അങ്ങ് ജഡ്ജ് ആണോ, വാദിഭാഗത്തിന്റെ വക്കീലാണോ; ഒറ്റ ഡയലോഗിൽ റിയാസിനെ ഇരുത്തി ലക്ഷ്മിപ്രിയ
രണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ കൂടി എത്തിയതോടെ പ്രതീക്ഷിച്ചതിലും അപ്പുറം കോലാഹലങ്ങളാണ് ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ സംഭവിക്കുന്നത്. ഏഴാം ആഴ്ചയില്‍ വിനയ് മാധവും റിയാസ് സലീമും അപ്രതീക്ഷിതമായി ഹൗസിനുള്ളില്‍ എത്തിയപ്പോള്‍ ഇനി എന്താകും എന്ന ആകാംക്ഷയിലായിരുന്നു പ്രേക്ഷകര്‍. എന്നാൽ പ്രേക്ഷകർ പ്രതീക്ഷിച്ചതിലും ഒരു പടി മുകളിനാണ് റിയാസിന്റെയും വിനയുടെയും പ്രകടനം.
വീട്ടിലെ മത്സരാർത്ഥികളെയും കളിയെയും നല്ലപോലെ പഠിച്ചാണ് ഇരുവരും ബി ബി ഹൗസിൽ പ്രവേശിച്ചത്. അതുകൊണ്ട് തന്നെ വളരെ തന്ത്രപൂർവമാണ് ഇരുവരും കളിയിൽ മുന്നോട്ട് പോയത്.
റോബിനെ തറപറ്റിക്കുന്ന തരത്തിലുള്ള പ്രകടനമായിരുന്നു ഇരുവരും ആദ്യം നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ റിയാസിന്റെ പെരുമാറ്റം ഷോയോട് ഒട്ടും നീതി പുലർത്താത്ത തരത്തിലാണ്.
ജാസ്മിൻ ചെയ്തത് പോലെ ഓടി നടന്ന് അശ്ളീല പദങ്ങൾ ഉപയോഗിക്കുകയാണ് റിയാസ്. റോബിനാണ് പ്രധാന ഇരയെങ്കിലും വീട്ടിലെ എല്ലാരേയും റിയാസ് ടാർജറ്റ് ചെയ്യുന്നുണ്ട്.

എല്ലാവരോടും വഴക്ക് കൂടി സ്ക്രീൻ സ്പെയ്സ് വർധിപ്പിക്കുക എന്നതാണ് റിയാസിന്റെ പ്രധാന ലക്ഷ്യമെന്ന് നിസ്സംശയം പറയാൻ സാധിക്കും. വിനയ് മാധവും നല്ല തോതിൽ തന്റെ സ്ക്രീൻ സ്പെയ്സ് വർധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
ബിഗ് ബോസ് വീട്ടിലേക്ക് പോകുന്നതിന് മുൻപ് വിനയ് മാധവിനോടും റിയാസിനോടും ബിഗ് ബോസ് ഒരു കാര്യം പ്രത്യേകം പറഞ്ഞിരുന്നു പുറത്ത് നിന്ന് കളി കണ്ടതിന്റെ പ്രതികരണങ്ങള്‍ ഒരിക്കലും അകത്ത് പറയാന്‍ പാടില്ല എന്ന്.
എന്നാൽ റിയാസ് തന്റെ ജയത്തിനായി പലപ്പോഴും അത് ഉപയോഗിയ്ക്കുന്നു. നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയുള്ള റിയാസിന്റെ പ്രകടനത്തിന് ബിഗ് ബോസ് എന്ത് മറുപടിയാവും നൽകുക എന്ന കാര്യം കാത്തിരുന്ന് കാണേണ്ട ഒന്നാണ്.

