For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വാക്കുകൾ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കണം'; ഡോക്ടറെ ഉപദേശിച്ച് വശത്താക്കാൻ മണികണ്ഠൻ ശ്രമിക്കുന്നു?

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോർ സംഘർഷ ഭരിതമായ അന്തരീക്ഷത്തിലൂടെ നാലാം ആഴ്ചയിൽ എത്തിനിൽക്കുകയാണ്. ഞായറാഴ്ച മോഹൻലാൽ വന്ന് നിമിഷ രണ്ട് ദിവസം എവിടെയായിരുന്നു എന്നതടക്കമുള്ള കാര്യങ്ങൾ വെളിപ്പെടുത്തിയതോടെ കളികൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് അവശേഷിക്കുന്ന പതിനാറ് മത്സരാർഥികളും. കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത്. ആരും ഒന്നും വിട്ട് കൊടുക്കാൻ തയ്യാറല്ല. ഇക്കഴിഞ്ഞ ഞായറാഴ്ച വീട്ടിൽ നിന്നും പുറത്തായത് ശാലിനി നായരാണ്.

  'ബാഹുബലിയുടെ വിജയം എന്നെവെച്ച് സിനിമ ചെയ്യുന്നവർക്കെല്ലാം ബാധ്യതയാണ്'; മനസ് തുറന്ന് പ്രഭാസ്

  എലിമിനേഷൻ സമയത്ത് അവശേഷിച്ചത് അശ്വിനും ശാലിനിയുമായിരുന്നു. ഇതിൽ നിന്നാണ് ശാലിനി പുറത്താക്കപ്പെട്ടത്. അപ്രതീക്ഷിതമായിരുന്നു എന്നതിനാൽ തന്നെ ശാലിനിയും വളരെ വിഷമത്തോടെയാണ് പുറത്താക്കലിനെ സ്വീകരിച്ചത്. നേരത്തെ ജാനകി സുധീറാണ് വീട്ടിൽ നിന്നും പു‌റത്തായത്. ശാലിനി കൂടി പുറത്തായപ്പോൾ ഈ സീസണിൽ വീട്ടിൽ നിന്നും പോയവരുടെ എണ്ണം രണ്ടായി. ശാലിനി പോയപ്പോൾ ഒരാളെ പുതുതായി വീട്ടിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട് ബി​ഗ് ബോസ്.

  'സൂപ്പർതാരം സിനിമയെ രക്ഷിക്കുമെന്ന് സംവിധായകൻ കരുതി, കഥയും അവതരണവും പോര'; വിജയിയുടെ പിതാവ്

  തിരുവനന്തപുരം സ്വദേശിയും അധ്യാപകനുമായ മണികണ്ഠൻ തോന്നയ്ക്കലാണ് വീട്ടിലേക്ക് എത്തിയ പുതിയ മത്സരാർഥി. പുറത്ത് നിന്ന് രണ്ടാഴ്ചയോളം വീട്ടിൽ നടന്ന കാര്യങ്ങൾ കണ്ടറിഞ്ഞ് മനസിലാക്കിയത് വെച്ചാണ് മണികണ്ഠൻ കളിക്കുന്നത്. വന്നതിന്റെ തുടക്കത്തിൽ തന്നെ വീട്ടിലെ മറ്റ് മത്സരാർഥികളായ നിമിഷയോടും ജാസ്മിനോടും ചെറിയ രീതിയിൽ മണികണ്ഠൻ ഉടക്കുകയും ചെയ്തിരുന്നു. ഇപ്പോൾ മണികണ്ഠനും വീട്ടിൽ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുള്ളതുമായ മത്സരാർഥി ഡോ.റോബിനെ ഉപദേശിക്കുന്ന മണികണ്ഠന്റെ വീഡിയോയാണ് വൈറലാകുന്നത്.

