For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജീവിക്കാനായി 16 വയസില്‍ നാടകം അഭിനയിക്കാന്‍ പോയി, 18 വയസില്‍ ദൈവം എനിക്ക് തന്നെന്ന് ലക്ഷ്മിപ്രിയയുടെ ഭർത്താവ്

  |

  ബിഗ് ബോസ് ഷോ യില്‍ പോവുന്നതിന് മുന്‍പേ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാറുള്ള താരമാണ് ലക്ഷ്മിപ്രിയ. എന്നാല്‍ ഷോ യില്‍ പോയത് മുതല്‍ കുലസ്ത്രീ എന്ന പേര് നടിയ്ക്ക് ലഭിച്ചു. കഴിഞ്ഞ ആഴ്ചകളില്‍ സഹമത്സരാര്‍ഥിയായ റിയാസിനൊപ്പമുണ്ടായ വഴക്ക് വലിയ രീതിയിലേക്ക് മാറിയിരുന്നു. വീട്ടില്‍ പോവണമെന്ന നിലയിലേക്ക് വരെ ലക്ഷ്മി എത്തിയെങ്കിലും പിന്നീട് ശക്തയായി മാറിയതാണ് കണ്ടത്.

  ഇപ്പോഴിതാ ലക്ഷ്മിയെ കുറിച്ച് എഴുത്തുമായി എത്തിയിരിക്കുകയാണ് ഭര്‍ത്താവ് ജയേഷ്. ലക്ഷ്മിയുടെ തന്നെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പതിനെട്ട് വയസില്‍ ലക്ഷ്മി ഭാര്യയായി വന്നതിനെ കുറിച്ചും ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും താരഭര്‍ത്താവ് നല്‍കിയത്.

  'ലക്ഷ്മിക്ക് ചെറുപ്പം മുതലേ നല്ല അനുഭവങ്ങള്‍ കിട്ടിയിട്ടില്ല. സ്‌നേഹിച്ചവരും സഹായിച്ചവരും അവരെ ചതിച്ചു. ജീവിക്കാനായി തന്റെ 16 വയസ്സില്‍ നാടകം അഭിനയിക്കാന്‍ പോയി. ജപ്തിയായി പോകുമായിരുന്ന കുടുംബത്തിനെ രക്ഷിച്ചു. കടങ്ങള്‍ വീട്ടി. സഹോദരങ്ങളെ പഠിപ്പിച്ചു.

  18 വയസ്സില്‍ ദൈവം അവളെ എന്റെ കയ്യില്‍ ഏല്‍പിച്ചു. ആരുമില്ലെങ്കിലും അവസാനം വരെ അവളെ ഞാന്‍ പൊന്നു പോലെ നോക്കും. ദൈവം കൂടെയുണ്ട്. പിന്നെ കുറേ നന്മയുള്ള ഹൃദയങ്ങളും മറ്റൊന്നിനെ കുറിച്ചും ഞങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ല. കൂടെ നിന്നവര്‍ക്കും കൂട്ടായ് നിന്നവര്‍ക്കും.. നന്ദി' എന്നാണ് ലക്ഷ്മിയുടെ ഭര്‍ത്താവ് പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

  Also Read: കാര്‍ക്കിച്ചു തുപ്പിയ പ്രയോഗമെങ്കിലും ലാലേട്ടൻ ചോദിക്കണമായിരുന്നു; വാണിംഗ് കൊടുക്കുമെന്ന് കരുതിയെന്നും അശ്വതി

  അതേ സമയം ലക്ഷ്മിപ്രിയയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തുന്നത്. 'എന്തും വിളിച്ചു പറയുന്ന സ്വഭാവം നല്ലതല്ല. ഇത്രയും അനുഭവങ്ങളുള്ള ഒരാള്‍ മറ്റുള്ളവരുടെ വിഷമങ്ങള്‍ മനസിലാക്കുന്നില്ലെങ്കില്‍ എന്ത് അനുഭവങ്ങളുണ്ടായിട്ടും കാര്യമില്ല' എന്ന് ഒരാള്‍ പോസ്റ്റിന് താഴെ കമന്റിട്ടിരുന്നു.

  'അനുഭവങ്ങള്‍ ഉള്ളവര്‍ക്കല്ലേ സര്‍ കൂടുതല്‍ നീറ്റല്‍ ഉണ്ടാകുന്നത്. അതവര്‍ മറയില്ലാതെ പ്രകടിപ്പിക്കുന്നു. അതാണ് സത്യം' എന്ന് ലക്ഷ്മിയുടെ ഭര്‍ത്താവും മറുപടിയായി കമന്റിടുന്നു.

  Also Read: 'ഞാൻ ഈ ആഴ്ച പോയില്ലെങ്കിൽ ചിലർക്കൊക്കെ നല്ല സമയമായിരിക്കും... കരുതിയിരുന്നോ'; വാണിങ് നൽകി ധന്യ!

  ലക്ഷ്മിയെ കുറിച്ചുള്ള ആരാധകരുടെ കമന്റുകളിങ്ങനെ..

  'ചില സമയം അവരുടെ സ്വഭാവം കാണുമ്പോള്‍ വെറുപ്പ് തോന്നും. എന്നാല്‍ എവിടെയൊക്കോ കുറെ ഇഷ്ടവുമുണ്ട്. പക്ഷേ ബഹുമാനത്തോടെ പറയട്ടെ നിങ്ങളെ പോലെ ഒരു ഭര്‍ത്താവിനെ കിട്ടിയതായിരിക്കും അവരുടെ ഏറ്റവും വലിയ ഭാഗ്യം. അവിടെ ഉള്ള റിയാസ് ബ്ലെസ്ലി, ഓക്കെ ചെറിയ കുട്ടികള്‍ അല്ലേ? അവരോട് ലക്ഷ്മിയും ദ്രോഹങ്ങള്‍ കാണിച്ചിട്ടില്ലേ എന്നാണ് ഒരു ആരാധകന്‍ ചോദിക്കുന്നത്.


  Also Read: 'മുപ്പത് സെക്കന്റുകള്‍ കൊണ്ട് അവന്‍ പറഞ്ഞത് മണിക്കൂറുകള്‍ ചിന്തിക്കാനുള്ള വിഷയം'; കയ്യടി നേടി റിയാസ് സലീം

  ആദ്യം ബ്ലെസ്ലിയോട് ചെയ്തത് ഫുഡ് മാറ്റി വെച്ചാണ്. ഇങ്ങനെ ഒക്കെ ആണോ ചെയ്യേണ്ടത്? അവന്‍ ലക്ഷ്മിയെ കുറിച്ച് ഇപ്പോഴാണ് എന്തെങ്കിലുമൊക്കെ പറഞ്ഞിട്ടുള്ളു. അവനെ വെറുപ്പാണ് അറപ്പാണ് എന്നൊക്കൊ അവര്‍ എത്ര പ്രാവിശ്യമാണ് പറഞ്ഞിട്ടുള്ളത്.

  ഇതുപോലെയുള്ള കാര്യങ്ങള്‍ വേണം അവരെ പറഞ്ഞു മനസിലാക്കി കൊടുക്കേണ്ടത്. എവിടെയൊക്കൊയോ നന്മ ഉണ്ടന്ന് തോന്നിയത് കൊണ്ടാണ് ഇതെഴുതുന്നതെന്നും' ആരാധകന്‍ പറയുന്നു.

  English summary
  Bigg Boss Malayalam Season 4: Lakshmi Priya's Husband Wrote A Viral Note About Her Career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X