സ്‌നേഹിക്കുന്നവരുണ്ട് അവര്‍ മാത്രമാണ് എന്റെ എക്കാലത്തെയും ശക്തി'... ഫേസ്ബുക്കില്‍ കുറിച്ചു

ലക്ഷ്മി പ്രിയയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നത ഭര്‍ത്താവാണ്. അദ്ദേഹം ലക്ഷ്മിയെ സപ്പോര്‍ട്ട് തുടര്‍ച്ചയായി രംഗത്ത് എത്താറുണ്ട്.

Recommended Video

Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat
  നോമിനേഷന്‍

ഇത്തവണത്തെ നോമിനേഷനില്‍ ലക്ഷ്മിയും ഇടംപിടിച്ചിട്ടുണ്ട്. രണ്ട് പേരാണ് നോമിനേറ്റ് ചെയ്തിരിക്കുന്നത് . ബ്ലെസ്ലിയും റോണ്‍സണുമാണ് നോമിനേറ്റ് ചെയ്തത്. റിയാസും ലക്ഷ്മിയെ നോമിനേറ്റ് ചെയ്യുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ റിയാസ് ചെയ്തില്ല. പകരം സൂരജിനേയും ധന്യയുമായിരുന്നു നോമിനേറ്റ് ചെയ്തത്.

കഴിഞ്ഞവാരം വീട്ടില്‍ റിയാസും ലക്ഷ്മിയും തമ്മില്‍ വലിയ പ്രശ്‌നം നടന്നിരുന്നു. മാനറിസത്തിന്റെ പേരില്‍ റിയാസിനെ
ലക്ഷ്മി പരിഹസിച്ചിരുന്നു. ഇത് വീടിന് അകത്തും പുറത്തും വലിയ ചര്‍ച്ചയായിരുന്നു. ഈ വിഷയം എടുത്ത് പറഞ്ഞ് കൊണ്ടാണ് ബ്ലെസ്ലി നോമിനേറ്റ് ചെയ്തത്. വിഷയത്തില്‍ മോഹന്‍ലാലും ലക്ഷ്മിയെ വിമര്‍ശിച്ചിരുന്നു.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X