For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നൂറ് ദിവസം നിൽക്കണം, അല്ലെങ്കിൽ എനിക്ക് ഡിപ്രഷൻ വരും, വീട്ടിലേക്ക് പോലും തിരിച്ച് പോവില്ല'; ലക്ഷ്മിപ്രിയ!

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിക്കാൻ പന്ത്രണ്ട് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. ഇനി രണ്ടുപേർ കൂടി പുറത്തായാൻ ഫൈനൽ ഫൈവിൽ‌ ആരൊക്കെയാകും എന്നത് പ്രേക്ഷകർക്ക് കൃത്യമായി അറിയാൻ സാധിക്കും.

  ഫിനാലെയ്ക്ക് തൊട്ടടുത്ത് വരെ എത്തിയിട്ട് പുറത്താകുന്നുവെന്നത് വീട്ടിലെ ഓരോ മത്സരാർഥിയെ സംബന്ധിച്ചും വളരെ വിഷമം നിറഞ്ഞ ഒന്നായിരിക്കും. അതിനാൽ തന്നെ തനിക്ക് എതിരെ നിൽക്കുന്ന മറ്റ് ആറ് മത്സരാർഥിയേയും ഒഴിവാക്കി കപ്പിനടുത്തേക്ക് എത്താനുള്ള ശ്രമമാണ് വീട്ടിലെ ഓരോ മത്സരാർഥികളും ഇപ്പോൾ നടത്തുന്നത്.

  റോൺസൺ, സൂരജ്, ലക്ഷ്മിപ്രി, ധന്യ, ദിൽഷ, റിയാസ്, ബ്ലെസ്ലി എന്നിവരാണ് അവശേഷിക്കുന്ന മത്സരാർഥികൾ.

  Also Read: 'എന്നെ പിറകോട്ട് വലിക്കുന്ന പാമ്പ് ലക്ഷ്മപ്രിയയാണ്, എനിക്ക് വീട്ടിലെ കോണി റിയാസും'; ബ്ലെസ്ലി പറയുന്നു!

  അക്കൂട്ടത്തിൽ വന്ന ഒന്നാം ദിവസം മുതൽ ഇമേജ് ഭയക്കാതെ ശക്തമായി കളിച്ച് മുന്നേറുന്ന ഒരു മത്സരാർഥിയാണ് ലക്ഷ്മിപ്രിയ. നിരവധി തവണ എലിമിനേഷനിൽ വന്നിട്ടും ലക്ഷ്മിപ്രിയയ്ക്ക് ഏറ്റുമുട്ടി വീട്ടിൽ നിൽക്കാൻ സാധിക്കുന്നുണ്ട്. കപ്പുകൊണ്ടെ വീട്ടിൽ പോകൂവെന്ന വാശിയിലാണ് ലക്ഷ്മിപ്രിയ. അതിനായി തന്നാൽ കഴിയും വിധം കിണഞ്ഞ് പരിശ്രമിക്കുന്നുമുണ്ട് ലക്ഷ്മിപ്രിയ.

  ധന്യയൊക്കെ എൺപത് ദിവസം കഴിഞ്ഞ ശേഷമാണ് സേഫ് ​ഗെയിം വിട്ട് കളിച്ച് തുടങ്ങിയതും അഭിപ്രായങ്ങൾ പറയുന്നതും. എൺപത്തിയെട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ നാല് തവണ മാത്രമാണ് എലിമിനേഷനിൽ വന്നത്.

  Also Read: 'ബ്ലെസ്ലിക്കും റോബിനും പ്ലാനുകളുണ്ട്, അവരുടെ പേരിൽ വിഷമിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നു'; ദിൽഷയോട് റിയാസ്!

  അതേസമയം പതിമൂന്നാം ആഴ്ചയിലെ വീക്കിലി ടാസ്ക്ക് കഴിഞ്ഞ ശേഷം ലക്ഷ്മിപ്രിയ ധന്യയോട് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. നൂറ് ദിവസം തനിക്ക് വീട്ടിൽ നിൽക്കണമെന്ന് അതിയായ ആ​ഗ്രഹമുണ്ടെന്നാണ് ലക്ഷ്മിപ്രിയ ധന്യയോട് പറയുന്നത്.

  'വിന്നാറാകണം എന്നില്ല. പക്ഷെ നൂറ് ദിവസവും വീട്ടിൽ നിൽക്കണം. ഇല്ലെങ്കിൽ ഭയങ്കര സങ്കടം ആയിരിക്കും. ഡിപ്രഷൻ അടിച്ച് പോകും. വീട്ടിലേക്ക് തിരികെ പോകുമോയെന്ന് പോലും സംശയമാണ്.'

