twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബി​ഗ് ബോസ് വീട്ടിലേക്ക് 'പുതിയ മത്സരാർഥി', വീട്ടിലുള്ളവരെ വെള്ളം കുടിപ്പിക്കാനോ 'മലയാളം വാദ്ധ്യാ'രുടെ വരവ്?

    |

    ബി​ഗ് ബോസ് മലയാളം സീസൺ 4 മൂന്നാം ആഴ്ച പിന്നിടുമ്പോൾ ആദ്യത്തെ വൈൽഡ് കാർഡ് എൻട്രി വീട്ടിലേക്ക് എത്തിയിരിക്കുകയാണ്. സാധാരണക്കാരായ പ്രേക്ഷകരെ പ്രതിനിധീകരിച്ചുള്ള മത്സരാർഥിയെയാണ് പതിനെട്ടാമതായി ബി​ഗ് ബോസ് വീട്ടിലേക്ക് എത്തിച്ചിരിക്കുന്നത്. മണികണ്ഠൻ തോന്നയ്ക്കൽ ആണ് ബിഗ് ബോസ് മലയാളം സീസൺ 4ലെ പുതിയ മത്സരാർഥി. തുടക്കത്തിൽ പതിനേഴ് മത്സരാർഥികളാണ് വീട്ടിൽ ഉണ്ടായിരുന്നത്. അതിൽ ജാനകി സുധീർ ആദ്യത്തെ ആഴ്ചയിൽ വീട്ടിൽ നിന്നും പുറത്തായി.

    'താരപുത്രി ജാൻവി കപൂർ പ്രണയത്തിൽ'; കാമുകനൊപ്പമുള്ള താരത്തിന്റെ ഡേറ്റിങ് ചിത്രങ്ങൾ വൈറലാകുന്നു!'താരപുത്രി ജാൻവി കപൂർ പ്രണയത്തിൽ'; കാമുകനൊപ്പമുള്ള താരത്തിന്റെ ഡേറ്റിങ് ചിത്രങ്ങൾ വൈറലാകുന്നു!

    രണ്ടാമത്തെ ആഴ്ച എലിമിനേഷന് പകരം സീക്രട്ട് റൂം ടാസ്കായിരുന്നു നൽകിയത്. ഇപ്പോൾ‌ വീട്ടിൽ അവശേഷിക്കുന്നത് പതിനാറ് മത്സരാർഥികളാണ്. മണികണ്ഠൻ തോന്നയ്ക്കൽ കൂടി എത്തിയതോടെ മൊത്തം വീട്ടിലുള്ള മത്സരാർഥികളുടെ എണ്ണം പതിനേഴാകും. വീട്ടിലെ ഏറ്റവും പ്രായം കൂടിയ മത്സരാർഥി കൂടിയാണ് മണികണ്ഠൻ തോന്നയ്ക്കൽ. തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കലാണ് ഇദ്ദേഹത്തെ സ്വദേശം. മണികണ്ഠൻ പിള്ള സി എന്ന പേര് ചുരുക്കിയാണ് മണിയൻ തോന്നയ്ക്കൽ എന്ന് സോഷ്യൽമീഡിയകളിൽ കുറിച്ചിരിക്കുന്നത്. ഡബ്ബിംഗ് ആർട്ടിസ്റ്റ്, സീരിയൽ നടൻ, യുട്യൂബർ, വില്ലടിച്ചാം പാട്ട്, കൃഷി, അധ്യാപനം എന്നിങ്ങനെ വ്യത്യസ്തങ്ങളായ മേഖലകളിൽ ശോഭിച്ച് നിൽക്കുന്ന വ്യക്തി കൂടിയാണ് മണികണ്ഠൻ.

    'ജാസ്മിൻ ഒരു ടോക്സിക് ഫ്രണ്ട്'; റോബിനോട് മിണ്ടിയതിന് നിമിഷയെ ശകാരിച്ച ജാസ്മിനെ കുറിച്ച് വൈറൽ കുറിപ്പ്!'ജാസ്മിൻ ഒരു ടോക്സിക് ഫ്രണ്ട്'; റോബിനോട് മിണ്ടിയതിന് നിമിഷയെ ശകാരിച്ച ജാസ്മിനെ കുറിച്ച് വൈറൽ കുറിപ്പ്!

