For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നീ ഇവിടെ നൂറ് ദിവസം തികയ്ക്കില്ല; റിയാസിനെ വെല്ലുവിളിച്ച് ലക്ഷ്മിപ്രിയ...

  |

  സംഭവബഹുലമായി ബിഗ് ബോസ് മലയാളം സീസണ്‍ 4 മുന്നോട്ട് പോവുകയാണ്. മാര്‍ച്ച് 27 ന് ആരംഭിച്ച ഷോ 79 ദിവസം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇനി വളരെ കുറച്ച് ആഴ്ചകള്‍ മാത്രമേയുള്ളൂ നാലാം ഭാഗം അവസാനിക്കാന്‍. ദിവസം കുറയുന്നതോടെ മത്സരവും ആകെ മുറുകിയിട്ടുണ്ട്. നൂറ് ദിവസം പൂര്‍ത്തിയാക്കണമെന്നാണ് എല്ലാവരുടേയും ആഗ്രഹം. ഇതിനായി സകല തന്ത്രങ്ങളും പയറ്റുകളാണ് ഇവര്‍.

  Also Read: നടന്‍ അനൂപ് കൃഷ്ണനും ഭാര്യയ്ക്കുമൊപ്പം നയന്‍താരയും വിക്കിയും; ബന്ധം തേടി ആരാധകര്‍....

  ബിഗ് ബോസ് ഷോ എന്താണെന്ന് കൃത്യമായി മനസിലാക്കി കൊണ്ടാണ് മത്സരാര്‍ത്ഥികള്‍ ഷോയിലേയ്ക്ക് എത്തിയത്. തുടക്കം മുതലെ സൗഹൃദം മാറ്റി നര്‍ത്തി കൊണ്ടാണ് ഹൗസില്‍ നിന്നത്. അതിനാല്‍ തന്നെ ഗെയിം ഒരിക്കലും ഇവരെ പേഴ്‌സണലായി ബാധിച്ചിട്ടില്ല. ദില്‍ഷ- റോബിന്‍ ബന്ധം മാത്രമാണ് ഗെയിമിന് അപ്പുറത്തേയ്ക്ക് പോയത്. അതുകൊണ്ട് തന്നെ റോബിന്റെ അവിചാരിതമായ പടിയിറക്കം ദില്‍ഷയെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. റോബിന്‍ പോയതിന് ശേഷം ദില്‍ഷ ആകെ മാറിയിട്ടുണ്ട്. ഇപ്പോള്‍ ഹൗസില്‍ ഏറ്റവും ഉച്ചത്തില്‍ കേള്‍ക്കുന്ന ശബ്ദം ദില്‍ഷയുടേതാണ്.

  Also Read: സൂരജിന്റെ കാര്യത്തില്‍ മാത്രമായിരുന്നു അഖിലിന് വിഷമം, കാരണം...സുഹൃത്തുക്കള്‍ മാത്രമായിരുന്നില്ല

  ഗെയിം അവസാന ദിനങ്ങളിലേയ്ക്ക് അടുക്കുമ്പോള്‍ നിലനില്‍പ്പിന് വേണ്ടി സകല പണിയും പയറ്റുകയാണ് താരങ്ങള്‍. പലരും ഇതിനോടകം തന്നെ നിശബ്ദ വെടിഞ്ഞിട്ടുണ്ട്കഴിഞ്ഞ ഒരാഴ്ചയായി ലക്ഷ്മിപ്രിയ ആകെ സൈലന്‌റ് ആയിരുന്നു. ഇപ്പോഴിത നിശബ്ദ വെടിഞ്ഞിരിക്കുകയാണ്. റിയാസിനോടായിരുന്നു ലക്ഷ്മി പൊട്ടിത്തെറിച്ചത്. താന്‍ നൂറ് ദിവസം നിന്നിട്ടേ ഇവിടെന്ന് പോവുകയുളളൂ എന്നാല്‍ റിയാസ് നൂറ് ദിവസം തികയ്ക്കില്ല എന്നും ലക്ഷ്മി പറഞ്ഞു. എന്നാല്‍ ഇത് കേട്ട് മിണ്ടാതിരിക്കാന്‍ റിയസ് തയ്യാറായില്ല. അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കുകയും ചെയ്തു. താന്‍ ഇവിടെന്ന് പോയാല്‍ ലക്ഷ്മിയും കൂടെ പോകുമെന്ന് ഉറപ്പിച്ചു പറഞ്ഞു. കൂടാതെ ലക്ഷ്മിപ്രിയ വിന്നറാകില്ലെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