  'നൂറ് ദിവസം നിൽക്കണമെന്നത് എന്റെ സ്വപ്നമാണ്. ആദ്യമൊന്നും അങ്ങനെ ഇല്ലായിരുന്നു. ഒത്തിരി ചവിട്ടിതേക്കലായപ്പോൾ എനിക്ക് വാശിയായി' ലക്ഷ്മി പ്രിയ ധന്യയോട് പറഞ്ഞു. തനിക്കും നൂറ് ദിവസം നിൽക്കണമെന്നാണ് ആ​ഗ്രഹമെന്ന് ധന്യയും പറയുന്നത്.

  ശക്തയായ മത്സരാർഥിയാണ് ലക്ഷ്മി പ്രിയ. ഓരോ ദിവസം കഴിയുന്തോറും ലക്ഷ്മിയുടെ പ്രകടനങ്ങൾ മാറിമറിയുകയാണ്. വീക്കിലി ടാസ്ക്കായ ആൾമാറാട്ടത്തിൽ ബ്ലെസ്ലിയായി മികച്ച പ്രകടനമാണ് ലക്ഷ്മി കാഴ്ചവെച്ചത്.

  പക്ഷെ ലക്ഷ്മിപ്രിയയെ പുറത്താക്കുക എന്ന ലക്ഷ്യമാണ് ഇപ്പോൾ ബ്ലെസ്ലിക്കുള്ളത്. അതിനായി ലക്ഷ്മിപ്രിയയെ പരമാവധി ടാർ​ഗറ്റ് ചെയ്ത് ബ്ലെസ്ലി കളിക്കുന്നുണ്ട്. പക്ഷെ പുറത്ത് അത് പ്രേക്ഷകർ സ്വീകരിക്കുന്നില്ല. ബ്ലെസ്ലി അനാവശ്യമായി അവസാന ദിവസങ്ങളിൽ മോശം ​ഗെയിം കളിക്കുന്നുവെന്നാണ് പ്രേക്ഷകർ പറയുന്നത്.

  വീക്കിലി ടാസ്ക്കിൽ ലക്ഷ്മിപ്രിയയുടെ പ്രകടനം മോശമായിരുന്നുവെന്നാണ് ബ്ലെസ്ലി പറഞ്ഞത്. പക്ഷെ ഒരു കഥാപാത്രം മാത്രമെ ചെയ്തുള്ളൂവെങ്കിലും അത് ഭം​ഗിയായി ചെയ്യാൻ ലക്ഷ്മിപ്രിയയ്ക്ക് സാധിച്ചു.

  എല്ലാം മറന്ന് ഒന്നിച്ചു അവർ | Robin | Jasmin | Nimisha | Naveen | Akhil | Vinay | Bigg Boss

  വോട്ടിങിന്റെ കാര്യത്തിൽ ഇപ്പോൾ ബ്ലെസ്ലിയും ദിൽഷയുമാണ് മത്സരിക്കുന്നത്. കൂടാതെ ലക്ഷ്മിപ്രിയയ്ക്കും റിയാസിനും വോട്ട് കൂടുന്നുണ്ട്. അതേസമയം റോൺസണും സൂരജും യാതൊരു ​ഗെയിം കളിക്കാതെ വീട്ടിൽ ഇപ്പോഴും തുടരുന്നതിനോട് പ്രേക്ഷകർക്ക് വിയോജിപ്പാണ്.

  അർഹരായ പലരും പുറത്തായത് വീട്ടിലെ അം​ഗങ്ങൾ സൂരജിനോട് കാണിക്കുന്ന സിംപതി കൊണ്ടാണെന്നും പ്രേക്ഷകർക്കിടയിൽ അഭിപ്രായമുണ്ട്. ഇത്തവണത്തെ നോമിനേഷനിൽ നിന്നും സൂരജും രക്ഷപ്പെട്ടിട്ടുണ്ട്.

  റോൺസൺ കൂടി നോമിനേറ്റ് ചെയ്തിരുന്നെങ്കിൽ സൂരജ് നോമിനേഷനിൽ വരുമായിരുന്നു. പക്ഷെ അതിന് പകരം റോൺസൺ സൂരജിനെ നോമിനേറ്റ് ചെയ്ത് വീണ്ടും സെയ്ഫ് ​ഗെയിം കളിച്ചു.

  Read more about: bigg boss
  English summary
  Bigg Boss malayalam season 4: lakshmi priya says she wants to stay the house 100 days
  IIFA Banner
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X