ഓസിന് ലിഫ്റ്റ് അടിച്ച് പോകുന്ന യാത്രക്കാരനാണ് റോൺസണെന്ന് ലക്ഷ്മിപ്രിയ, ബ്ലെസ്ലിയും റിയാസും ജയിലിലേക്കോ?

ബി​ഗ് ബോസ് വീട് പത്താം ആഴ്ചയിൽ മൊത്തത്തിൽ ഇളകിയിരിക്കുകയാണ്. തിങ്കളാഴ്ച ഓപ്പൺ നോമിനേഷൻ നടന്ന ശേഷം ഹൗസിന്റെ എല്ലാ മൂലയിലും പ്രശ്നങ്ങളാണ്. നാലാം സീസണിലെ ആദ്യത്തെ ഓപ്പൺ നോമിനേഷനാണ് തിങ്കളാഴ്ച നടന്നത്. ഇത്തവണ സെയ്ഫ് ​ഗെയിം കളിച്ച് നടന്നിരുന്നവരടക്കം നോമിനേഷനിൽ എത്തിയിട്ടുണ്ട്.

റോൺസൺ, വിനയ്, റിയാസ്, ബ്ലെസ്ലി, ദിൽഷ, അഖിൽ, റോബിൻ തുടങ്ങിയവരാണ് ഇപ്രാവശ്യത്തെ നോമിനേഷനിൽ വന്നിരിക്കുന്നത്. പിന്നീട് നടന്നത് വീക്കിലി ടാസ്ക്കായിരുന്നു. ബി​ഗ് ബോസ് സാമ്രാജ്യം എന്നായിരുന്നു ടാസ്ക്കിന്റെ പേര്.

അധികാരം ലഭിച്ച് കഴിയുമ്പോഴുള്ള മനുഷ്യനിലെ മാറ്റമാണ് വീക്കിലി ടാസ്ക്കിലൂടെ ബി​ഗ് ബോസ് പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിച്ചത്.

എന്നാൽ ബി​ഗ് ബോസ് പ്രതീക്ഷിച്ചപ്പോലെ കാര്യങ്ങൾ‌ നടന്നില്ല. ടാസ്ക്ക് തുടങ്ങി നിമിഷങ്ങൾക്കകം തന്നെ കാര്യങ്ങൾ കൈവിട്ട് പോയി. രാജാവായി വീട് ഭരിച്ചുകൊണ്ടിരുന്ന റിയാസിന് ബി​ഗ് ബോസ് നൽകിയ മാന്ത്രിക ലോക്കറ്റ് റോബിൻ മോഷ്ടിച്ചു.

ശേഷം കൈയ്യാങ്കളിയായി. വിഷ സ്പ്രേ അടിച്ച് തുരത്താനുള്ള ശ്രമമായി. അവസാനം കാര്യങ്ങൾ ബി​ഗ് ബോസ് വീടിന്റെ നിമയങ്ങൾക്ക് നിരക്കാത്ത രീതിയിൽ പോയതോടെ റോബിനെ വീട്ടിൽ നിന്നും ബി​ഗ് ബോസ് തിരികെ വിളിച്ചു. പിന്നീടും ടാസ്ക്ക് തുടർന്നു.

റിയാസ് ഉപേക്ഷിച്ച ചെങ്കോൽ കൈക്കലാക്കി ബ്ലെസ്ലി രാജാവായി വാണു. പിറ്റേദിവസം സീക്രട്ട് ടാസ്ക്കിലൂടെ ലക്ഷ്മിപ്രിയ കുറച്ച് നേരം ബി​ഗ് ബോസ് വീട് ഭരിച്ചു.

റോൺസണിനെ വലിച്ച് കീറി ലക്ഷ്മിപ്രിയ

ലക്ഷ്മിപ്രിയയുടെ ഭരണം ശോകമായപ്പോൾ ബി​ഗ് ബോസ് ദിൽഷയെ രാജാവാക്കി. പിന്നീടങ്ങോട്ട് റോബിന് വേണ്ടി ദിൽഷയും ബ്ലെസ്ലിയും പകരം ചോ​ദിക്കുന്നതാണ് കാണാൻ‌ സാധിച്ചത്. ടാസ്ക്ക് അവസാനിച്ചതോടെ ഇപ്പോൾ ജയിൽ നോമിനേഷന്റെ സമയമാണ്.

