'അമ്മ'യ്ക്ക് വിളിച്ചതിന്, നിമിഷയോട് ഒത്തുതീർപ്പിന് ശ്രമിച്ച് ലക്ഷ്മി, സംസാരിക്കാൻ താൽപര്യമില്ലെന്ന് നിമിഷ

സംഭവ ബഹുലമായിരുന്നു ബി​ഗ് ബോസ് മലയാളം സീസൺ ഫോറിൽ ശനിയാഴ്ച നടന്ന വീക്കെൻഡ് എപ്പിസോഡ്. ചില വഴക്കുകളും തർക്കങ്ങളും അവതാരകൻ മോഹൻലാലിന്റെ മുമ്പിൽ വെച്ച് വരെ നടന്നു. അതിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും എല്ലാവരേയും അമ്പരപ്പിച്ചതും ലക്ഷ്മി പ്രിയയും നിമിഷയും തമ്മിൽ നടന്ന വഴക്കാണ്.

ലക്ഷ്മിപ്രിയയ്ക്ക് ശുചിത്വം കുറവാണെന്ന ധന്യയുടെ പ്രസ്താവനയിൽ തുടങ്ങിയ വഴക്കാണ് നിമിഷയുടെ വീട്ടുകാരെ ലക്ഷ്മിപ്രിയ അധിക്ഷേപിക്കുന്ന സ്ഥിതിയിലേക്ക് എത്തിയത്.

കഴിഞ്ഞ ഒരാഴ്ചയായി ​ഗ്രൂപ്പിസം വിട്ട് കളിക്കുന്ന മത്സരാർഥികളിൽ ഒരാളാണ് ലക്ഷ്മിപ്രിയ. കൂടെയുള്ളവർ തന്നെ ചതിച്ചതിലേയും വേദനിപ്പിച്ചതിലേയും സങ്കടം ലക്ഷ്മിപ്രിയയെ വല്ലാതെ തളർത്തിയിരുന്നു. ജയിൽ നോമിനേഷനിലേക്ക് വന്നതും ലക്ഷ്മിക്ക് വലിയ ആ​ഘാതം സൃഷ്ടിച്ചിരുന്നു. ശേഷം നിരാഹാര സമരവും ലക്ഷ്മിപ്രിയ നടത്തി.

വീട്ടിലെ ശുചിത്വമില്ലാത്ത വ്യക്തികളിൽ ഒരാൾ ലക്ഷ്മിപ്രിയയാണെന്ന് ധന്യ കഴിഞ്ഞ ദിവസത്തെ മോണിങ് ടാസ്കിൽ ഉ​ദാഹരണ സഹിതം പറയുകയും ചെയ്തതോടെയാണ് പ്രശ്നങ്ങൾ ​ഗുരുതരമായി മാറിയത്.

ലക്ഷ്മിപ്രിയയുടെ തോർത്തും മറ്റ് വസ്ത്രങ്ങളും

തനിക്കാണ് ഏറ്റവും കൂടുതൽ വൃത്തിയെന്ന് അവകാശപ്പെടുന്ന ലക്ഷ്മിപ്രിയ തോർത്തും മറ്റ് വസ്ത്രങ്ങളും പൊതുസ്ഥലത്ത് വിരച്ചിട്ടുവെന്നാണ് ധന്യ കുറ്റപ്പെടുത്തിയത്.

താന്‍ തെറ്റെന്ന് കരുതാത്ത ഒരു ചെറിയ കാര്യത്തെ ധന്യ ഉയര്‍ത്തിക്കാട്ടി എന്നായിരുന്നു ശേഷം ലക്ഷ്മിയുടെ പരാതി. ഹൗസിലെ മികച്ച വൃത്തിയുള്ളവരെ തെരഞ്ഞെടുക്കാന്‍ റോബിന് ബിഗ് ബോസ് നല്‍കിയ ടാസ്കില്‍ ലക്ഷ്മിപ്രിയയുടെ പേരാണ് ഏറ്റവും വൃത്തിയുള്ള ആളായി റോബിന്‍ പറഞ്ഞത്.

തനിക്കൊരു അംഗീകാരം ലഭിച്ചപ്പോള്‍ ധന്യ തെറ്റ് ഉയര്‍ത്തിക്കാട്ടി തന്നെ വിഷമിപ്പിച്ചുവെന്നും ലക്ഷ്മി പറഞ്ഞു. എന്നാല്‍ അത് ചെയ്തിരുന്നത് ലക്ഷ്മിയാണെന്ന് തനിക്ക് അറിയുമായിരുന്നില്ലെന്ന് ധന്യ പ്രതികരിച്ചു.

