എന്നെയൊന്ന് മൂക്ക് കയറിടാന്‍ പറ്റിയ ആള്‍ തന്നെയാണ് ലക്ഷ്മിയെന്ന് എനിക്ക് തോന്നി; ജയേഷ്

ബിഗ് ബോസ് സീസൺ ഫോറിലെ ശക്തമായ മത്സരാർത്ഥികളിൽ ഒരാളാണ് ലക്ഷ്മിപ്രിയ. എവിടെയും തന്റെ നിലപാടുകൾ തുറന്ന് പറയുന്ന ലക്ഷ്മിപ്രിയക്ക് പലപ്പോഴും ബിഗ് ബോസ് വീട്ടിൽ പല പ്രശ്നങ്ങളും നേരിടേണ്ടിവന്നിട്ടുണ്ടെങ്കിലും പ്രേക്ഷകരുടെ പിന്തുണ താരത്തിന് നല്ലപോലെ ഉണ്ട്.

ബിഗ്‌ ബോസ് സീസൺ ഫോറിലെ പല മത്സരാർത്ഥികളും പ്രേക്ഷകർക്ക് പരിചിതരായത് ബിഗ് ബോസ് വീട്ടിൽ എത്തിയതിന് ശേഷമാണ്. എന്നാൽ, ബിഗ് ബോസ് വീട്ടിൽ എത്തുന്നതിന് മുൻപ് തന്നെ പ്രേക്ഷകർക്ക് സുപരിചിതനായ ചുരുക്കം ചിലരിൽ ഒരാളാണ് ലക്ഷ്മിപ്രിയ.

സിനിമയിലും സീരിയലിലുമൊക്കെയായി സജീവമായ ലക്ഷ്മി പ്രിയക്ക് നേരത്തെയും ബിഗ് ബോസ് ഷോയിലേക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാൽ താരത്തിന്റെ മകൾ കുഞ്ഞായിരുന്നതിനാല്‍ പോവാന്‍ പറ്റിയിരുന്നില്ല. എന്നാൽ ഇത്തവണ ബിഗ്‌ ബോസിൽ എത്താൻ താരത്തെ സഹായിച്ചത് അവരുടെ ഭർത്താവും ഗായകനും പട്ടണക്കാട് പുരുഷോത്തമന്റെ മകനുമായ ജയേഷാണ്.

എന്തോ ഒരു വൈബ് ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു

മകളുടെ കാര്യം താൻ നോക്കിക്കൊള്ളാം എന്ന് പറഞ്ഞാണ് ഇത്തവണ ലക്ഷ്മിപ്രിയയെ ജയേഷ് ബിഗ് ബോസ് വീട്ടിലേക്ക് അയച്ചത്.

അടുത്തിടെ അദ്ദേഹം യൂട്യൂബ് ചാനലിലൂടെയാണ് ലക്ഷ്മിപ്രിയ ബിഗ് ബോസ് ഷോയിൽ എത്തിയതിനെപ്പറ്റിയും തന്റെ ജീവിതത്തിൽ ലക്ഷ്മിപ്രിയ എങ്ങിനെ എത്തി എന്നതിനെപ്പറ്റിയുമെല്ലാം പറഞ്ഞത്.

ആദ്യമായി ലക്ഷ്മിപ്രിയയെ കണ്ടത് വലിയ ഒരു കഥയാണെന്നും അത് ഒരു ലൈഫിലേക്ക് എത്തുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചില്ലായെന്നും ജയേഷ് വ്യക്തമാക്കി.

"എന്തോ ഒരു വൈബ് ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു. ഒരു ഗാനമേള റിഹേഴ്‌സലിന് വേണ്ടിയായിരുന്നു ഞാന്‍ ലക്ഷ്മി താമസിച്ചിരുന്ന സ്ഥലത്തേക്ക് പോയത്.

അച്ഛന്‍ പട്ടണക്കാട് പുരുഷോത്തമന്‍ നയിച്ചിരുന്ന ഗാനമേളയായിരുന്നു അത്. കൊച്ചിന്‍ അമ്മിണിയെന്ന ആര്‍ടിസ്റ്റിന്റെ വീട്ടില്‍ നാടകക്ക്യാമ്പുണ്ടായിരുന്നു. അവരുടെ വീട്ടിലായിരുന്നു ലക്ഷ്മിയും അന്ന് താമസിച്ചിരുന്നത്.

പാടാന്‍ വേണ്ടിയാണ് അച്ഛന്‍ എന്നെ അങ്ങോട്ടേക്ക് വിളിച്ചത്. എം.ജി. ശ്രീകുമാറിന്റെ പാട്ടുകളൊക്കെയായിരുന്നു ഞാന്‍ പാടിയത്. ദാസേട്ടന്റെ പാട്ടുകള്‍ അച്ഛനാണ് പാടിയിരുന്നത്. ഞാന്‍ വീട്ടിലായിരുന്ന സമയത്താണ് അച്ഛന്‍ വിളിച്ച് നീ വരണം, മൂന്നാല് പാട്ട് പാടണമെന്ന് പറഞ്ഞത്.

