'ജാസ്മിന്റെ മുഖത്ത് പോലും നോക്കാൻ തോന്നാറില്ല, മറ്റുള്ളവരെ ബഹുമാനമില്ല'; ജാസ്മിനോട് തുറന്നടിച്ച് ലക്ഷ്മിപ്രിയ!

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ‌ ആവേശകരമായി മുന്നോട്ട് പോകുമ്പോൾ പതിനൊന്ന് മത്സരാർഥികളാണ് വീട്ടിൽ അവശേഷിക്കുന്നത്. അവസാനമായി പുറത്തായത് സുചിത്രയായിരുന്നു. പ്രേക്ഷകർ ഒരുപാട് ആ​​ഗ്രഹിച്ച എവിക്ഷനായിരുന്നു സുചിത്രയുടേത്.

അതേസമയം സുചിത്ര പുറത്തായത് അഖിൽ, സൂരജ്, ധന്യ, ലക്ഷ്മിപ്രിയ എന്നിവരില്ലെല്ലാം വലിയ വിഷമം ഉണ്ടാക്കിയിരുന്നു.

ആദ്യമായി നോമിനേഷനിൽ വന്നപ്പോൾ തന്നെ സുചിത്ര പുറത്തായി എന്നതും മറ്റൊരു പ്രത്യേകതയാണ്. പത്താം ആഴ്ചയിൽ വളരെ വ്യത്യസ്തമായി ഓപ്പൺ നോമിനേഷനായിരുന്നു നടന്നത്.

അതിലൂടെ അഖിൽ, റോൺസൺ, വിനയ്, ദിൽഷ, റോബിൻ, റിയാസ്, ബ്ലെസ്ലി എന്നിവരാണ് എവിക്ഷൻ പ്രക്രിയയിലേക്ക് എത്തിയിരിക്കുന്നത്. ഇവരിൽ ഒരാളോ രണ്ടുപേരോ ഈ ആഴ്ച പുറത്തുപോയേക്കും.

ഇപ്പോൾ മോണിങ് ടാസ്ക്കിനിടെ ജാസ്മിനും ലക്ഷ്മിപ്രിയയും തമ്മിൽ നടന്ന തർക്കമാണ് വൈറലാകുന്നത്. ലക്ഷ്മിപ്രിയയ്ക്കായിരുന്നു മോണിങ് ടാസ്ക്ക് ഡ്യൂട്ടി ബി​ഗ് ബോസ് നൽകിയത്.

മൂക്ക് കൊണ്ട് മലയാളം അക്ഷരമാല മറ്റ് മത്സരാർഥികളെ കൊണ്ട് ചെയ്യിപ്പിക്കുക എന്നതായിരുന്നു ടാസ്ക്ക്.

ജാസ്മിന്റെ മുഖത്ത് പോലും നോക്കാൻ തോന്നാറില്ല

ടാസ്ക്കിനെ കുറിച്ച് വിവരിക്കുന്നതിനിടെ ജാസ്മിൻ അലക്ഷ്യമായി പെരുമാറിയപ്പോഴാണ് ലക്ഷ്മിപ്രിയ പ്രതികരിച്ചത്. 'ജാസ്മിന് താൽപര്യമില്ലെങ്കിൽ ക്ലാസിൽ നിന്നും മാറി നിൽക്കണം.'

'ജാസ്മിന്റെ മുഖം കാണുമ്പോൾ ഞാൻ പറയുന്നത് കേൾക്കാൻ താൽപര്യമില്ലാത്തത് പോലെയുണ്ട്. എന്ത് പരിപാടി മറ്റുള്ളവർ അവതരിപ്പിക്കാൻ വന്നാലും ജാസ്മിന്റെ പ്രതികരണം മോശമാണ്.'

'ജാസ്മിന് കുറെ നല്ല ​ഗുണങ്ങളുണ്ട് അതിനെ ഞാൻ ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ ജാസ്മിന് മറ്റുള്ളവരെ ബഹുമാനിക്കാൻ അറിയില്ല. ജാസ്മിന്റെ ടാസ്ക്കുകളിൽ ഞങ്ങൾ നന്നായി സഹകരിക്കാറുണ്ട്. പക്ഷെ ജാസ്മിൻ തിരിച്ച് അത് ചെയ്യാറില്ല.'