  Also Read: രണ്ടവന്മാർ വന്ന് കയറിയ അന്നുമുതൽ തുടങ്ങി; വിനയുമായുള്ള വഴക്ക് ലക്ഷ്മിപ്രിയക്ക് ഗുണം ചെയ്യുമോ

  ഈ പ്രശ്‌നത്തില്‍ വിനയിയും ഇടപെടുകയായിരുന്നു. റിയാസിന്റെ ഭാഗം ചേര്‍ന്നാണ് സംസാരിച്ചത്. ലക്ഷ്മിപ്രിയ റിയാസിന് സംസാരിക്കാന്‍ അവസരം കൊടുക്കണമെന്ന് വിനയ് പറഞ്ഞു. താന്‍ കൊടുത്തോളം എന്ന് ധാര്‍ഷ്ട്യത്തോടെയായിരുന്നു മറുപടി.

  പിന്നീട് ലക്ഷ്മിയും വിനയിയും തമ്മിലും വലിയ അടി നടന്നു. ഡോക്ടറും ജാസ്മിനും പോയതിന് ശേഷം ഹൗസില്‍ നടന്ന വലിയ വഴക്കായിരുന്നു ഇത്. രണ്ട് വൈല്‍ഡ് കാര്‍ഡ് വന്നതിന് ശേഷമാണ് ഗെയിം മോശമായതെന്നുളള ലക്ഷ്മിയുടെ വാക്കുകളായിരുന്നു വിനയിയെ ചൊടിപ്പിച്ചത്. ഇതിന്റെ പേരില്‍ രണ്ട് പേരും ഏറ്റുമുട്ടുകയായിരുന്നു.

  വഴക്കിനൊടുവില്‍ ലക്ഷ്മി പ്രിയ വിനയിയുടെ നേര്‍ക്ക് തുപ്പുകയും ചെയ്തു. ഇത് സ്വഭാവ വൈകൃതമാണെന്ന് വിനയ് പറഞ്ഞു. ഇത് പിന്നീട് റിയാസും ഏറ്റുപിടിക്കുകയായിരുന്നു. ലക്ഷ്മിയെ കണക്കിന് പരിഹസിച്ചു. എന്നാല്‍ ഇത് കേട്ട് നില്‍ക്കാന്‍ ലക്ഷ്മി തയ്യാറായില്ല. തിരിച്ച് റിയസിനേയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.

  Recommended Video

  Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat

  ഈ ആഴ്ച ലക്ഷ്മിയേയും റിയാസിനേയും ചുറ്റിപ്പറ്റിയാണ് ഗെയിം മുന്നോട്ട് പോവുന്നത്. എന്നാല്‍ ഇവര്‍ രണ്ട് പേരും ഈ ആഴ്ചത്തെ എവിക്ഷനില്‍ ഇല്ല. എന്നാല്‍ വിനയ് ഇക്കുറിയും നോമിനേഷനില്‍ ഇടംപിടിച്ചിട്ടുണ്ട്. 5 വോട്ടുകളാണ് ലഭിച്ചിരിക്കന്നത്. ഒപ്പം ധന്യയും റോണ്‍സണുമുണ്ട്. നാലും അഞ്ചും വോട്ടുകളാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്. ലക്ഷ്മിപ്രിയ, സൂരജ്, ബ്ലെസ്ലി, ദില്‍ഷ, റിയാസ് എന്നിവര്‍ ഈ വാരം സോഫാണ്.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4: Lakshmi Priya To Riyas, You Wont Be Here Till 100 Days
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X