'ഇത്തവണ സംഭവം കളറാകും...'; ബി​ഗ് ബോസ് സീസൺ 4ൽ ഈ താരങ്ങൾ ഉറപ്പായും ഉണ്ടാകും, പുതിയ പ്രവചനം ഇങ്ങനെ!

പുത്തൻ പുതിയ മാറ്റങ്ങളുമായി ബി​ഗ് ബോസ് ഹിന്ദിയോട് കിടപിടിക്കുന്ന തരത്തിലാണ് ബി​ഗ് ബോസ് നാലാം സീസൺ അണിയറയിൽ ഒരുങ്ങുന്നത്. ഓരോ പുതിയ പ്രമോകൾ വരുമ്പോഴും ആളുകളുടെ ആകാംഷ വർധിക്കുകയാണ്. ഷോയുടെ പ്രഖ്യാപനം വന്നതോടെ എങ്ങും ചർച്ചാ വിഷയം ബിഗ് ബോസ് തന്നെയാണ്. ആരൊക്കെയാണ് ഇത്തവണ ബിഗ് ബോസിലുണ്ടാവുക എന്ന ചർച്ചയാണ് എങ്ങും. വെറും വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമെ ഇനി ബി​ഗ് ബോസ് നാലാം സീസൺ ആരംഭിക്കാൻ അവശേഷിക്കുന്നുള്ളൂ...

Bigg Boss Malayalam Season 4, Bigg Boss Malayalam Season 4 news, Bigg Boss Malayalam Season 4 promo, Bigg Boss Malayalam Season 4 Prediction, Lakshmi Priya,  Praseetha Menon, ബിഗ് ബോസ് മലയാളം സീസൺ 4, ബിഗ് ബോസ് മലയാളം സീസൺ 4 വാർത്തകൾ, ബിഗ് ബോസ് മലയാളം സീസൺ 4 പ്രൊമോ, ബിഗ് ബോസ് മലയാളം സീസൺ 4 പ്രവചനം, ലക്ഷ്മി പ്രിയ, പ്രസീത മേനോൻ

മാർച്ച് 27മുതൽ ബി​ഗ് ബോസ് മലയാളം സീസൺ 4 ആരംഭിക്കും. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാത്രി 9.30 മുതലും ശനിയും ഞായറും ദിവസങ്ങളിൽ ഒമ്പത് മണിക്കുമാണ് ഷോയുടെ സംപ്രേഷണം. സം​ഗതി കളറാകും എന്ന ടാ​ഗ് ലൈനും പുതിയ പ്രമോയ്ക്ക് നൽകിയിട്ടുണ്ട്. മോഹൻലാൽ‍ തന്നെയാണ് ഇത്തവണയും ഷോയിൽ അവതാരകനായി എത്തുന്നത്. ബി​ഗ് ബോസ് സീസൺ‍ ഫോറിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഇപ്രാവശ്യം 24 മണിക്കൂറും ഹോട്ട് സ്റ്റാറിൽ ബി​ഗ് ബോസ്ഷോ സ്ട്രീം ചെയ്യും എന്നാണ്. മറ്റ് ഭാഷകളിൽ ഇത് നടപ്പിലാക്കിയിട്ടുണ്ടെങ്കിലും മലയാളത്തിൽ ആദ്യമായാണ് ഇങ്ങനൊന്ന് വരുന്നത്.

ഏറ്റവുമൊടുവിൽ നടന്ന ബിഗ് ബോസ് മലയാളം സീസൺ 3ൽ ടൈറ്റിൽ വിജയിയായത് ചലച്ചിത്രതാരം മണിക്കുട്ടൻ ആയിരുന്നു. രണ്ടാംസ്ഥാനം സായ് വിഷ്‍ണുവിനും മൂന്നാം സ്ഥാനം ഡിംപൽ ഭാലിനുമായിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ 100 ദിവസം പൂർത്തിയാക്കാൻ കഴിയാതിരുന്ന മൂന്നാം സീസണിൽ പക്ഷേ പ്രേക്ഷകർക്ക് വോട്ട് ചെയ്യാൻ അവസരം നൽകിയതിന് ശേഷം വിജയിയെ കണ്ടെത്തുകയായിരുന്നു. 2021 ഓഗസ്റ്റ് 1ന് ചെന്നൈയിൽ വച്ചാണ് മൂന്നാം സീസണിൻറെ ഗ്രാൻഡ് ഫിനാലെ നടന്നത്. ഇപ്പോൾ നാലാം സീസണിൽ പങ്കെടുക്കാൻ തൊണ്ണൂറ്റി അ‍ഞ്ച് ശതമാനവും സാധ്യതയുള്ള കണ്ട് മത്സരാർഥികളുടെ പേരുകളാണ് ഉയർന്ന് കേൾക്കുന്നത്. അതിൽ ഒരാൾ സീരിയൽ, സിനിമ എന്നിവയിലൂടെ ശ്രദ്ധേയയായ ലക്ഷ്മിപ്രിയയാണ്.

2005ൽ നരൻ എന്ന മോഹൻലാൽ ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ലക്ഷ്മിപ്രിയ 180 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നല്ലൊരു എഴുത്തുകാരി എന്ന നിലക്കും പ്രശസ്തയായ ലക്ഷ്മിപ്രിയ വിവാഹമോചിതരുടെ സന്താനം എന്ന നിലക്ക് താനനുഭവിച്ച വേദന തന്റെ രചനകളിലൂടെ ഭംഗിയായി അവതരിപ്പിച്ചിരുന്നു. കഥയും കഥാപാത്രങ്ങളും സാങ്കല്പികമല്ല എന്ന ലക്ഷ്മിപ്രിയയുടെ കൃതിയും വളരേ പ്രശസ്തമാണ്. നായകങ്ങളിലും അഭിനയിച്ചിട്ടുള്ള ലക്ഷ്മി നിരവധി ഹിറ്റ് സീരിയലുകളുടേയും ഭാ​ഗമായിരുന്നു. മറ്റൊരാൾ നടി പ്രസീത മേനോനാണ്. പ്രസീത എന്ന് പറയുന്നതിനേക്കാൾ ബഡായി ബം​ഗ്ലാവിലെ അമ്മായി എന്ന് പറഞ്ഞാലാകും മലയാളികൾ കൂടുതൽ തിരിച്ചറിയുക. അഭിഭാഷക കൂടിയായ പ്രസീത നിരവധി സിനിമകളിൽ കോമഡി വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ബാലതാരമായിട്ടാണ് പ്രസീത സിനിമയിലെത്തിയത്. മൂന്നാം മുറ എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ നടി പിന്നീട് മാലയോഗം, പുതുക്കോട്ടയിലെ പുതുമണവാളൻ, ഈ പറക്കും തളിക, ഡാർലിങ് ഡാർലിങ്, ഇടുക്കി ഗോൾഡ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X