അവിടെയും നന്നായി കളിച്ച മത്സരാർഥിക്കല്ല പരി​​ഗണന ലഭിച്ചത്. പകരം ​​ഗ്രൂപ്പ് കളിച്ച് മോശം പ്രകടനം കാഴ്ചവെച്ചവരെ വീട്ടിലുള്ള ചിലർ സംരക്ഷിക്കുകയാണ് ചെയ്തത്.

ജയിൽ നോമിനേഷൻ കഴിഞ്ഞപ്പോൾ ടാസ്ക്കിലെ ലൂപ്പ് ഹോൾ കണ്ടെത്തി രാജാവായി ഭരിക്കാൻ ധൈര്യം കാണിച്ച ബ്ലെസ്ലിയടക്കം ജയിൽ നോമിനേഷനിൽ വന്നു. ബ്ലെസ്ലിക്കൊപ്പം റിയാസ്, ലക്ഷ്മിപ്രിയ എന്നിവരെയാണ് വീട്ടിലെ മറ്റ് അം​ഗങ്ങൾ ജയിൽ ടാസ്ക്കിൽ മത്സരിക്കാൻ തെരഞ്ഞെടുത്തത്.

ബ്ലെസ്ലിയും റിയാസും ജയിലിലേക്കോ

ജയിൽ ടാസ്ക്കിൽ വിജയിക്കുന്ന ഒരാൾക്ക് ജയിൽ ശിക്ഷയിൽ നിന്നും ഇളവ് ലഭിക്കും. അതേസമയം ജയിൽ നോമിനേഷൻ സമയത്ത് ലക്ഷ്മിപ്രിയ റോൺസണിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

റോൺസണിന്റെ സേഫ് ​ഗെയിം പൊളിച്ചടുക്കികൊണ്ടാണ് ലക്ഷ്മിപ്രിയ സംസാരിച്ചത്. 'എഴുപത് ദിവസം കഴിഞ്ഞിട്ടും ഓസിയിൽ ഫ്രീയായി പോകുന്ന വണ്ടിയിൽ ലിഫ്റ്റ് അടിച്ചാണ് റോൺസൺ നീങ്ങുന്നത്' എന്നാണ് ലക്ഷ്മി പ്രിയ പറ‍ഞ്ഞത്.

തന്നെ ആരെങ്കിലും നോമിനേറ്റ് ചെയ്താലോയെന്ന് കരുതി കാല് പിടിച്ച് അപേക്ഷിച്ചിട്ട് വരെയുണ്ട് റോൺസൺ. പ്രശ്നങ്ങൾ വരുമ്പോൾ കൃത്യമായി അഭിപ്രായം പറയാനും റോൺസൺ തയ്യാറാകാറില്ല.

Recommended Video

ദിൽഷയ്ക്ക് റോബിനോട് അങ്ങനെ പെട്ടെന്നൊന്നും പ്രേമം വരില്ല | Bigg Boss Malayalam Akhil | #Interview
ജയിലിൽ കിടക്കാൻ പോകുന്നതാര്?

ഇപ്രാവശ്യം ദിൽ‌ഷ ഓപ്പൺ നോമിനേഷൻ സമയത്ത് റോൺസണിന്റെ പേര് പറഞ്ഞ ശേഷം മൊത്തത്തിൽ തകർന്നിരിക്കുകയായിരുന്നു. ഈ ആഴ്ചയും സേഫായിയെന്ന് കരുതിയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ദിൽഷ ഓപ്പൺ നോമിനേഷനിൽ വിനയ്ക്കൊപ്പം റോൺസണിന്റെ പേര് കൂടി പറഞ്ഞത്.

തന്റെ പേര് ആരും നോമിനേറ്റ് ചെയ്യാതിരിക്കാൻ എല്ലാവരുടേയും ടാർ​ഗറ്റായ റോബിൻ, റിയാസ് എന്നിവരെയാണ് റോൺസൺ നോമിനേറ്റ് ചെയ്തത്.

നോമിനേഷൻ പ്രക്രിയ കഴിഞ്ഞ ശേഷം തന്റെ പേരും നോമിനേഷനിൽ ഉൾപ്പെടുത്തിയതിൽ പരാതി പറഞ്ഞ് റോൺസൺ ദിൽഷയുടെ അടുത്ത് എത്തിയിരുന്നു.

തേപ്പായിപോയിയെന്നും അനിയത്തിയായി കണ്ട കുട്ടിയിൽ നിന്നും ഇത്തരമൊരു സമീപനം പ്രതീക്ഷിച്ചിരുന്നില്ലെന്നുമാണ് റോൺസൺ ദിൽഷയോട് പറഞ്ഞത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X