  മോശം വാക്കുകൾ വഴക്കിനിടയിൽ പ്രയോ​ഗിച്ചുവെന്നതിന്റെ പേരിലാണ് ഡോ.റോബിൻ ഏറ്റവും കൂടുതൽ മോശക്കാരനായി ചിത്രീകരിക്കപ്പെട്ടത്. കഴിഞ്ഞ ആഴ്ച മോഹൻലാലിന്റെ പക്കൽ നിന്നും റോബിന് വഴക്ക് ലഭിക്കാൻ കാരണമായതും ഇതൊക്കെ തന്നെയായിരുന്നു. ഇപ്പോൾ റോബിനെ ഉപദേശിക്കുന്ന മണികണ്ഠന്റെ വീഡിയോയാണ് വൈറലാകുന്നത്. ഡോക്ടർ ഉപയോഗിച്ച വാക്കിലെ മോശം പ്രയോഗത്തെ പറ്റി മണികണ്ഠൻ മാഷ് റോബിനോട് സംസാരിക്കുകയാണ്. ഡോക്ടർക്ക് കിട്ടുന്ന ബഹുമാനവും പരിഗണനയും ഇനി കിട്ടില്ലെന്ന് മണികണ്ഠൻ പറയുന്നു. താൻ പ്രായത്തിൽ മുതിർന്നവരുമായി കൂടുതൽ സൌഹൃദം സൂക്ഷിക്കുന്ന ആളാണെന്നും അവരുമായാണ് താൻ മനസ് തുറന്ന് സംസാരിക്കാറുള്ളതെന്നും ഡോ. റോബിൻ മറുപടി നൽകി.

  ഒരു പെണ്ണിനോട് സംസാരിക്കുന്നതിൽ ലിമിറ്റേഷനുണ്ട്. പക്ഷേ പ്രായത്തിൽ മൂത്തവരോട് സംസാരിക്കുമ്പോൾ അതില്ലെന്നും അതുകൊണ്ടാണ് ഇപ്പോൾ മണികണ്ഠൻ ചേട്ടനുമായി സംസാരിക്കുന്നതെന്നും റോബിൻ പറയുന്നു. റോബിനെ ഉപദേശിക്കാൻ ശ്രമിക്കുകയാണ് മണികണ്ഠൻ. ഡോക്ടറുടെ പദവിയിലിരുന്ന് ഇങ്ങനെ മോശം ഭാഷ സംസാരിക്കരുതെന്ന് റോബിനോട് മാഷ് പറഞ്ഞു. ഗെയിമിനെ ഗെയിമായി കാണണം. ഉപയോഗിക്കുന്ന പദപ്രയോഗങ്ങൾ വേറൊരു ഇംപാക്ടാണ് പ്രേക്ഷകരിലുണ്ടാക്കുക എന്നും മണികണ്ഠൻ റോബിനോട് പറഞ്ഞു. റോബിനോട് പറ്റിക്കൂടാൻ മണികണ്ഠൻ ശ്രമിക്കുകയാണെന്ന് ചിലർ സോഷ്യൽമീഡിയയിൽ അഭിപ്രായപ്പെട്ടപ്പോൾ മറ്റ് ചിലർ പറഞ്ഞത് റോബിൻ കളി കണ്ടിട്ട് വന്ന മണികണ്ഠന്റെ വായിൽ നിന്നും പുറത്തെ വിവരങ്ങൾ മനസിലാക്കാനുള്ള ശ്രമത്തിലാണ് എന്നാണ്.

  പുറത്ത് നിന്ന് രണ്ടാഴ്ചത്തെ ഷോ കണ്ടതിനാൽ മണികണ്ഠന് ആരൊക്കെ എങ്ങിനെയാണ് കളിക്കുന്നത് എന്നും അരാണ് മികച്ച മത്സരാർത്ഥി എന്നും അറിയാം. ആ അറിവ് തനിയ്ക്കും ഉപകാരപ്പെടുത്താനുള്ള ശ്രമിത്തിന്റെ ഭാഗമായിട്ടായിരിയ്ക്കാം ഇപ്പോൾ ഡോക്ടർ റോബിൻ മാഷിനോട് അടുക്കുന്നത് എന്നും പ്രേക്ഷകർ സംശയം പറയുന്നുണ്ട്. ഇരുവരും തമ്മിലുള്ള സംഭാഷണവും സൗഹൃദവും ​ഗുണത്തിനാണോ ദോഷത്തിനാണോ എന്നത് വഴിയെ പ്രേക്ഷകർക്ക് മനസിലാകും. ഇത്തവണ സ്ത്രീകളില്ലാതെ പുരുഷന്മാർ മാത്രമാണ് നോമിനേഷൻ പട്ടികയിൽ വന്നിരിക്കുന്നത് എന്നതും കൗതുകകരമായ വസ്തുതയാണ്.

  Read more about: bigg boss
  English summary
  Bigg Boss malayalam season 4: manikandan thonnakkal advice for Dr.Robin to improve personality
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X