അവൻ ഒരു ദുഷ്ടനാ ധന്യേ; റോൻസോൺ തന്നെ വല്ലാതെ വേദനിപ്പിച്ചെന്ന് ലക്ഷ്മിപ്രിയ

ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾ ഒരു കുടുംബമായി കഴിയാൻ തുടങ്ങിയിട്ട് 62 ദിവസമായിരിക്കുകയാണ്. വീട്ടിലെ പല മത്സരാർഥികൾക്കും പരസ്പരം നേരിട്ട് അറിയുകപോലും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ബിഗ് ബോസ് വീട്ടിൽ വന്ന് സുഹൃത്തികൾ ആയവരും ശത്രുക്കൾ ആയവരും നിരവധിയാണ്.

സുഹൃത്തികളായി നിന്ന് ഒടുവിൽ പിണങ്ങിയവരും പുറകിൽ നിന്ന് കുത്തുന്നവരുമെല്ലാം ഓരോ ബിഗ് ബോസ് സീസണുകളിലും ഉണ്ടാവാറുണ്ട്. തെറ്റുധാരണകളുടെ പേരിൽ പിണങ്ങുകയും വഴക്ക് കൂടുകയുമൊക്കെ ചെയ്യുമ്പോഴാണ് ഈ ഷോ പ്രേക്ഷകർക്ക് കൂടുതൽ ആസ്വാദ്യകരമാവുന്നത്.

ഈ സീസണിലെ ബിഗ് ബോസിൽ വളരെ മിതമായി സംസാരിക്കുകയും പെരുമാറുകയും ആരുമായും വലിയ വഴക്കിനൊന്നും പോകാതെയും നിൽക്കുന്ന ഒരു മത്സരാർഥിയാണ് റോൻസോൺ. ബിഗ് ബോസ് വീട്ടിൽ കാലുകുത്തിയ അന്ന് തൊട്ട് തനിക്ക് എങ്ങനെയെങ്കിലും വീട്ടിൽ പോകണം എന്ന് മാത്രമായിരുന്നു റോൻസന്റെ ചിന്ത. എന്നാൽ കഴിഞ്ഞ നോമിനേഷൻ സമയത്ത് റോൻസോൺ വളരെ വികാരഭരിതനായാണ് പെരുമാറിയത്.

Dhanya Lakshmipriya

താൻ ബിഗ് ബോസ് വീട്ടിൽ ചെയ്തിട്ടുള്ള ഒരു കാര്യങ്ങളും വീട്ടിലെ മറ്റ് അംഗങ്ങൾ അംഗീകരിച്ചിട്ടില്ലെന്നും പകരം വീട്ടിൽ വഴക്ക് നടക്കുമ്പോൾ ഇടപെടുന്നില്ലെന്നും കണ്ടന്റുകൾ നല്കുന്നില്ലെന്നുമാണ് മറ്റ് മത്സരാർഥികൾ പറയുന്നതെന്നും റോൻസോൺ വ്യക്തമാക്കിയിരുന്നു.

തുടർന്ന് തന്റെ പേര് നോമിനേഷൻ പറയാതിരിക്കാൻ ദിൽഷയുടെയും അഖിലിന്റെയും കാല് പിടിക്കാമെന്നും റോൻസോൺ പറഞ്ഞു. ഇത് മറ്റ് മത്സരാർഥികൾക്കിടയിൽ ഏറെ ചർച്ചയായി. റോൻസോൺ തന്റെ വില കളയുകയാണെന്നും എല്ലാരും പറയുകയുണ്ടായി.

ഇപ്പോൾ ലക്ഷ്മിപ്രിയ റൊൺസനെപ്പറ്റി ധന്യയോട് പറയുന്ന വാക്കുകളാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. മോഹൻലാലിന്റെ ജന്മദിനത്തിൽ ലക്ഷ്മിപ്രിയ നാരായണീയം ചൊല്ലുകയുണ്ടായി ഇത് കേട്ട് ലാലേട്ടൻ ചളിച്ചു എന്നാണ് റോൻസോൺ ലക്ഷ്മിപ്രിയയോട് പറഞ്ഞത്. അത് തന്നെ വല്ലാതെ വേദനിപ്പിച്ചെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു.

എന്നാൽ താൻ തിരിച്ചും പറഞ്ഞെന്നും ലാലേട്ടന് റോൻസോൺ നൽകിയ പൂച്ചെണ്ട് ചളിച്ചത്കാരണം ലാലേട്ടൻ അത് നോക്കിയതുപോലും ഇല്ല എന്ന് താനും മറുപടി നൽകിയതായി ലക്ഷ്മിപ്രിയ ധന്യയോട് പറഞ്ഞു.

ഭക്ഷണത്തിന് വേണ്ടി മാത്രമാണ് റോൻസോൺ തങ്ങളോടൊക്കെ സ്നേഹം കാണിക്കുന്നതെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. റോബിനും ഇതേ അഭിപ്രായമാണ് പറഞ്ഞതെന്നും റോൻസോൺ വൃത്തികെട്ട ഗെയിം ആണ് കളിക്കുന്നതെന്നും നോമിനേഷനിൽ വന്നാൽ പുറത്ത് പോകും എന്ന ഭയം റോൻസന് ഉണ്ടെന്നും ധന്യ ലക്ഷ്മിപ്രിയയോട് മറുപടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X