ലക്ഷ്മി പ്രിയയ്ക്ക് ദൃഷ്ടിദോഷം; ബിഗ് ബോസ് സെറ്റില്‍ തീ ഇട്ടു, നടപടിയുമായി ബിഗ് ബോസ്

നിരവധി നാടകീയ സംഭവങ്ങളാണ് ബിഗ് ബോസ് ഹൗസില്‍ ദിവസവും അരങ്ങേറുന്നത്. ഷോ അതിന്റെ ഏഴാം ആഴ്ചയിലേയ്ക്ക് കടക്കുകയാണ്. മത്സരം മുറുകുമ്പോള്‍ മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസവും വർധിച്ചു വരുന്നുണ്ട്. 100 ദിവസം ഹൗസില്‍ നില്‍ക്കണമെന്നാണ് എല്ലാവരുടേയും ആഗ്രഹം. ഇതിനായി സകല അടവും പയറ്റുകയണാണ് മത്സരാര്‍ത്ഥികള്‍.

നിരവധി നിയമങ്ങള്‍ പാലിച്ചു കൊണ്ടാണ് മത്സരാര്‍ത്ഥികള്‍ ഹൗസിനുള്ളില്‍ നില്‍ക്കുന്നത്. നിയമലംഘനങ്ങള്‍ ബിഗ് ബോസ് ഹൗസില്‍ അനുവദനീയമല്ല. തക്കതായ ശിക്ഷ ബിഗ് ബോസ് നല്‍കാറുണ്ട്. ഇപ്പോഴിതാ ബിഗ് ബോസില്‍ വീണ്ടുമൊരു നിയമലംഘനം നടന്നിരിക്കുകയാണ്. തക്കതായ ശിക്ഷയും നല്‍കിയിട്ടുണ്ട്.

നിയമലംഘനം

ബിഗ് ബോസ് ഹൗസില്‍ അനാവശ്യമായി തീ ഉപയോഗിക്കാന്‍ പാടില്ല. സ്‌മോക്കിംഗ് ഏരിയയില്‍ മാത്രമാണ് തീ ഉപയോഗിക്കുന്നത്. ഇപ്പോഴിതാ വീടിനുള്ളില്‍ തീ കത്തിച്ചിരിക്കുകയാണ് ലക്ഷ്മി. കാരണം ഏറെ രസകരമാണ്. ലക്ഷ്വറി ബഡ്ജറ്റ് പ്രഖ്യാപിക്കുമ്പോഴാണ് നിയമനലംഘനത്തെ കുറിച്ച് ബിഗ് ബോസ് അറിയിച്ചത്. ഇതിന്റെ ഭാഗമായി 300 പോയിന്റുകള്‍ കട്ട് ചെയ്യുകയും ചെയ്തു.

നടപടി എടുത്ത് ബിഗ് ബോസ്

വീക്കിലി ടാസ്‌ക്കിലെ മത്സരാര്‍ത്ഥികളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ബിഗ് ബോസ് ലക്ഷ്വറി പോയിന്റുകള്‍ നല്‍കുന്നത്. ഈ വാരം 2400 പോയിന്റുകളാണ് മത്സരാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ലക്ഷ്മിപ്രിയയുടെ തീ കത്തിപ്പ് 300 പോയിന്റുകള്‍ നഷ്ടമാക്കി. 2100 ലക്ഷ്വറി പോയിന്റുകളാണ് ഈ വാരം ലഭിച്ചത്. കാരണം കൃത്യമായി പറഞ്ഞു കൊണ്ടാണ് ബിഗ് ബോസ് ബാക്കിയുള്ള പോയിന്റുകള്‍ നല്‍കിയത്. ഈ സംഭവം നടന്നതിന് പിന്നാലെയായിരുന്നു ക്യാപ്റ്റന്‍സി ടാസ്‌ക്ക് ഹൗസില്‍ നടന്നത്. ലക്ഷ്മിയും ഇക്കുറി ക്യാപ്റ്റന്‍സിയിലുണ്ടായിരുന്നു. നിമലംഘനം ടാസ്‌ക്കില്‍ ലക്ഷ്മിയ്ക്ക് തന്നെ പാരയായി മാറി.

