For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കുടുംബാം​ഗങ്ങളെ കെട്ടിപിടിച്ച് കരഞ്ഞ് ലക്ഷ്മിപ്രിയ', നവീന് പകരം പുറത്താകുന്നത് ലക്ഷ്മിപ്രിയയോ? വൈറലായി പ്രമോ!

  |

  ആവേശകരമായ നിമിഷങ്ങളിലൂടെയാണ് ബി​ഗ് ബോസ് മലയാളം നാലാം സീസൺ സഞ്ചരിക്കുന്നത്. ഓരോ ആഴ്ച കഴിയുന്തോറും ഈ സീസണിന്റെ ടാ​ഗ് ലൈനിൽ പറയുമ്പോലെ സം​ഗതി കളറായിക്കൊണ്ടിരിക്കുകയാണ്. പതിനാല് മത്സരാർഥികളും തങ്ങളാൽ കഴിയും വിധം മത്സരിച്ച് തന്നെയാണ് ഓരോ ടാസ്ക്കും പൂർത്തിയാക്കുന്നത്.

  മറ്റ് സീസണുകളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ‌ പ്രേക്ഷകരും നാലാം സീസണിനാണുള്ളത്. ഇരുപത്തിനാല് മണിക്കൂറും ലൈവായി ബി​ഗ് ബോസ് ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്യുന്നുവെന്നത് തന്നെയാണ് കാരണം.

  'ആദ്യത്തെ പ്രണയം ഇന്ത്യക്കാരനോടായിരുന്നു, അദ്ദേഹത്തിനാണ് ആദ്യമായി ചുംബനം നൽകിയത്'; അപർണ മൾബറി

  അ‍ഞ്ചാം വാരത്തിന്റ അവസാന ദിവസത്തിൽ എത്തിനിൽക്കുന്ന ബി​ഗ് ബോസിൽ ഇന്ന് നിർണായക പ്രഖ്യാപനങ്ങളാണുണ്ടാകാൻ പോകുന്നത്. കാരണം ഏഴ് പേരാണ് വീട്ടിൽ പ്രേക്ഷക വിധി കാത്ത് കഴിയുന്നത്. ഒന്നോ അതിൽ അധികമോ ആളുകൾ വീട്ടിൽ നിന്നും പുറത്തായേക്കുമെന്നാണ് കഴിഞ്ഞ ദിവസം മോഹൻലാൽ അറിയിച്ചത്.

  അപ്രതീക്ഷിതമായതെന്തും സംഭവിക്കുന്ന ബി​ഗ് ബോസ് വീട്ടിൽ എലിമിനേഷനെ നേരിടാനുള്ള മത്സരാർഥികൾ നെഞ്ചിടിപ്പോടെയാണ് കഴിയുന്നത്. അതേസമയം ഇന്ന് സംപ്രേഷണം ചെയ്യാൻ പോകുന്ന എപ്പിസോഡിന്റെ പ്രമോ പുറത്ത് വന്നിരിക്കുകയാണ്.

  'ആരെയും മണ്ടന്മാരാക്കരു'തെന്ന് റോബിനോട് മോഹൻലാൽ, 'കിട്ടേണ്ടത് കിട്ടേണ്ട സമയത്ത് കിട്ടണ'മെന്ന് പ്രേക്ഷകർ!

  റോബിൻ, ബ്ലെസ്‍ലി, ലക്ഷ്മിപ്രിയ, അപർണ, ദിൽഷ, ജാസ്മിൻ, ഡെയ്സി, റോൺസൺ, നവീൻ എന്നിവരാണ് ഇത്തവണ എലിമിനേഷനിൽ ഇടംപിടിച്ചിരിക്കുന്നത്. ശനിയാഴ്ച സംപ്രേഷണം ചെയ്ത എപ്പിസോഡിൽ വെച്ച് റോൺസണും അപർണയും അടുത്ത ആഴ്ച വരെ വീട്ടിൽ നിൽക്കാൻ യോ​ഗ്യത നേടിയതായി മോഹൻലാൽ അറിയിച്ചിരുന്നു.

  ഇനി ബാക്കിയുള്ള ഏഴ് പേരുടെ വിധി എന്താണെന്ന് ഇന്നറിയാം. ആകാംഷയോടെ വിധിക്കായി കാത്തിരിക്കുന്ന പ്രേക്ഷകർക്ക് വേണ്ടി പുതിയ പ്രമോ പങ്കുവെച്ചിരിക്കുകയാണ് ബി​ഗ് ബോസ് മലയാളം അണിയറപ്രവർത്തകർ.

