twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഷോയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ കരച്ചില്‍ വന്നു', ബിഗ് ബോസ് വിടാനുള്ള കാരണം വെളിപ്പെടുത്തി മണികണ്ഠന്‍

    |

    ചെറിയ സമയം കൊണ്ടുതന്നെ ബിഗ് ബോസ് സീസണ്‍ നാലും അതിലെ മത്സരാര്‍ത്ഥികളും സോഷ്യല്‍ മീഡിയയിലും മിനീസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇടയിലും ചര്‍ച്ചയായിട്ടുണ്ട്. മാര്‍ച്ച് 27 ന് ആരംഭിച്ച ഷോ സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. ഇപ്പോള്‍ 14 പേരാണ് ഹൗസിലുള്ളത്. ദിവസങ്ങള്‍ കഴിയുംതോറും മത്സരവും ശക്തമാവുകയാണ്. ബിഗ് ബോസും മത്സരം കടുപ്പിച്ചിട്ടുണ്ട്.

    Recommended Video

    അപ്പോൾ കാണുന്നവനെ അപ്പാ എന്ന പ്രയോഗം പഴഞ്ചൊല്ലോ? | Manikandan Bigg Boss Exclusive Interview

    ഓഫീസിലെ പ്രണയം റോബിനോട് തുറന്ന് പറഞ്ഞ് ദില്‍ഷ, ഇതൊരു മുന്നറിയിപ്പാണെന്ന് ആരാധകര്‍...ഓഫീസിലെ പ്രണയം റോബിനോട് തുറന്ന് പറഞ്ഞ് ദില്‍ഷ, ഇതൊരു മുന്നറിയിപ്പാണെന്ന് ആരാധകര്‍...

    ബിഗ് ബോസ് സീസണ്‍ നാലില്‍ ഏറെ പ്രതീക്ഷ നല്‍കിക്കൊണ്ട് എത്തിയ മത്സരാര്‍ത്ഥിയാണ് മണികണ്ഠന്‍. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിട്ടായിരുന്നു ഇദ്ദേഹം ഷോയില്‍ എത്തിയത്. മാസ് എന്‍ട്രിയെക്കാളും തുടക്കത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളായിരുന്നു പ്രേക്ഷകരില്‍ പ്രതീക്ഷ ഉണ്ടാക്കിയത്. മലയാളം അധ്യാപകനായ മണികണ്ഠന്‍ മത്സരാര്‍ത്ഥികള്‍ ബിഗ് ബോസില്‍ ഉപയോഗിക്കുന്ന പദപ്രയോഗങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കൂടാതെ ഒരാഴ്ച കൊണ്ട് ഇവരെ തിരുത്താനും ശ്രമിച്ചിരുന്നു. മത്സരാര്‍ത്ഥികളെ ശുദ്ധ മലയാളം പഠിപ്പിക്കുമെന്ന് മോഹന്‍ലാലിന് വാക്കും കൊടുത്തിട്ടാണ് ഹൗസിലേയ്ക്ക് കയറിയത്. എന്നാല്‍ വിചാരിച്ചതുപോലെ തിളങ്ങാന്‍ ആരോഗ്യം അനുവദിച്ചില്ല. എട്ടാമത്തെ ദിവസം പുറത്ത് പോവുകയായിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് ഷോ വിട്ടത്. ഇത് പ്രേക്ഷകരെ ഏറെ സങ്കടപ്പെടുത്തിയിരുന്നു.വെള്ളിയാഴ്ചയാണ് മണികണ്ഠന്‍ പുറത്ത് പോയത്.

    ആലിംഗനം ചെയ്യുമ്പോള്‍ നെഞ്ചിലാണ് സ്ത്രീയുടെ തല വരാനുള്ളത്, അഖിലിന് ഉപദേശവുമായി റോണ്‍സണ്‍ആലിംഗനം ചെയ്യുമ്പോള്‍ നെഞ്ചിലാണ് സ്ത്രീയുടെ തല വരാനുള്ളത്, അഖിലിന് ഉപദേശവുമായി റോണ്‍സണ്‍

    മണികണ്ഠന്‍

    ഇപ്പോഴിതാ ബിഗ് ബോസില്‍ നിന്ന് ക്വിറ്റ് ചെയ്യാനുള്ള സാഹചര്യത്തെക്കുറിച്ച് പറയുകയാണ് മണികണ്ഠന്‍. ഫില്‍മീബീറ്റ് മലയാളത്തിന് അനുവദിച്ച് പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒപ്പം തന്നെ തന്റെ ഗെയിം പ്ലാനിനെ കുറിച്ചും പറയുന്നുണ്ട്.