 തീ ഇടാനുള്ള കാരണം

ബിഗ് ബോസിന്റെ അറിയിപ്പ് വന്നതിന്റെ പിന്നാലെ തന്റെ ഭാഗം ന്യായികരിച്ച് ലക്ഷ്മി എത്തിയിരുന്നു. ബിഗ് ബോസ് ഹൗസിന് അകത്തല്ല താന്‍ തീ കത്തിച്ചതെന്നും സ്‌മോക്കിംഗ് ഏരിയയിലെ മണലിലാണ് ടിഷ്യൂ പേപ്പര്‍ കത്തിച്ചതെന്നും ലക്ഷ്മി പറഞ്ഞു. ഒപ്പം തീ ഇടാനുള്ള സൗഹചര്യത്തെ കുറിച്ചും ലക്ഷ്മി പ്രിയ വെളിപ്പെടുത്തി.

ദൃഷ്ടി ദോഷം

'ശരീരത്തിനു വല്ലാത്ത ക്ഷീണം തോന്നുമ്പോള്‍ നാട്ടിന്‍പുറത്തൊക്കെ ചെയ്യുന്ന പോലെ കടുക് സ്വയം ഉഴിഞ്ഞ് കത്തിച്ചതാണ്. എനിക്ക് കുറച്ച് ദിവസങ്ങളായി ഉറങ്ങാന്‍ സാധിക്കുന്നുണ്ടായില്ല. കിടന്ന് ഉരുളുകയായിരുന്നു. അഖില്‍ കണ്ടതാണ്. കടുക് തലയ്ക്കുഴിഞ്ഞ് കളയുന്നത് പോലെ ചെയ്തതാണ്. അതിനൊപ്പം വറ്റല്‍ മുളകും വെക്കാറുണ്ടായിരുന്നു. അത് കാണാത്തത് കൊണ്ട് അതിനൊപ്പം രണ്ട് മൂന്ന് കുരുമുളകും എടുത്തിരുന്നു' ഇതാണ് സംഭവിച്ചതെന്ന് ലക്ഷ്മി പറഞ്ഞു.

ഇതിന് പിന്നാലെ ധന്യയും രംഗത്തെത്തി. '300 പോയിന്റിന് പകരം 600 പോയിന്റ് ഇപ്പോള്‍ പോകുമായിരുന്നു എന്നാണ് ധന്യ പറഞ്ഞത്. ലക്ഷ്മിപ്രിയ അത് ചെയ്യാന്‍ പോകുമ്പോള്‍ എന്നെയും വിളിച്ചിരുന്നു. എന്നാല്‍ താന്‍ നൈസായി ഊരിപ്പോയി'. എന്നായിരുന്നു ധന്യ പറഞ്ഞത്.

Recommended Video

ലാലേട്ടനെ ഒന്ന് കെട്ടിപ്പിടിക്കാൻ പറ്റി, അതാണ് ഏറ്റവും വലിയ ഭാഗ്യം #BiggBossMalayalam #Ashwin
തിരിച്ചടി

ലക്ഷ്മിപ്രിയയുടെ തീ വയ്പ്പ് പ്രശ്‌നം ഇവിടെ കൊണ്ട് മാത്രം തീര്‍ന്നില്ല. ഇത് ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ മറ്റ് മത്സരാര്‍ത്ഥികള്‍ ബുദ്ധിപൂര്‍വം ഉപയോഗിക്കുകയും ചെയ്തു. ഡിബേറ്റായിരുന്നു സംഘടിപ്പിച്ചത്. സംസാരിച്ച് ആളുകളെ പുറത്താക്കുക എന്നതായിരുന്നു ടാസ്‌ക്ക്. ഈ അവസരത്തില്‍ ക്യാപ്റ്റന്‍സിയില്‍ എത്തിയ റോണ്‍സണ്‍, സുചിത്ര, ജാസ്മിന്‍ ഈ അവസരം ബുദ്ധിപൂര്‍വം ഉപയോഗിച്ച് ലക്ഷ്മി പ്രിയയെ പുറത്താക്കുകയായിരുന്നു. പിന്നീട് ഇതിനെതിര ലക്ഷ്മി രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X