For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ടൊമാറ്റോ റൈസ് ഞാന്‍ ഉള്ളപ്പോള്‍ ചെയ്യാന്‍ പറ്റില്ല', സുചിത്രയോട് പഞ്ച്ഡയലോഗുമായി ലക്ഷ്മി പ്രിയ

  |

  സംഭവബഹുലമായി ബിഗ് ബോസ് സീസണ്‍ 4 മുന്നോട്ട് പോവുകയാണ്. മാര്‍ച്ച് 27 ന് ആരംഭിച്ച് ഷോ ആറാം വാരത്തിലേയ്ക്ക് കടന്നിട്ടുണ്ട്. ദിവസങ്ങള്‍ കൂടുന്തോറും മത്സരവും മുറുകുകയാണ്. 100 ദിവസം ഹൗസില്‍ നില്‍ക്കണമെന്നുള്ള ലക്ഷ്യത്തോടെയാണ് എല്ലാ മത്സരാര്‍ത്ഥികളും വീടിനുള്ളില്‍ എത്തിയിരിക്കുന്നത്. ഷോ എന്താണെന്ന് കൃത്യമായി മനസ്സിലാക്കി കൊണ്ടാണ് ഇവരുടെ ബിഗ് ബോസ് യാത്ര. നിലവില്‍ 12 മത്സരാര്‍ത്ഥികളാണ് ഷോയിലുള്ളത്.

  നിസ്സാരകാര്യം കൊണ്ടാണ് 'ബെല്‍സ് പാള്‍സി' വരുന്നത്; സ്‌ട്രോക്കുമായി ബന്ധമില്ല, രോഗത്തെ കുറിച്ച് മനോജ്

  ഗെയിം പ്ലാനുകള്‍ ഇല്ലെന്ന് പറയുമ്പോഴും വ്യക്തമായ പദ്ധതികളോടെയാണ് ഇവര്‍ ഓരോരുത്തരും ഷോയില്‍ എത്തിയിരിക്കുന്നത്. മത്സരാര്‍ത്ഥികളുടെ നീക്കങ്ങളില്‍ നിന്ന് ഇത് വ്യക്തവുമാണ്. കൃത്യമായ ഇടവേളകളില്‍ ക്യാമറ സ്‌പെയിസ് നേടാനും കണ്ടന്റുകള്‍ കൊടുക്കാനും ശ്രമിക്കാറുണ്ട്. മത്സരാര്‍ത്ഥികള്‍ തങ്ങളുടെ ഗെയിം ശക്തമാക്കുമ്പോള്‍ ബിഗ് ബോസും ടാസ്‌ക്ക് കടുപ്പിക്കുകയാണ്. കഴിഞ്ഞ സീസണുകളെ പോലെ സിമ്പിള്‍ ഗെയിം ഇത്തവണ ഇല്ല. ബുദ്ധിയും ശക്തിയും ഒരുപോലെ ഉപയോഗിക്കുന്ന ടാസ്‌ക്കുകളാണ് ഇത്തവണ നല്‍കുന്നത്. മുമ്പത്തെ പോലെ
  അത്രസുഖകരമായിരിക്കില്ല ഇത്തവണത്തെ ബിഗ് ബോസ് യാത്ര.

  നല്ല ഗുണങ്ങളുള്ള കുട്ടിയാണ്; ഒരേയൊരു കുഴപ്പമേയുള്ളൂ, മകളുടെ കല്യാണത്തെക്കുറിച്ച് അനു ജോസഫിന്റെ അമ്മ

  ഡെയ്‌സി ബിഗ് ബോസിലേയ്ക്ക് മടങ്ങി എത്തും; കാരണം... റീ എന്‍ട്രിയ്ക്ക് സാധ്യത

  ബിഗ് ബോസ് സീസണ്‍ 4 ല്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ നടക്കുന്ന ഒരു സ്ഥലമാണ് അടുക്കള. ആറാഴ്ചയ്ക്കുള്ളില്‍ നിരവധി വഴക്കുകള്‍ അടുക്കളയില്‍ ഉണ്ടായിട്ടുണ്ട്. ഭക്ഷണം ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ടാണ് അധികം പ്രശ്നങ്ങളും നടക്കുന്നത്. ഇപ്പോഴിതാ അടുക്കളയും പാചകവും വീണ്ടും ബിഗ് ബോസ് ഹൗസില്‍ ചർച്ചയാവുകയാണ്.

