'ജീവിതാനുഭവങ്ങളാണ് അവളെ അങ്ങനെയാക്കിയത്, സ്വഭാവം വെച്ച് ഭദ്രകാളിയാകേണ്ടതാണ്'; ലക്ഷ്മിപ്രിയയുടെ ഭർത്താവ്!

ബി​ഗ് ബോസ് സീസൺ ഫോറിന് കൊടിയിറങ്ങി. സീസൺ ഓഫ് കളേഴ്സ് എന്ന ടാ​ഗുമായി എത്തിയ നാലാം സീസണിൽ വിജയിയായത് ദിൽഷ പ്രസന്നനാണ്. രണ്ടാം സ്ഥാനം ബ്ലെസ്ലിക്കും മൂന്നാം സ്ഥാനം റിയാസിനുമായിരുന്നു.

നൂറ് ദിവസം ഹൗസിൽ തികയ്ക്കണമെന്ന അതിയായ അ​ഗ്രഹവുമായി എത്തിയ ലക്ഷ്മിപ്രിയയ്ക്ക് നാലാം സ്ഥാനമാണ് ലഭിച്ചത്. ബിഗ് ബോസ് മലയാളം സീസൺ 4ൽ താൻ പിന്നിട്ട 100 ദിനങ്ങൾ ഒട്ടും എളുപ്പമായിരുന്നില്ലെന്നാണ് നാലാം സ്ഥാനം ലഭിച്ച ശേഷം ലക്ഷ്മിപ്രിയ പറഞ്ഞത്.

ഫിനാലെയിലെ ആറ് പേരിൽ മൂന്നാമത് പുറത്തായ മത്സരാർഥിയായിരുന്നു ലക്ഷ്മി. ബിഗ് ബോസ് വേദിയിൽ ഷോ അനുഭവത്തെക്കുറിച്ചുള്ള മോഹൻലാലിന്റെ ചോദ്യത്തിന് ലക്ഷ്മിപ്രിയയുടെ മറുപടി ഇങ്ങനെയായിരുന്നു.

'ഒട്ടും ഈസി ആയിട്ടുള്ള വഴിയല്ല ബിഗ് ബോസ് സീസൺ 4ൻറെ 100 ദിവസങ്ങളെന്ന് പറയുന്നത്. ഞാൻ വളരെയധികം അഭിമാനിക്കുന്നു എന്നെയോർത്ത്. ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് ഞാൻ നന്ദിയറിയിക്കുന്നു. എൻറെ ഗുരുക്കന്മാർക്ക്, ജയേഷേട്ടന്, എൻറെ മോൾക്ക്, എൻറെ കൂടെയുണ്ടായിരുന്ന 20 പേർക്കും ഞാൻ നന്ദി അറിയിക്കുന്നു.'

ജീവിതാനുഭവങ്ങളാണ് അവളെ അങ്ങനെയാക്കിയത്

'നിങ്ങൾ തന്ന ചിരിയാണ് എന്നെ പൊട്ടിച്ചിരിപ്പിച്ചത്. നിങ്ങൾ സമ്മാനിച്ച ഓരോ വികാരങ്ങളിലൂടെയും ഞാൻ കടന്നുപോയിട്ടുണ്ട്.'

'എന്റെ ദേഷ്യം പുറത്തുകൊണ്ടുവന്നു, എൻറെ സങ്കടങ്ങൾ, എൻറെ എല്ലാം' ലക്ഷ്മി പറഞ്ഞുനിർത്തി. ബിഗ് ബോസ് മലയാളം സീസൺ നാലിന്റെ തുടക്കത്തിൽ തന്നെ പ്രേക്ഷക ശ്രദ്ധ ആകർഷിക്കാൻ ലക്ഷ്‍മി പ്രിയയ്‍ക്ക് കഴിഞ്ഞിരുന്നു. നല്ലതുപോലെ സംസാരിക്കാനുള്ള കഴിവാണ് ലക്ഷ്‍മി പ്രിയയെ തുടക്കത്തിൽ ശ്രദ്ധേയയാക്കിയത്.

സ്വഭാവം വെച്ച് ഭദ്രകാളിയാകേണ്ടതാണ്

എന്നാൽ ലക്ഷ്‍മി പ്രിയ മറ്റാരെയും സംസാരിക്കാൻ അനുവദിക്കാത്ത രീതിയിലാണ് പെരുമാറുന്നതെന്ന് ആക്ഷേപം കേൾക്കുകയും ചെയ്‍തു. പരദൂഷണക്കാരി, കള്ളം പറയുന്നയാൾ തുടങ്ങിയ ആക്ഷേപങ്ങളൊക്കെ ലക്ഷ്‍മി പ്രിയ നേരിട്ടിരുന്നു.

