കണ്ണുനീർപോലും ഒരു തുള്ളി പാഴാക്കത്തിലെന്ന് ഞാൻ തീരുമാനിച്ചു; നിമിഷ പോയപ്പോൾ കരയാതിരുന്നതിനെപ്പറ്റി ലക്ഷ്മി

ഇന്ത്യന്‍ മിനിസ്‌ക്രീനിൽ പ്രേക്ഷകലക്ഷങ്ങളുടെ പിന്തുണയുമായി മുന്നേറുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. രാജ്യത്തെ വിവിധ ഭാഷകളിലായി നടത്തുന്ന ഷോ ആദ്യം ആരംഭിച്ചത് ഹിന്ദിയിലാണ്. ഹിന്ദിയിൽ ഷോ വലിയ വിജയമായതോടെ മറ്റ് ഭാഷകളിലും തുടങ്ങുകയായിരുന്നു. 2018 ല്‍ ആണ് ബിഗ് ബോസ് മലയാളത്തിൽ ആരംഭിച്ചത് മോഹൻലാലാണ് ഷോയുടെ അവതാരകൻ. ഇപ്പോള്‍ നാലാം സീസണില്‍ എത്തിയിരിക്കുന്ന ഷോ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോവുകയാണ്.

ബിഗ്‌ബോസ് സീസൺ ഫോർ അൻപത് ദിവസം പൂർത്തിയാക്കിയിരിക്കുകയാണ്. അൻപതാം ദിവസം സംഭവബഹുലമായ കാര്യങ്ങളാണ് വീടിനുള്ളിൽ അരങ്ങേറിയത്. തുടക്കത്തിൽ അൻപത് ദിവസം പൂർത്തിയാക്കിയതിന് സന്തോഷത്തിലായിരുന്നു എല്ലാവരുമെങ്കിലും അൻപതാം ദിവസത്തിന്റെ ആഘോഷവും ക്യാപ്റ്റൻസി ടാസ്ക്കുമെല്ലാം കഴിഞ്ഞപ്പോൾ വീട്ടിലെ അന്തരീക്ഷം മാറുകയായിരുന്നു.

കഴിഞ്ഞ ആഴ്ച ആരെയും പുറത്താക്കാത്തതിനാൽ എവിക്ഷൻ പ്രക്രിയക്കായി നോമിനേഷനിൽ ഉണ്ടായിരുന്നവരായ ബ്ലെസ്ലി, ദിൽഷ, റോബിൻ, റോൻസൺ, ജാസ്മിൻ, നിമിഷ എന്നിവരെ ഗാർഡൻ ഏരിയയിലേക്ക് മോഹൻലാൽ അയച്ചു.

ഇവരിൽ ഓരോരുത്തുതരോടും ബിഗ്‌ബോസ് പറയുന്ന ആളിന്റെ പേരിൽ ഉള്ള ബോക്സ് തുറക്കാൻ ആവശ്യപ്പെടുകയായിരുന്നു. ജാസ്മിനെക്കൊണ്ടാണ് നിമിഷയുടെ ബോക്സ് തുറപ്പിച്ചത് അതിൽ നിമിഷ പുറത്തതായി എന്ന് എഴുതിയിരുന്നു.

ഇത് കണ്ടപാടെ ജാസ്മിൻ കരയാൻ തുടങ്ങി. കൂടെ റിയാസും കരഞ്ഞു. തുടർന്ന് വീട്ടിലുള്ള മറ്റ്‌ അംഗങ്ങളെല്ലാം കരഞ്ഞുകൊണ്ട് നിമിഷയെ കെട്ടിപിടിക്കാനും യാത്ര അയക്കാനും എത്തി. എന്നാൽ റോബിനും ലക്ഷ്മിപ്രിയയും മാത്രം കരയാതെ മാറി നിന്നു. നിമിഷ അവരോട് അടുത്ത് ചെന്ന് യാത്രപറഞ്ഞാണ് വീട്ടിൽ നിന്നും പുറത്ത് പോയത്.

lakshmipriya-nimisha

നിമിഷ കഴിഞ്ഞ തവണ പുറത്ത് പോയപ്പോൾ പൊട്ടിക്കരഞ്ഞ ആളാണ് ലക്ഷ്മിപ്രിയ. ഇത്തവണ എന്റെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണുനീര്‍ വീഴില്ല എന്നും. ഗുരുത്വം വേണം എന്ന് താൻ പറഞ്ഞിരുന്നുവെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. ലക്ഷ്മിപ്രിയയുമായി വലിയ ചങ്ങാത്തത്തിലായിരുന്നു നിമിഷ.

ലക്ഷ്മിപ്രിയക്കും വലിയ സ്നേഹമായിരുന്നു എന്നാൽ രണ്ടാം തവണ വന്നപ്പോൾ ലക്ഷ്മിപ്രിയയെ നീ എന്ന് വിളിക്കുകയും പ്രായത്തെപ്പോലും ബഹുമാനിക്കാത്ത സംസാരിക്കുകയുമാണ് നിമിഷ ചെയ്തത്. അതിന്റെ ഫലമാണ് എന്നാണ് ലക്ഷ്മിയുടെ അഭിപ്രായം.

തനിക്ക് നിമിഷയോട് ദേഷ്യമുണ്ട്, അതുകൊണ്ട് താൻ ഇമോഷണല്‍ ആയില്ല എന്ന് റോബിനും പറഞ്ഞു. തനിക്ക് ഫെയിക്ക് ആയി പെരുമാറാൻ അറിയില്ല എന്നും റോബിൻ വ്യക്തമാക്കി.

ബിഗ് ബോസ് സീസൺ ഫോറിൽ മറ്റ്‌ മത്സരാർത്ഥികൾക്ക് ലഭിക്കാത്ത ഭാഗ്യമായിരുന്നു നിമിഷക്ക് ലഭിച്ചത് ആദ്യ തവണ പുറത്തായ നിമിഷ കുറച്ച നാൾ ബിഗ് ബോസ് വീട്ടിലെ രഹസ്യമുറിയിൽ ഇരുന്ന് കുറച്ച് നാൾ കളികൾ കണ്ടശേഷമാണ് തിരിച്ചുപോയത്. വീടിനുള്ളിൽ തിരിച്ച് എത്തിയ നിമിഷ നല്ല രീതിയിലാണ് ഗെയിം കളിച്ചത് എന്നാൽ നിമിഷയുടെ ഇരട്ടത്താപ്പ് നയം നിമിഷക്ക് പ്രേക്ഷക പിന്തുണ ലഭിക്കാത്തതിന് ഇടയാക്കി.

Recommended Video

ഭാര്യ ഡോക്ടർ നീരജ പറയുന്നു #ronson #biggbossmalayalamofficial #Biggbossmalayalam

അതേ സമയം മുന്നോട്ടുള്ള യാത്രയില്‍ ജാസ്മിന് കൂട്ടാകണം എന്ന് ചിലരോടൊക്കെ നിമിഷ പറഞ്ഞിട്ടുമുണ്ട്. എനിക്കൊരു ഒറ്റക്കാര്യമേയുള്ളൂ, ജാസ്മിനെ നോക്കിയേക്കണേ എന്നാണ് ദില്‍ഷയോട് പറഞ്ഞത്. റോബിനെയും ഇക്കാര്യം ഏല്‍പിച്ചിട്ടാണ് നിമിഷ പോയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X