'നിങ്ങളിനി എന്റെ വസ്ത്രങ്ങൾ തൊടാൻ പാടില്ല, എന്നെ നാണം കെടുത്തിയില്ലേ?', ലക്ഷ്മിപ്രിയയോട് കയർത്ത് നിമിഷ!

മലയാളത്തിലെ ഏറ്റവും ജനപ്രിയമായ ഷോയാണ് ഇന്ന് ബി​ഗ് ബോസ്. വിജയകരമായ മൂന്ന് സീസണുകൾക്ക് ശേഷം നാലാം സീസണും സംപ്രേഷണം ആരംഭിച്ചിരിക്കുകയാണ്. ഇപ്പോൾ വീട്ടിൽ പതിനഞ്ച് മത്സരാർഥികളാണ് കപ്പിന് വേണ്ടി മത്സരിക്കുന്നത്. ഇതുവരെ സംപ്രേഷണം ചെയ്തിട്ടുള്ള മൂന്ന് സീസണിൽ രണ്ടാമത്തെ സീസണിൽ മാത്രമാണ് വിജയികളില്ലാതെയിരുന്നത്. ഒരു പ്രത്യേക സാഹചര്യത്തിൽ രണ്ടാം സീസൺ പെട്ടന്ന് അവസാനിപ്പിക്കുകയായിരുന്നു. നാലാം സീസൺ മുംബൈയിലാണ് നടക്കുന്നത്. നാല് ആഴ്ചകൾ പിന്നിട്ടിരിക്കുകയാണ് ബി​ഗ് ബോസ് നാലാം സീസൺ‍.

വീട്ടിനുള്ളിൽ സീരിയൽ, സിനിമ, മോഡലിങ്, ഫോട്ടോ​ഗ്രഫി, റിയാലിറ്റി ഷോ തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളാണ് പങ്കെടുക്കുന്നത്. വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്നും വരുന്നവരാണ് എല്ലാവരുമെന്നതിനാൽ അടിക്കടി അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും വഴക്കും മത്സരാർഥികൾ തമ്മിൽ ഉണ്ടാകാറുണ്ട്. അത് പലപ്പോഴും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതും പരിഹരിക്കപ്പെടുന്നതും മോഹൻലാൽ വരുന്ന വീക്കെൻഡ് എപ്പിസോഡുകളിലാണ്.

വൃത്തിയില്ലായ്മയെ കുറിച്ച് മോഹൻലാൽ

അത്തരത്തിൽ മോഹൻലാലിന്റെ മുമ്പിൽ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയം വീട്ടിലെ അം​ഗങ്ങളായ നിമിഷ, ലക്ഷ്മിപ്രിയ എന്നിവർ തമ്മിലുള്ള ഉരസലിന് കാരണമായിരിക്കുകയാണ്. നിമിഷയുടെ വസ്ത്രങ്ങൾ അലക്കാനുള്ള മടിയെ കുറിച്ച് മോഹൻലാലിന് മുമ്പിൽ ലക്ഷ്മിപ്രിയ തുറന്ന് പറയുകയും തനിക്ക് നിമിഷയിൽ നിന്നും ഉണ്ടായ അനുഭവം പങ്കുവെക്കുകയും ചെയ്തിരുന്നു. വീട്ടിൽ വ്യക്തി ശുചിത്വം പാലിക്കാത്തവരുണ്ടോ എന്ന് അം​ഗങ്ങളോട് മോഹൻലാൽ ചോദിച്ചപ്പോഴാണ് നിമിഷയെ കുറിച്ച് ലക്ഷ്മിപ്രിയ സംസാരിച്ചത്. മണികണ്ഠൻ വന്നപ്പോൾ നിമിഷയുടെ വലിയ ബെഡ്ഡിലേക്ക് ലക്ഷ്മിപ്രിയ മാറി താമസിച്ചിരുന്നു. അവിടെ കട്ടിലിനോട് ചേർന്നുള്ള ഷെൽഫിൽ നിമിഷ നാളുകളായി അലക്കാനുള്ള വസ്ത്രം കൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നാണ് ലക്ഷ്മിപ്രിയ പറഞ്ഞത്.