ലക്ഷ്‍മി പ്രിയ സ്‍നേഹം കാണിക്കുന്നതുവരെ ഗെയിമിന്റെ ഭാഗമായിട്ടാണെന്ന് വരെ വാദങ്ങൾ ഉയർന്നു. സഹ മത്സരാർഥികളിൽ നിന്ന് രൂക്ഷമായ എതിർപ്പുകൾ വരുമ്പോഴും കാര്യങ്ങൾ വിശദീകരിച്ച് തനിക്ക് അനുകൂലമാക്കാൻ ലക്ഷ്‍മി പ്രിയയ്‍യക്ക് ഒരു പരിധി വരെ സാധിച്ചിരുന്നു.

ജനിച്ചപ്പോൾ മുതൽ പോരാടുന്നു

ഫിസിക്കൽ ടാസ്‍കിലായാലും കലാപരമായ ടാസ്‍കിലായാലും ആക്റ്റിവിറ്റികളിലായാലും കൃത്യമായ ഇടപെടലുകൾ നടത്തിയത് ലക്ഷ്‍മി പ്രിയയെ എപ്പോഴും പ്രേക്ഷകരുടെ ശ്രദ്ധയിൽ നിർത്തി. ഗ്രൂപ്പുകളുടെ ഭാഗമാകാൻ ശ്രമിക്കുമ്പോൾ പോലും ഒറ്റപ്പെടേണ്ടി വന്നിരുന്നു ലക്ഷ്‍മി പ്രിയയ്‍ക്ക്.

ലക്ഷ്മിപ്രിയയുടെ ജീവിതത്തെ കുറിച്ച് ഭർത്താവ് ജയേഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 'രണ്ടര വയസ് പ്രായമുള്ളപ്പോൾ മുതൽ ലക്ഷ്മിപ്രിയ കഷ്ടങ്ങൾ അനുഭവിച്ച് തുടങ്ങിയതാണ്. ബന്ധുക്കളാണ് നോക്കി വളർത്തിയത്.'

'പിന്നീടങ്ങോട്ട് ജീവിക്കാൻ വേണ്ടി നാടക നടിയായി. ഒരു തെറ്റും ചെയ്യാതെയാണ് ലക്ഷ്മിപ്രിയയെ ബന്ധുക്കൾ ഉപേക്ഷിച്ചത്. അവളെ പതിനേഴാം വയസിലാണ് ഞാൻ കണ്ടുമുട്ടിയത്. അവൾ എന്നോട് ഏറ്റവും കൂടുതൽ സംസാരിച്ചിട്ടുള്ളത് അവൾ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചാണ്.' ‍

ഞങ്ങളുടേത് മരം ചുറ്റി പ്രേമമൊന്നും ആയിരുന്നില്ല

'ഞങ്ങളുടേത് മരം ചുറ്റി പ്രേമമൊന്നും ആയിരുന്നില്ല. ജനിച്ചപ്പോൾ മുതൽ അവൾ ജീവിക്കാൻ പോരാടുകയാണ്. എല്ലാവരാലും ചതിയും വഞ്ചനയും ഒരുപാട് ലക്ഷ്മിപ്രിയ നേരിട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അവളോട് അടുക്കുന്നവരോട് സൂക്ഷിച്ച് മാത്രമെ പെരുമാറാറുള്ളു.'

'അവൾ അനുഭവിച്ചത് വെച്ചാണ് മറ്റുള്ളവരോട് പെരുമാറുന്നത്. യഥാർഥത്തിൽ അവൾ ഭ​ദ്രകാളിയായി പെരുമാറേണ്ടതാണ് അവിടെയുള്ള മറ്റുള്ളവരുടെ പെരുമാറ്റം വെച്ച് നോക്കുമ്പോൾ. പുറത്തും ലക്ഷ്മിപ്രിയ ഹൗസിൽ കണ്ടപോലെ തന്നെയാണ്.'

'എല്ലാം തികഞ്ഞ പെണ്ണിനെ സ്വന്തമാക്കി ഭാ​ഗ്യവാനാകേണ്ടെന്ന് തീരുമാനിച്ചിരുന്നു അങ്ങനെയാണ് ലക്ഷ്മിപ്രിയയെ കണ്ടുമുട്ടുന്നതും വിവാഹം ചെയ്യുന്നതും' ലക്ഷ്മിപ്രിയയുടെ ഭർത്താവ് ജയേഷ് പറഞ്ഞു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X