വീക്കിലി ടാസ്ക്കിന്റെ രണ്ടാം ദിവസം ബിഗ് ബോസ് കോടതിയിൽ അരങ്ങേറിയത് ഒന്നാം ദിവസത്തേക്കാളും സംഭവബഹുലമായ കാര്യങ്ങളാണ്.
ഇന്ന് കോടതി പരിഗണിച്ച കേസ് ലക്ഷ്മിപ്രിയ സ്‌മോക്കിങ് ഏരിയയിൽ ടിഷ്യു പേപ്പർ കത്തിച്ചു എന്നതാണ്. ടാസ്ക്കിൽ ജഡ്ജിയായിരുന്ന റിയാസ് പക്ഷപാതം കാണിച്ചു എന്നത് മത്സരാർത്ഥികളെയും പ്രേക്ഷകർക്കും ഒരുപോലെ മനസിലായ കാര്യമാണ്.
തനിയ്ക്ക് പ്രിയപ്പെട്ട ജാസ്മിനും നിമിഷയ്ക്കും വേണ്ടി സംസാരിക്കുകയാണ് റിയാസ് ചെയ്തത്. ഇവര്‍ ഇരുവരും ഒഴികെ ജഡ്ജായിരുന്ന വിനയ് അടക്കം മറ്റെല്ലാവരും ഈ പക്ഷപാതത്തിന് എതിരെ ശബ്ദമുയര്‍ത്തി. അതിന് തുടക്കം ഇട്ടത് 'അങ്ങ് ഈ കോടതിയുടെ ജഡ്ജ് ആണോ, വാദിഭാഗത്തിന്റെ വക്കീലാണോ എന്ന് ഞാന്‍ സംശയിച്ചു പോകുന്നു' എന്ന് ലക്ഷ്മിപ്രിയയുടെ ഡയലോഗ് ആണ്.
Recommended Video

ലക്ഷ്മിപ്രിയ ഇങ്ങനെ പറയുമ്പോള്‍ ദില്‍ഷയും ധന്യയും കയ്യടിച്ചു. തുടർന്ന് ശിക്ഷയെന്നോണം ഇരുവരോടും എണീറ്റ് നില്ക്കാൻ റിയാസ് ആവശ്യപ്പെട്ടു.
തുടർന്ന് ബ്ലെസ്ലിയും കൈയ്യടിച്ചു അപ്പോൾ ബ്ലാസ്‌ലിയെയും പുറത്ത് നിർത്തിച്ചു. ഇത് കണ്ട റോബിൻ ഇറങ്ങിപ്പോവുകയും തുടര്‍ന്ന് കോടതിയിൽ വലിയൊരു വാക്കുതർക്കം നടക്കുകയും ആയിരുന്നു. തർക്കം നടന്നുകൊണ്ടിരിക്കെ ബിഗ് ബോസ് കോടതി പിരിച്ചു വിട്ടതായി പ്രഖ്യാപിച്ചു.
ലക്ഷ്മിപ്രിയയുടെ ഒരേ ഒരു ഡയലോഗിൽ വീക്കിലി ടാസ്ക്ക് മൊത്തത്തിൽ കുഴഞ്ഞ് മറിയുന്ന കാഴ്ചയായിരുന്നു ഇന്ന് ബിഗ് ബോസ് വീട്ടിൽ അരങ്ങേറിയത്.
ലക്ഷ്മി പ്രിയ അത്ര ശക്തയായ മത്സരാര്‍ത്ഥി അല്ല എന്ന് പറഞ്ഞ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ക്ക് ലഭിച്ച മുട്ടൻ പണി തന്നെയായിരുന്നു ലക്ഷ്മിപ്രിയയുടെ വാദങ്ങൾ.
തന്നെ ഈസി ടാർജറ്റ് ആയി കണക്കാക്കുന്ന വൈൽഡ് കാർഡ് എൻട്രികളോട് വളരെ ശ്രദ്ധയോടെയും പക്വതയോടെയുമാണ് ലക്ഷ്മിപ്രിയ പെരുമാറുന്നത്.
വരും ദിവസങ്ങളിൽ ബിഗ് ബോസ് സീസൺ ഫോറിന്റെ ആകെമൊത്തമുള്ള രൂപം തന്നെ മാറ്റാൻ മത്സരാർത്ഥികൾ ശ്രമിക്കും എന്നകാര്യം തീർച്ച.


Click it and Unblock the Notifications