നിമിഷയുടെ മുഷിഞ്ഞ വസ്ത്രങ്ങൾ

ഇതേ കുറിച്ച് മോഹൻലാൽ ചോദിച്ചപ്പോൾ തനിക്ക് വാഷിങ് മെഷീനിൽ കഴുകിയാണ് ശീലമെന്നും. കുറച്ച് വസ്ത്രങ്ങൾ താൻ അലക്കിയിട്ട് കഴിഞ്ഞുവെന്നും നിമിഷ പറഞ്ഞു. ശേഷം മോഹൻലാൽ ബ്രേക്കിന് പോയ സമയത്ത് വീണ്ടും നിമിഷയും ലക്ഷ്മിപ്രിയയും ഈ വിഷയം ചർച്ച ചെയ്യുകയും തർക്കിക്കുകയുമായിരുന്നു. നിങ്ങൾ തന്നെ അല്ലേ... മോള് അതവിടെ തന്നെ വെച്ചോളൂ എന്ന് പറഞ്ഞ് സംസാരിക്കുകയും ബെഡ്ഡിലേക്ക് എടുത്ത് വെക്കുകയും ചെയ്തത്. ഞാൻ നിങ്ങളോട് അത് ചെയ്യാൻ ആവശ്യപ്പെട്ടില്ലായിരുന്നുവല്ലോ? ഇനി മേലാൽ നിങ്ങൾ എന്റെ വസ്ത്രങ്ങളോ സാധനങ്ങളോ തൊടാൻ പാടില്ല. നിങ്ങളിപ്പോ ഇത് നാട്ടുകാരെ മൊത്തം അറിയിച്ചില്ലേ? ഇനി ഇത് കാണാൻ‍ ആരെങ്കിലും ബാക്കിയുണ്ടോകുമോ? എന്ന് ചോദിച്ചാണ് നിമിഷ ലിവിങ് റൂമിൽ നിന്ന് പ്രകോപിതയായി പോയത്.

തർക്കിച്ച് നിമിഷയും ലക്ഷ്മിയും

നിമിഷ ഇറങ്ങിപ്പോയപ്പോൾ ലക്ഷ്മിപ്രിയ നീ എന്നോട് പിണങ്ങിയോ എന്ന് ചോദിക്കുന്നുണ്ട്. ശേഷവും നിമിഷ കയർത്ത് മറുപടി പറഞ്ഞതോടെ ലക്ഷ്മിപ്രിയയും ദേഷ്യപ്പെടുകയായിരുന്നു. ഒരാളെ ബെഡ്ഡിലേക്ക് ക്ഷണിക്കുമ്പോൾ ഷെൽഫ് അടക്കം എല്ലാം വൃത്തിയാക്കിയ ശേഷമെ വിളിക്കാവൂ.... അല്ലാതെ എല്ലാം വലിച്ചുവാരി ഇടുകയല്ല വേണ്ടത് ലക്ഷ്മിപ്രിയ പറഞ്ഞു. നാലാം ആഴ്ച നടന്ന ബാത്ത് റൂമിൽ മൂത്രത്തുള്ളികൾ കണ്ട വിഷയവും, ഡെയ്സി തുണി അലക്ഷ്യമായി ഉപേക്ഷിച്ചതുമെല്ലാം വൃത്തിയില്ലായ്മയുടെ തെളിവാണെന്നും അതിൽ വ്യത്യാസം വരണമെന്നും ബാത്ത് റൂം പോലുള്ളവ കഴിവതും വൃത്തിയായി സൂക്ഷിക്കണമെന്നും മോഹൻലാൽ ഓർമിപ്പിച്ചു. അതേപോലെ തന്നെ ഗ്യാസ് ഉപയോഗത്തിൽ ശ്രദ്ധ ഇല്ലാത്തതിൽ മത്സരാർഥികളെ ശാസിക്കുകയും ചെയ്തിരുന്നു മോഹൻലാൽ.

​ഗ്യാസും റേഷനാക്കും

ഗ്യാസ് ഓഫ് ചെയ്യാത്ത സംഭവത്തിന്റെ വിഷ്വലും മോഹൻലാൽ കാണിച്ചു. ബ്ലസ്‍ലി ലക്ഷ്‍മി പ്രിയയോട് ചായ ആവശ്യപ്പെടുകയായിരുന്നു. മറ്റൊരു ജോലിയിലും ആയിരുന്ന ലക്ഷ്‍മി പ്രിയ ഗ്യാസ് ഓൺ ചെയ്‍തു. വെളളം എടുത്ത് വെയ്‍ക്കാൻ ബ്ലസ്‍ലിയോട് ആവശ്യപ്പെടുകയും ചെയ്‍തു. അതനുസരിച്ച് ബ്ലസ്‍ലി വെള്ളം എടുത്തുവെച്ചു. ലക്ഷ്‍മി പ്രിയ അവിടെ നിന്ന് ജപിക്കാൻ പോയി. ബ്ലസ്‍ലി മെഡിറ്റേഷനും. ആരും ഗ്യാസ് ഓഫ് ചെയ്‍തില്ല. സംഭവത്തെ തുടർന്നാണ് ഗ്യാസും റേഷൻ ആക്കുമെന്ന് മോഹൻലാൽ മുന്നറിയിപ്പ് നൽകിയത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X