ബ്ലെസ്ലിയെ ലക്ഷ്യം വച്ചത് അവസാനം ലക്ഷ്മിപ്രിയയ്ക്ക് തന്നെ കൊണ്ടു, ആകെ ഉത്തരം മുട്ടി എല്‍പി

ബിഗ് ബോസ് മലയാളി പ്രേക്ഷകരുടെ നിത്യജീവിതത്തിന്റെ ഭാഗമായിട്ടുണ്ട്. 2018 ല്‍ ആരഭിച്ച ഷേയാക്ക് തുടക്കത്തില്‍ അത്ര വലിയ സ്വീകാര്യ ലഭിച്ചിരുന്നില്ല പ്രമേയമായിരുന്നു ഏവര്‍ക്കും കല്ലുകടിയായത്. എന്നാല്‍ മൂന്ന് സീസണ്‍ കഴിഞ്ഞതോടെ ബിഗ് ബോസ് മലയാളി പ്രേക്ഷകരുടെ ഇടയില്‍ പോപ്പുലറാവുകയായിരുന്നു. ആദ്യം യൂത്തിനിടയില്‍ ചര്‍ച്ചയായ ഷോയ്ക്ക് ഇപ്പോള്‍ കുടുംബപ്രേക്ഷകരുടെ ഇടയിലും മികച്ച കഴ്ചക്കാരുണ്ട്.

ബിഗ് ബോസ് സീസണ്‍ അവസാനിച്ചതിന് പിന്നാലെ തന്നെ നാലാം സീസണ്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രേക്ഷകര്‍ രംഗത്ത് എത്തിയിരുന്നു. പ്രേക്ഷകരുടെ അഭ്യര്‍ത്ഥനമാനിച്ച് 2022 മാര്‍ച്ച് 27 ന് നാലാ ഭാഗം തുടങ്ങുകയായിരുന്നു കെട്ടിലും മട്ടിലും വലിയ മാറ്റത്തോടെയാണ് ബിഗ് ബോസ് സീസണ്‍ 4 ആരംഭിച്ചത്. കഴിഞ്ഞ സീസണുകളെ പോലെയായിരിക്കില്ല പുതിയ സീസണെന്നുളള മുന്നറിയിപ്പും മോഹന്‍ലാല്‍ നല്‍കിയിരുന്നു. അത് അക്ഷരംപ്രതി ശരിയായിരുന്നു.

ബിഗ് ബോസ്

മാര്‍ച്ച് 27 ന് ആരംഭിച്ച ഷോയില്‍ വ്യത്യസ്ത നിലപാടും കാഴ്ചപ്പാടുള്ള 17 പോരായിരുന്നു എത്തിയത്. ഗെയിം എന്താണന്ന് കൃത്യമായി മനസ്സിലാക്കി കൊണ്ടാണ് ഹൗസിന്റെ പടി ചവിട്ടിയത്‌. അതിനാല്‍ തന്നെ മത്സര വളരെ വേഗം തന്നെ ആരംഭിക്കുകയായിരുന്നു. വ്യക്തി ബന്ധങ്ങളെ മാറ്റി നിര്‍ത്തി കൊണ്ടായിരുന്ന ഇവര്‍ ഗെയിം കളിച്ചത്. ഫിനാലെയിലേയ്ക്ക് അടുക്കുമ്പോഴും തങ്ങളുടെ വിജയത്തിനാണ് പ്രധാന്യം കൊടുക്കുന്നത്.

ഫിനാലെ

വിവിധ ആഴ്ചകളിലായി 20 പേര്‍ വന്നു പോയ വീട്ടില്‍ ഇപ്പോള്‍ 6 പേരാണ് മാത്രമാണുള്ളത്. ഇതില്‍ അഞ്ച് പേര്‍ മാത്രമായിരിക്കും ഫിനാലെ വേദിയില്‍ എത്തുക. ഇപ്പോഴുള്ള 6 പേരുടേയും സ്വപ്‌നം ഫിനാലെ തന്നെയാണ്. ഇതിനായി അവസാനഘട്ട പോരാട്ടത്തിലാണ് ഇവര്‍. ദില്‍ഷ, ബ്ലെസ്ലി, റിയാസ്, ധന്യ, ലക്ഷ്മി, സൂരജ് എന്നിവരാണ് ഇപ്പോള്‍ വീട്ടിലുള്ളത്.

