'ബോധംകെട്ട് കിടന്നാൽ പോലും എന്റെ വായിൽ നിന്ന് തെറി വരില്ല'; കുറ്റപ്പെടുത്തിയ ബ്ലെസ്ലിയോട് ലക്ഷ്മിപ്രിയ!

ബി​ഗ് ബോസ് മലയാളം സീസൺ ഫോറിന്റെ ഫിനാലെ നടക്കാൻ ഇനി വളരെ ചുരുങ്ങിയ ദിവസങ്ങൾ മാത്രമെ അവശേഷിക്കുന്നുള്ളൂ. ആരായിരിക്കും ടൈറ്റിൽ വിൻ ചെയ്യാൻ പോകുന്നതെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ.

മൂന്ന് ദിവസത്തോളം നീണ്ടുനിന്ന ടിക്കറ്റ് ടു ഫിനാലെ ടാസ്ക്ക് ജയിച്ച് ദിൽഷ നേരിട്ട് ഫൈനലിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. ദിൽഷ ടിക്കറ്റ് ടു ഫിനാലെ കൂടി വിജയിച്ചതോടെ പ്രേക്ഷക പിന്തുണയും വർധിച്ചിട്ടുണ്ട്.

ഇപ്പോൾ ബ്ലെസ്ലിയോടൊപ്പം പ്രേക്ഷക പിന്തുണയുടെ കാര്യത്തിൽ ദിൽഷയും എത്തിയിട്ടുണ്ട്. ഇവരിൽ ഒരാൾ കപ്പ് നേടാനാണ് സാധ്യത.

ബ്ലെസ്ലിയും ദിൽഷയും സുഹൃത്തുക്കളാണെങ്കിൽ കൂടിയും ഇരുവരും മത്സരം വരുമ്പോൾ സൗഹൃദം മറന്ന് ആരോ​ഗ്യപരമായി ടാസ്ക്കിനെ നേരിടാറുണ്ട്. ഫിനാലെ വീക്ക് അടുത്തതോടെ വോട്ട് സമ്പാദിച്ച് ഫൈനൽ ഫൈവിൽ എത്തുക എന്നതാണ് എല്ലാവരും ലക്ഷ്യം വെക്കുന്നത്.

അതിൽ ഒന്നോ രണ്ടോ പേർ ഈ ആഴ്ച പുറത്തായേക്കും. വിനയ്, ധന്യ, റോൺസൺ എന്നിവരാണ് ഈ ആഴ്ചയിലെ നോമിനേഷനിൽ വന്നിരിക്കുന്നത്. അതിൽ ധന്യയ്ക്കും റോൺസണിനും മോശമില്ലാത്ത ജനപിന്തുണയുണ്ട്. വിനയിയാണ് വോട്ടിങിന്റെ കാര്യത്തിൽ പിറകിൽ നിൽക്കുന്നത്.

വഴക്ക് മുറുകുന്നു

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീട്ടിൽ പരസ്പരം ഏറ്റവും കൂടുതൽ‌ ഏറ്റുമുട്ടുന്നത് ലക്ഷ്മിപ്രിയയും റിയാസുമാണ്. ഇരുവരുടയേും ചിന്താ​ഗതി രണ്ടുതരത്തിലുള്ളതായതിനാൽ റിയാസ് വൈൽഡ് കാർഡായി വീട്ടിലേക്ക് വന്നപ്പോൾ മുതൽ ലക്ഷ്മി പ്രിയയുടെ ചിന്ത​കളും പ്രവൃത്തികളും കുലസ്ത്രീയുടേതാണെന്ന് പറഞ്ഞ് റിയാസ് കളിയാക്കാറുണ്ടായിരുന്നു.

അതിന് ശേഷം ലക്ഷ്മിപ്രിയയുമായി നിരന്തരം വാക്ക് തർക്കങ്ങൾ ഉണ്ടാവുകയും പതിവായിരുന്നു. കഴിഞ്ഞ ദിവസം ലക്ഷ്മിപ്രിയ തർക്കുന്നതിന് റിയാസിന്റെ ഉമ്മയേയും ഉപ്പയേയും വലിച്ചിട്ട് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചിരുന്നു.

ഒപ്പം റിയാസിന്റെ മാനറിസത്തെ കളിയാക്കുകയും ചെയ്തിരുന്നു. റിയാസിന് ജന്മനാ ചില തകരാറുകൾ ഉണ്ടെന്നും അതുകൊണ്ടാണ് പ്രവൃത്തികളും നടപ്പും സംസാരവുമെല്ലാം വ്യത്യസ്തമാകുന്നത് എന്നുമാണ് ലക്ഷ്മിപ്രിയ പറഞ്ഞത്.