ഞാന്‍ പാടുന്ന പാട്ടുകളെല്ലാം ലക്ഷ്മി കേള്‍ക്കുന്നുണ്ടായിരുന്നു. അവിടെ നിന്ന് തന്നെ കൈയ്യടിക്കുന്നുണ്ടായിരുന്നു. പാടുമെന്ന് അച്ഛന്‍ പറഞ്ഞിരുന്നുവെങ്കിലും ഇത്രയും നന്നായി പാടുമെന്ന് അറിയില്ലായിരുന്നു എന്നായിരുന്നു ലക്ഷ്മി പറഞ്ഞത്."

ന്നെ വിവാഹം കഴിക്കാനുള്ള ലക്ഷ്മിപ്രിയയുടെ താല്പര്യം ഇങ്ങനെയാണ് വെളിപ്പെടുത്തിയത്

ചൂടുവെളളം മാത്രമേ കുടിക്കാൻ പാടുള്ളൂവെന്നും ശബ്ദം നിലനിർത്തേണ്ടതിനെകുറിച്ചെല്ലാം ലക്ഷ്മി പറഞ്ഞപ്പോൾ ഇങ്ങിനെ ഉള്ള ഒരാളെയാണ് തനിക്ക് ജീവിതത്തിലേക്ക് ആവശ്യമെന്ന് തോന്നിയതായി ജയേഷ് പറയുന്നു.

തുടർന്ന് താൻ നമ്പർ കൊടുക്കുകയും ഇടയ്ക്കിടെ വിളിക്കുകയുമൊക്കെ ചെയ്യുമായിരുന്നുവെന്നും ജയേഷ് പറയുന്നു. അങ്ങനെ ഇരുവരും അടുത്ത സുഹൃത്തക്കളായി. ഇങ്ങനെ ഒരു സുഹൃത്തിനെ കളയാൻ പറ്റില്ലെന്നും അങ്ങനെ കളഞ്ഞാൽ അത് വലിയ മണ്ടത്തരമായിരിക്കുമെന്നും തോന്നിയതായി ജയേഷ് പറഞ്ഞു.

"ചേട്ടന്‍ വീട്ടില്‍ പോയാല്‍ ശബ്ദം ശ്രദ്ധിക്കില്ലെന്ന് അച്ഛന്‍ പറഞ്ഞു. തണുത്ത വെള്ളവും ഐസ്‌ക്രീമുമൊക്കെ കഴിക്കുകയും വെയിലത്ത് കറങ്ങി നടക്കുകയുമൊക്കെ ചെയ്യാറുണ്ടെന്ന് അച്ഛന്‍ പറഞ്ഞു.

ഇതൊക്കെ ശ്രദ്ധിക്കാന്‍ ചേട്ടന്റെ ജീവിതത്തിലൊരാള്‍ വരണം, ഞാന്‍ മതിയോ എന്നായിരുന്നു ലക്ഷ്മി ചോദിച്ചത്. " തന്നെ വിവാഹം കഴിക്കാനുള്ള ലക്ഷ്മിപ്രിയയുടെ താല്പര്യം ഇങ്ങനെയാണ് വെളിപ്പെടുത്തിയതെന്നും ജയേഷ് പറയുന്നു.

Recommended Video

വന്നു പറഞ്ഞാൽ റോബിനെ ഞാൻ കെട്ടിച്ചുകൊടുക്കും | Bigg Boss Malayalam Dilsha's Brother Reveals
കേട്ടറിയുന്നതിനേക്കാളും നല്ലത് കണ്ടറിയുന്നതല്ലെ

താൻ ആദ്യമായി ലക്ഷ്മിപ്രിയയെ കാണുമ്പോൾ താരത്തിന് 17 വയസ്സായിരുന്നുവെന്നും ഒരു പരിചയവും ഇല്ലാത്ത ഒരാളെ കല്യാണം കഴിക്കുന്നതിലും നല്ലത് പരിചയം ഉള്ള ഒരാളെ വിവാഹം കഴിക്കുന്നതാണെന്ന് തോന്നിയെന്നും ജയേഷ് പറഞ്ഞു.

എന്നെയൊന്ന് മൂക്ക് കയറിടാന്‍ പറ്റിയ ആള്‍ തന്നെയാണ് ലക്ഷ്മിയെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ഞാനും ലക്ഷ്മിയും പ്രണയത്തിലായതും ഒന്നിച്ച് ജീവിക്കാനായി തീരുമാനിച്ചതും.

നാടകത്തിലല്ല സിനിമയിലും സീരിയലിലുമാണ് ലക്ഷ്മി തിളങ്ങുകയെന്ന് എനിക്ക് തോന്നിയിരുന്നു. അതേപോലെ തന്നെ സംഭവിച്ചു. നരനാണ് ലക്ഷ്മിയുടെ ആദ്യ സിനിമ.

ബിഗ് ബോസിലെ ലക്ഷ്മിപ്രിയയുടെ പ്രകടനത്തിൽ ഉറച്ച വിശ്വാസം ഉള്ള ജയേഷ് ലക്ഷ്മിപ്രിയയെ കേട്ടറിയുന്നതിനേക്കാളും നല്ലത് കണ്ടറിയുന്നതല്ലെ എന്ന് ചോദിക്കുന്നു. ലക്ഷ്മിപ്രിയയെ ബിഗ് ബോസ് വീട്ടിൽ ഒരുപാട്പേർ ഒറ്റപ്പെടുത്താൻ നോക്കുന്നുണ്ടെന്നും, അതിനർത്ഥം അവർ സ്ട്രോങ്ങ് ആണെന്നും ജയേഷ് പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X