  ഇത്തവണ വീടിന്റെ ​ഗാർഡനിൽ വെച്ചിരിക്കുന്ന ലെറ്റർ ബോക്സുകളിൽ നിന്നാണ് എലിമിനേഷനിലുള്ള മത്സരാർഥികൾ അവരുടെ വിധി അറിയുന്നത് എന്നാണ് പുതിയ പ്രമോയിൽ നിന്ന് വ്യക്തമാകുന്നത്.

  കൂടാതെ വിധി വായിച്ച ശേഷം മറ്റൊരു മത്സരാർഥിയായ ധന്യയെ കെട്ടിപിടിച്ച് കരയുന്ന ലക്ഷ്മിപ്രിയയേയും കാണാം. ഇതോടെ വീട്ടിൽ നിന്നും ഈ ആഴ്ച പുറത്താകുന്നത് ലക്ഷ്മിപ്രിയയാണോ എന്ന സംശയത്തിലാണ് പ്രേക്ഷകർ.

  കൂടാതെ ഡെയ്സിക്കും ഇന്നത്തെ ദിവസം നിർണായകമാണെന്നാണ് പ്രമോയിൽ നിന്നും വ്യക്തമാകുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഈ ആഴ്ച വീട്ടിൽ നിന്നും പുറത്താകാൻ പോകുന്നവരുടെ പേരുകൾ പ്രേക്ഷകർ സോഷ്യൽമീഡിയകളിലും മറ്റുമായി പ്രവചിക്കുന്നുണ്ടായിരുന്നു.

  അതിൽ ഏറ്റവും കൂടുതൽ ആളുകൾ പറഞ്ഞത് ഈ ആഴ്ച നവീനും ‍ഡെയ്സിയും പുറത്താകുമെന്നാണ്. വിവിധ പേരുകളും സംശയങ്ങളും ഉയർന്നതോടെ പ്രേക്ഷകരും ആശയകുഴപ്പത്തിലാണ്. ഈ ആഴ്ച ഒരു വൈൽഡ് കാർഡ് എൻട്രി ഉണ്ടാകാനുള്ള സാധ്യതയും പ്രേക്ഷകർ പങ്കുവെക്കുന്നുണ്ട്.

  ആറാം വാരം ബി​ഗ് ബോസ് വീടിനെ നയിക്കാൻ പോകുന്നത് കുട്ടി അഖിലാണ്. രണ്ട് ദിവസങ്ങളിലായി നടന്ന വീക്കിലി ടാസ്‍കിലെ പ്രകടനത്തിന് മികച്ച റാങ്കിങ് ലഭിച്ച മത്സരാർഥികളിൽ നിന്നാണ് ഇക്കുറി ക്യാപ്റ്റൻസി ടാസ്‍കിലേക്ക് മൂന്നുപേരെ തെരഞ്ഞെടുത്തത്.

  തുടർന്ന് മികച്ച റാങ്കിംഗ് ലഭിച്ചവരുടെ പേരുകളും ബിഗ് ബോസ് അറിയിച്ചു. അപർണ, അഖിൽ, നിമിഷ, നവീൻ, സൂരജ്, സുചിത്ര, ധന്യ, ദിൽഷ, ഡെയ്‍സി, റോൺസൺ എന്നിവരായിരുന്നു അവർ. ഇവരിൽ നിന്ന് ടാസ്‍കിലും പൊതുവായ പ്രവർത്തികളിലും വീട്ടുജോലികളിലും തിളങ്ങിനിന്നുവെന്നും ക്യാപ്റ്റനാകാൻ യോ​ഗ്യതയുണ്ടെന്നും കരുതുന്നവരെ മത്സരാർഥികൾ തെര‍ഞ്ഞെടുത്തു.

  ഇതനുസരിച്ച് ഏറ്റവുമധികം വോട്ടുകൾ നേടിയത് ഡെയ്‍സി, സുചിത്ര, അഖിൽ എന്നിവർ ആയിരുന്നു. ശേഷം മൂവരും ചേർന്ന് ക്യാപ്റ്റൻസി ടാസ്ക്കിൽ മാറ്റുരയ്ക്കുകയും കുട്ടി അഖിൽ വിജയിക്കുകയുമായിരുന്നു.

  Read more about: bigg boss
  English summary
  bigg boss malayalam season 4: Lakshmipriya evicted from Bigg Boss house? latest promo goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X