എന്റെ വായിൽ നിന്ന് തെറി വരില്ല

ലക്ഷ്മിപ്രിയ റിയാസിനെ കളിയാക്കുന്ന വീഡിയോ പുറത്തുവന്നതോടെ വലിയ രീതിയിൽ ലക്ഷ്മിപ്രിയയ്ക്കെതിരെ പ്രതിഷേധം ഉണ്ടായിരുന്നു. തന്നെ കുറച്ച് ദിവസങ്ങളായി നിരന്തരം റിയാസ് കളിയാക്കിയിരുന്നുവെന്നും അതുകൊണ്ട് മാത്രമാണ് താൻ തിരിച്ച് കളിയാക്കിയത് എന്നുമാണ് ലക്ഷ്മിപ്രിയയുടെ പക്ഷം.

അതേസമയം കഴിഞ്ഞ ദിവസത്തെ ജയിൽ‌ നോമിനേഷൻ സമയത്ത് ബ്ലെസ്ലി ലക്ഷ്മിപ്രിയയുടെ പേരാണ് പറഞ്ഞത്. ലക്ഷ്മിപ്രിയ വീട്ടിലെ മറ്റൊരു മത്സരാർഥിയെ തെറി പറയുന്നത് താൻ കേട്ടുവെന്നും അതുകൊണ്ടാണ് ലക്ഷ്മിപ്രിയയെ നോമിനേറ്റ് ചെയ്യുന്നത് എന്നുമാണ് ബ്ലെസ്ലി പറഞ്ഞത്.

പക്ഷെ ലക്ഷ്മിപ്രിയ അത് സമ്മതിക്കാൻ തയ്യാറായില്ല. താൻ ബോധം കെട്ട് കിടന്നാൽ പോലും തന്റെ വായിൽ നിന്നും തെറി വരില്ലെന്നാണ് ലക്ഷ്മിപ്രിയ ബ്ലെസ്ലിയുടെ ആരോപണത്തിനുള്ള മറുപടിയായി പറഞ്ഞത്.

Recommended Video

Dr. Robin On His Angry Behavior | ബിഗ് ബോസിലെ വിന്നര്‍ ഞാന്‍ തന്നെ | *Interview | FilmiBeat
ലക്ഷ്മിപ്രിയയെ കുറ്റപ്പെടുത്തി ബ്ലെസ്ലിയും

ലക്ഷ്മിപ്രിയ തെറി വിളിക്കുന്നത് താനും കേട്ടിരുന്നുവെന്ന് ദിൽഷയും പറഞ്ഞെങ്കിലും ലക്ഷ്മിപ്രിയ അത് സമ്മതിക്കാൻ കൂട്ടാക്കിയില്ല. ഏറ്റവും‌ കൂടുതൽ വോട്ട് നേടി ലക്ഷ്മിപ്രിയ, വിനയ് എന്നിവർക്കാണ് ഈ ആഴ്ച ജയിൽ ശിക്ഷ ലഭിച്ചത്. വീട്ടിലെ പുതിയ ക്യാപ്റ്റൻ ധന്യയാണ്.

കഴിഞ്ഞ ആഴ്ചിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഈ ആഴ്ചയിലെ ക്യാപ്റ്റനെ തെരഞ്ഞെടുക്കാനാണ് ബി​ഗ് ബോസ് നിർദേശിച്ചത്. പിന്നാലെ മത്സരാർഥികൾ മൂന്ന് പേരുകൾ വെച്ച് നോമിനേറ്റ് ചെയ്യുകയും ചെയ്തു.

റോൺസൺ, ധന്യ, ദിൽഷ എന്നിവരെയാണ് ക്യാപ്റ്റൻസിക്കായി മത്സരാർഥികൾ തെരഞ്ഞെടുത്തത്. ബസർ കേൾക്കുമ്പോൾ ബോക്സിക് ​ഗ്ലൗസ് ധറിച്ച് ജെല്ലുകൾ എടുത്ത് എതിർവശത്തെ ബോക്സിൽ നിക്ഷേപിക്കുക എന്നതായിരുന്നു ടാസ്ക്ക്. വാശിയേറിയ മത്സരമാണ് മൂവരും കാഴ്ചവെച്ചത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X