മറ്റുള്ളവരെ ബഹുമാനമില്ല

'ജാസ്മിന്റെ മുഖത്ത് പോലും എനിക്ക് ചിലപ്പോൾ നോക്കാൻ തോന്നാറി‌ല്ല' ലക്ഷ്മി പ്രിയ പറഞ്ഞു. ബഹുമാനിക്കാതിരുന്നതല്ലെന്നും പകരം എന്ത് ടാസ്ക്കായിരിക്കും തരാൻ പോകുന്നതെന്ന് ആലോചിച്ചതാണെന്നുമാണ് ജാസ്മിൻ ലക്ഷ്മിപ്രിയയ്ക്ക് മറുപടി നൽകിയത്.

നിരന്തരം ഹൗസിനുള്ളിൽ ഏറ്റുമുട്ടാറുള്ള രണ്ടുപേരാണ് ലക്ഷ്മിപ്രിയയും ജാസ്മിനും. ഇരുവരുടേയും ചിന്താ​ഗതികൾ രണ്ട് ധ്രുവങ്ങളിലാണ് എന്നുള്ളതാണ് കാരണം. അതേസമയം ഈ ആഴ്ചയിലെ വീക്കിലി ടാസ്ക്ക് ആരംഭിച്ച് കഴിഞ്ഞു.

ഇത്തവണ വളരെ വ്യത്യസ്തമായ ബി​ഗ് ബോസ് സാമ്രാജ്യം എന്ന ടാസ്ക്കാണ് മത്സരാർഥികൾക്ക് ബി​ഗ് ബോസ് നൽകിയിരിക്കുന്നത്.

ജാസ്മിനോട് തുറന്നടിച്ച് ലക്ഷ്മിപ്രിയ

തുടക്കത്തിൽ തന്നെ ടാസ്ക്കിൽ പ്രശ്നങ്ങൾ തുടങ്ങിയെന്നാണ് പുതിയ പ്രമോയിൽ നിന്നും വ്യക്തമാകുന്നത്. മാത്രമല്ല ടാസ്ക്കിനിടയിൽ നിയമം തെറ്റിച്ച് റോബിൻ റിയാസിനെ കൈയ്യേറ്റം ചെയ്തുവെന്നും അതിന്റെ പേരിൽ പറോബിൻ ബി​ഗ് ബോസ് വീട്ടിൽ നിന്നും പുറത്തായതായും റിപ്പോർട്ടുകളുണ്ട്.

സഹ മത്സരാർഥികളുടെ ശരീരം വേദനിപ്പിക്കുന്നത് ബി​ഗ് ബോസ് നിയമപ്രകാരം തെറ്റാണ്. ബി​ഗ് ബോസ് മത്സരത്തിന്റെ ഭാ​ഗമായി റിയാസിന് നൽകിയ മാല റോബിൻ തട്ടിപ്പറിക്കുന്നതിലൂടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്.

ശേഷം റോബിനും റിയാസും തമ്മിൽ തർക്കങ്ങളുണ്ടാകുന്നു. അതിനിടയിലാണ് റോബിൻ റിയാസിന്റെ കൈ പിടിച്ച് വേദനിപ്പിക്കുന്നതായി ദൃശ്യങ്ങളിൽ കാണിക്കുന്നത്.

Recommended Video

പ്രണയം കാരണം ദിൽഷയെ തിരിച്ചുവിളിച്ചോ? സത്യം അനിയത്തി പറയുന്നു | Dilsha's Sister Reveals | #Interview
ബി​ഗ് ബോസ് വീട് കലുഷിതമാകുന്നു

മുമ്പ് രണ്ടാം സീസണിലെ രജിത്ത് സാറിനെ പുറത്താക്കിയപ്പോലെ റോബിനെ പുറത്താക്കിയാൽ തങ്ങൾ ആരാധകർ വെറുതെ ഇരിക്കില്ലെന്നും സോഷ്യൽമീഡിയയിൽ പോസ്റ്റുകൾ ഉയരുന്നുണ്ട്.

ഇനി വെറും അഞ്ച് ആഴ്ചകൾ മാത്രമാണ് ഫി‌നാലയ്ക്കായി അവശേഷിക്കുന്നത്. വീട്ടിലെ മത്സരാർഥികളിൽ ഏറ്റവും കൂടുതൽ ജനപിന്തുണയും റോബിനാണ്. ശേഷം ബ്ലെസ്ലിക്കാണ് ആരാധകർ ഉള്ളത്.

തുടക്കത്തിൽ ജാസ്മിനും നിരവധി ആരാധകർ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് വൈരാ​ഗ്യത്തോടെ റോബിനെ മാത്രം ടാർ​ഗെറ്റ് ചെയ്ത് ജാസ്മിൻ കളിക്കാൻ തുടങ്ങിയതടെ പ്രേക്ഷക പിന്തുണ കുറയുകയായിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X