ബ്ലെസ്ലി- ദില്‍ഷ പ്രണയം

ബിഗ് ബോസ് ഹൗസില്‍ അവസാനഘട്ട വീക്കിലി ടാസ്‌ക്കാണ് നടക്കുന്നത്. സാമാധാനത്തിന്റെ പാതിയിലേയ്ക്ക് പോയ വീടിനെ ദൃശ്യ വിസ്മയം ആകെ കുളമാക്കിയിട്ടുണ്ട്.

ബിഗ് ബോസ് ഹൗസിലെ പ്രണയമാണ് ദൃശ്യവിസ്മയത്തിലെ പ്രധാന ചര്‍ച്ച. ബ്ലെസ്ലിയ്ക്ക് ദില്‍ഷയോടുളള പ്രണയത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. അവസാനം വരെ വളരെ ബോള്‍ഡായി നന്നിരുന്ന ദില്‍ഷയുടെ അടിതെറ്റിയിട്ടുണ്ട്.

ലക്ഷ്മിയ്ക്ക് തിരിച്ചടി

പ്രസ്തുത വിഷയത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം കേള്‍ക്കേണ്ടി വന്നത് ബ്ലെസ്ലിയ്ക്കാണ്. ദില്‍ഷയോടുള്ളത് ടോക്‌സിക് പ്രണയമാണെന്നാണ് മറ്റുള്ളവര്‍ പറയുന്നത്. റിയാസും ലക്ഷ്മി പ്രിയയുമായിരുന്നു ബ്ലെസ്ലിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

ഇപ്പോഴിത ലക്ഷ്മിയുടെ വായി നിന്ന് വീണവാക്ക് ലക്ഷ്മിയ്ക്ക് തന്നെ വിനയാവുകയാണ്. ദൃശ്യ വിസ്മയം വീക്കിലി ടാസ്‌ക്കില്‍ തന്നെയാണ് ലക്ഷ്മിയ്ക്ക് അപ്രതീക്ഷിത തിരിച്ചടി കിട്ടിയത്.

Recommended Video

സീസൺ 4 വിന്നർ റിയാസെന്ന് കിടിലം ഫിറോസ് | *BiggBoss
ബ്ലസ്ലി കൊടുത്ത പണി

ബ്ലെസ്ലിയെ ഫ്രോഡ് എന്ന് വിളിക്കുന്ന വീഡിയോയാണ് ബിഗ് ബോസ് ടാസ്‌ക്കിന് വേണ്ടി കാണിച്ചു കൊടുത്തത്. ഇതിനെ ചൊല്ലി ഇരുവരും തര്‍ക്കിക്കുകയായിരുന്നു.

'സ്ത്രീയായലും പുരുഷനായാലും ഫ്രോഡ് പണികള്‍ കാണിച്ചാല്‍ ഫ്രോഡ് എന്ന് തന്നെ' വിളിക്കുമെന്നായിരുന്നു ലക്ഷ്മി പറഞ്ഞത്. ഇത് ലക്ഷ്മിയ്‌ക്കെതിരെ ബ്ലെസ്ലി തിരിച്ച പ്രയോഗിച്ചിരിക്കുകയാണ്.

മത്സരം അവസാനലാപ്പിലേയ്ക്ക് കടക്കുമ്പോള്‍ ബിഗ് ബോസും മത്സരം കടിപ്പിച്ചിരിക്കുകയാണ്. ശരിക്കും കലാശക്കൊട്ടാണ ബി്ഗ് ബോസ് ഹൗസില്‍ നടക്കുന്നത്.

ബിഗ് ബോസ് ഹൗസില്‍ തര്‍ക്കങ്ങള്‍ കനക്കുമ്പോള്‍ പുറത്ത് ഫിനാലെ കളറാക്കാനുള തയ്യാറെടുപ്പിലാണ് പഴയ മത്സരാര്‍ത്ഥികളും ബിഗ് ബോസ് ടീമും. ഇനി നാല് ദിവസങ്ങള്‍ മാത്രമേയുള്ളൂ. ജൂലൈ 3 നാവും ഫിനാലെ

More from Filmibeat

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X