ശുചിത്വം ചോദ്യം ചെയ്യപ്പെട്ടപ്പോൾ

വൃത്തിയെക്കുറിച്ച് ഓരോരുത്തര്‍ക്കും ഓരോ കാഴ്ചപ്പാടാണ് ഉള്ളതെന്നും ധന്യ വ്യക്തമാക്കി. ഇവരുടെ തർക്കം നടക്കുമ്പോഴാണ് നിമിഷയും ഇതിൽ പങ്കുചേർന്നത്. നേരത്തെ നിമിഷയ്ക്ക് വൃത്തി കുറവാണെന്ന് ലക്ഷ്മി പ്രിയ പറഞ്ഞിരുന്നു.

അതിനുള്ള പകരം വീട്ടലെന്നോണമാണ് നിമിഷയും ധന്യയ്ക്കൊപ്പം ചേർന്ന് വാളുയർത്തിയത്. ശേഷം അടുക്കളയിൽ അടക്കം ലക്ഷ്മി ചെയ്ത വൃത്തിയില്ലാത്ത പ്രവൃത്തികളും നിമിഷ തുറന്ന് കാട്ടി.

ഇതോടെ ഇരുവരും തമ്മിൽ വലിയ തർക്കമാവുകയും ലക്ഷ്മി നിമിഷയുടെ അമ്മയേയടക്കം വഴക്കിലേക്ക് വലിച്ചിഴയ്ക്കുകയുമായിരുന്നു. നിമിഷ രൂക്ഷമായി സംസാരിച്ചപ്പോൾ നീ നിന്റെ അമ്മയെ വിളിക്കുന്നതൊന്നും എന്നെ വിളിക്കേണ്ടതില്ല എന്നാണ് മറുപടിയായി ലക്ഷ്മി പറഞ്ഞത്.

ലക്ഷ്മി അമ്മയ്ക്ക് വിളിച്ചു

ഇതോടെ ലക്ഷ്മി തന്റെ അമ്മയ്ക്ക് വിളിച്ചുവെന്ന് കാണിച്ച് നിമിഷം ബഹളം വെക്കുകയും ചെയ്തു. ശേഷം ലാലേട്ടൻ വന്ന് ലക്ഷ്മിയോട് അത്തരം പ്രവൃത്തികൾ മോശമാണെന്ന് പറയുകയും ചെയ്തതോടൊണ് ആ വഴക്ക് അവസാനിച്ചത്.

ലാലേട്ടൻ വന്ന് പോയ ശേഷം നിമിഷയോട് സംസാരിക്കാനും ഒത്തുതീർപ്പാക്കാനും ലക്ഷ്മി ശ്രമിച്ചുവെങ്കിലും ഇനിയൊരിക്കലും ഒരു ഒത്തുതീർപ്പിന് താൻ തയ്യാറാകില്ലെന്ന് തുറന്ന് പറഞ്ഞാണ് നിമിഷ പ്രതികരിച്ചത്.

സംസാരിക്കാൻ താൽപര്യമുണ്ടെന്ന് ലക്ഷ്മി പറഞ്ഞപ്പോൾ തമിക്ക് സംസാരിക്കാൻ താൽപര്യമില്ലെന്നാണ് നിമിഷ മറുപടി നൽകിയത്. വീണ്ടും നിമിഷയോട് സംസാരിക്കാൻ ലക്ഷ്മി ശ്രമിച്ചുവെങ്കിലും മുഖം തിരിച്ച് പോവുകയാണ് നിമിഷ ചെയ്തത്.

പുറത്താകാൻ പോകുന്നവർ

ശനിയാഴ്ചത്തെ എപ്പിസോഡിൽ എലിമിനേഷനിൽ വന്നിട്ടുള്ള ആരേയും പുറത്താക്കിയിട്ടില്ല. ഇന്നായിരിക്കും അവശേഷിക്കുന്ന ഏഴ് പേരിൽ ആരാണ് പുറത്ത് പോവുകയെന്ന് അറിയാൻ കഴിയുക.

ശനിയാഴ്ചത്തെ എപ്പിസോഡിൽ അപർണയും റോൺസണും പുറത്താക്കലിൽ നിന്നും സേവ് ചെയ്യപ്പെട്ടതായി മോഹൻലാൽ അറിയിച്ചിരുന്നു. അതേസമയം നവീനും ഡെയ്സിയുമാണ് ഈ ആഴ്ച വീട്ടിൽ നിന്നും പുറത്താകുന്നത് എന്ന പ്രവചനങ്ങളും സോഷ്യൽമീഡിയയിൽ സജീവമാണ്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X