  Recommended Video

  പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു,Ronson's Wife Dr Neeraja Interview

  ബിഗ് ബോസ് ഹൗസില്‍ റേഷനായിട്ടാണ് ഭക്ഷണസാധങ്ങള്‍ നല്‍കുന്നത്. പല ആഴ്ചകളിലും അരിയും സാധനങ്ങളും നേരത്തെ തീര്‍ന്ന് പോകാറുമുണ്ട്. സുചിത്രയും ലക്ഷ്മി പ്രയയുമാണ് സ്ഥിരമായി അടുക്കള ടീമില്‍ എത്താറുള്ളത്. ഇപ്പോഴിതാ ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ ചെറിയ അഭിപ്രായവ്യത്യാസം ഉടലെടുക്കുകയാണ്. ടൊമാറ്റോ റൈസ് ഉണ്ടാക്കാന്‍ പറയുന്ന സുചിത്രയോട് പറ്റില്ലെന്ന് മുഖത്ത് നോക്കി പറയുകയാണ് ലക്ഷ്മി. നാടകീയത കൂട്ടികലര്‍ത്തി കൊണ്ടായിരുന്നു ലക്ഷ്മിപ്രിയയുടെ മറുപടി.

  അരിയുടെ ഉപയോഗം ചുരുക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സുചിത്ര ടൊമാറ്റോ റൈസ് എന്നുള്ള ആശയം പറഞ്ഞത്. എന്നാല്‍ താന്‍ അടുക്കളയിലുള്ളപ്പോള്‍ ടൊമാറ്റോ റൈസ് ഉണ്ടാക്കാന്‍ സമ്മിതിക്കില്ലെന്നായിരുന്നു ലക്ഷ്മിയുടെ മറുപടി. കാരണവും പറയുന്നുണ്ട്. ടൊമറ്റോ റൈസുണ്ടാക്കാന്‍ കൂടുതല്‍ അരിവേണമെന്നായിരുന്നു ലക്ഷ്മിയുടെ വാദം. വേണ്ടെന്ന് സുചിത്ര പറയുന്നുണ്ടെങ്കിലും പതിവ് പോലെ അംഗീകരിക്കാന്‍ ലക്ഷ്മി തയ്യാറായില്ല. ടൊമാറ്റോ റൈസ് ആണെങ്കില്‍ കറി വേണ്ടെന്ന് സുചിത്ര വീണ്ടും തുടര്‍ന്നു. എന്നാല്‍ കറി വയ്ക്കാന്‍ തനിക്കൊരു കുഴപ്പവുമില്ലെന്നും ഇഷ്ടം പോലെ സാധനം ഇവിടെയുണ്ടെന്നും ലക്ഷ്മി മറുപടിയായി പറഞ്ഞു. പിന്നീട് ഇതിനെ കുറിച്ച് സുചിത്ര സംസാരിച്ചില്ല.

  പുറമേ സൌഹൃദം വെച്ച് പുലർത്തുന്നുണ്ടെങ്കിലും ഉള്ളില്‍ ലക്ഷ്മിപ്രിയയും സുചിത്രയും തമ്മില്‍ അത്ര നല്ല രസത്തിലല്ല. പല കാര്യങ്ങളിലും ഇരുവരും രണ്ട് ചേരിയിലാണ്. മോഹന്‍ലാല്‍ എത്തിയ കഴിഞ്ഞ വാരാന്ത്യം എപ്പസോഡില്‍ സുചിത്രയെ ചോദ്യം ചെയ്ത ലക്ഷ്മി എത്തിയിരുന്നു. പ്രശ്നങ്ങള്‍ പബ്ലിക്കായി പറഞ്ഞു തീര്‍ത്തുവെങ്കിലും ഇവര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം വീണ്ടും വര്‍ധിച്ചു വരുകയാണ്. ഇത്തവണയും എവിക്ഷനില്‍ നിന്ന് സുചിത്ര രക്ഷപ്പെട്ടിട്ടുണ്ട്. തന്നെ നോമിനേറ്റ് ചെയ്യണമെന്ന് നടി തന്നെ പറഞ്ഞെങ്കിലും മത്സരാര്‍ത്ഥികള്‍ ഇക്കുറിയും സുചിത്രയുടെ പേര് പറഞ്ഞില്ല. ലക്ഷ്മി പതിവ് പോലെ ഇടംപിടിച്ചിട്ടുണ്ട്. ജാസ്മിന്‍, നിമിഷ,ദില്‍ഷ, റോണ്‍സണ്‍, റോബിന്‍, ബ്ലെസ്ലി,എന്നിവരാണ് ഇക്കുറി എവിക്ഷനില്‍ ഉള്‍പ്പെട്ടിക്കുന്നത്.

  English summary
  Bigg Boss Malayalam Season 4 Lakshmi Priya's Tomato Rice Punch Dialogue Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X