    എന്തായിരുന്നു ആരോഗ്യ പ്രശ്നം

    എന്തായിരുന്നു ആരോഗ്യ പ്രശ്നം

    ഇപ്പോള്‍ ആരോഗ്യമൊക്കെ ഓക്കെയാണ് എന്ന് പറഞ്ഞു കൊണ്ടാണ് തന്റെ ബിഗ് ബോസ് ജീവിതത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ് തുടങ്ങുന്നത്. 'ഷോയില്‍ ആയിരിക്കുമ്പോള്‍ ചെറിയൊരു ബുദ്ധിമുട്ട് വന്നിരുന്നു. അതുകൊണ്ടാണ് തുടര്‍ന്ന് നില്‍ക്കാന്‍ പറ്റാതെ വന്നത്. ആരോഗ്യവാരം എന്ന ടാസ്‌ക്കിന് ശേഷമായിരുന്നു ബുദ്ധിമുട്ട് തോന്നിയത്. വളരെ ചലഞ്ചിങ്ങായിട്ടുള്ള ടാസ്‌ക്ക് ആയിരുന്നു. അത്യാവശ്യം ഷുഗറിനൊക്കെ മെഡിസിന്‍ എടുക്കുന്ന ആളാണ്. മെഡിസിന്‍ എടുത്ത് കഴിഞ്ഞാല്‍ അല്‍പം ഭക്ഷണം കഴിക്കണം. എന്നാല്‍ ഈ ടാസ്‌ക്ക് നമ്മുടെ ഡയറ്റൊക്കെ കട്ട് ചെയ്യുന്നതാണ്. അതിനാല്‍ തന്നെ ഒന്നര ദിവസം നല്ലത് പോലെ ഭക്ഷണം കഴിക്കാന്‍ സാധിച്ചില്ല. അപ്പോള്‍ ചെറിയ ക്ഷീണവും മറ്റും വന്നു'. അതുകൊണ്ടാണ് ഇങ്ങനെയൊരു അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ എത്തിയതെന്നും പുറത്ത് പോകേണ്ടി വന്ന സാഹചര്യം വ്യക്തമാക്കി കൊണ്ട് മണികണ്ഠന്‍ പറഞ്ഞു.

    കരയാനുണ്ടായ സാഹചര്യം

    കരയാനുണ്ടായ സാഹചര്യം

    ഏറെ വിഷമത്തോടെയാണ് ക്വിറ്റ് ചെയ്യാമെന്നുള്ള തീരുമാനം എടുത്തതെന്ന് അദ്ദേഹം തുറന്ന് സമ്മതിക്കുന്നുണ്ട്. 'ആരോഗ്യ പ്രശ്‌നമായത് കൊണ്ട് നമുക്ക് അവിടെ നില്‍ക്കാന്‍ പറ്റില്ലല്ലോ. ഷോയില്‍ നിന്ന് പുറത്ത് പോകണമെന്ന് പറഞ്ഞപ്പോള്‍ തന്നെ സങ്കടം വന്നു. കാരണം നല്ലൊരു അവസരമാണ് അവിടെ നഷ്ടപ്പെടുന്നത്. കൂടാതെ വിചാരിച്ചത് പോലെ കളിക്കാനും സാധിച്ചില്ല. വികാരത്തിന് പ്രധാന്യം കൊടുക്കുന്നവര്‍ക്ക് പറ്റിയ ഷോയല്ല' അദ്ദേഹം വ്യക്തമാക്കി.

     തന്റെ പ്ലാന്‍

    തന്റെ പ്ലാന്‍

    'എല്ലാവരുടേയും ഗെയിമൊന്ന് കണ്ട് പഠിച്ചതിന് ശേഷം പ്രശ്‌നത്തിലേയ്ക്ക് കടക്കാമെന്നാണ് വിചാരിച്ചത്. ലാല്‍ സാര്‍ വരുന്ന എപ്പിസോഡില്‍ ഈ പ്രശ്‌നങ്ങളൊക്കെ അദ്ദേഹത്തിന് മുന്നില്‍ അവതരിപ്പിച്ചതിന് ശേഷം ഗെയിമിലേയ്ക്ക് കടക്കാമെന്നാണ് വിചാരിച്ചത്. ഇതിനായി എല്ലാവരേയും സൈലന്റായി നിരീക്ഷിച്ചുക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അപ്രതീക്ഷിതമായി ഇങ്ങനെയൊരു സംഭവം നടന്ന് പുറത്ത് പോകേണ്ടി വന്നത്. ഇതൊരു വല്ലാത്തൊരു ഷോയാണ്' മണികണ്ഠന്‍ പറഞ്ഞു.

    English summary
    Bigg Boss Malayalam Season 4 Manikandan Opens Up The Actual Reason Wy He Quit From The Show
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X