    മണിയൻ സ്പീക്കിംഗ്

    ഭാഷയിലും സാഹിത്യത്തിലും പുരാണത്തിലും ​ഗ്രാഹ്യമുണ്ട്. ഇദ്ദേഹത്തിന്റെ മണിയൻ സ്പീക്കിംഗ് എന്ന യുട്യൂബ് ചാനലിന് നിരവധി ആരാധകരാണുള്ളത്. 9000ൽ അധികം സബ്സ്ക്രൈബേഴ്സ് ഇപ്പോൾ ഇദ്ദേഹത്തിനുണ്ട്. ഭാഷയെയും സാഹിത്യത്തെയും പുരാണ കഥകളെയുമൊക്കെ കുറിച്ചുള്ള വിവരങ്ങളും ഒപ്പം ഹാസ്യാവതരണങ്ങളുമൊക്കെയാണ് ഈ ചാനലിലൂടെ മണികണ്ഠൻ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. യൂണിവേഴ്സിറ്റി കോളജിൽ നിന്ന് മലയാള സാഹിത്യത്തിലാണ് ഇദ്ദേഹത്തിൻറെ ബിരുദം. ബിഗ് ബോസ് മലയാളത്തിൽ മത്സരാർഥികൾക്കായുള്ള നിബന്ധനകളിൽ ഒന്ന് കഴിവതും മലയാളത്തിൽ മാത്രം സംസാരിക്കുക എന്നതാണ്. എന്നാൽ ഈ സീസണിൽ ഏറ്റവുമധികം തവണ ലംഘിക്കപ്പെട്ടിട്ടുള്ളതും ഈ നിബന്ധനയാണ്.

    മലയാള ഭാഷയിലെ അവ​ഗാഹം

    ഇംഗ്ലീഷ് വാക്കുകൾ സ്ഥിരമായി ഉപയോഗിക്കുന്നത് മോഹൻലാൽ പലതവണ ചൂണ്ടിക്കാട്ടുകയും ചെയ്‍തിരുന്നു. വീട്ടിലെ നിലവിലെ ഈ അവസ്ഥയിൽ ഭാഷയിലും സാഹിത്യത്തിലും അറിവുള്ള ഒരാൾ എത്തുന്നുവെന്നത് പ്രേക്ഷകരേയും ആകാംഷയിലാക്കിയിട്ടുണ്ട്. മലയാളം കൂടുതൽ പ്രചരിപ്പിക്കുക എന്നത് തന്റെ ഉദ്ദേശമാണെന്നും മണികണ്ഠൻ പറഞ്ഞിരുന്നു. ഈ സീസണിൽ തനിക്ക് ഭീഷണിയെന്ന് തോന്നുന്ന ഒരു മികച്ച മത്സരാർഥി ആരെന്ന ചോദ്യത്തിന് ഒരാളെയായി പറയാൻ കഴിയുന്നില്ലെന്നായിരുന്നു മോഹൻലാൽ ചോദിച്ചപ്പോൾ മണികണ്ഠൻ പറഞ്ഞത്. കഴിഞ്ഞ വാരങ്ങളിലെ ഷോ കണ്ടതിൽ നിന്ന് സ്ഥിരമായി മികവ് കാട്ടുന്ന ഒരു മത്സരാർഥി ഇല്ല എന്നും മണികണ്ഠൻ കൂട്ടിച്ചേർത്തു. ബിഗ് ബോസ് ഹൌസിൽ എങ്ങനെ ആയിരിക്കും എന്ന ചോദ്യത്തിന് തന്നാൽ ആവുന്ന രീതിയിൽ ശ്രമിക്കും എന്നും അദ്ദേഹം മറുപടി നൽകി.

    മണികണ്ഠൻറെ ​ഗെയിം പ്ലാൻ

    ഈ ആഴ്ച വൈൽഡ് കാർഡ് എൻട്രി ഉണ്ടാകുമെന്നത് പ്രേക്ഷകർ നേരത്തെ പ്രവചിച്ച ഒന്നായിരുന്നു. മോഡൽ ജിയ ഇറാനി, മെന്റലിസ്റ്റ് അനന്ദു തുടങ്ങി നിരവധി പേരുടെ പേരുകളും പ്രവചനവുമായി ബന്ധപ്പെട്ട് ഉയർന്ന് വന്നിരുന്നു. പക്ഷെ പ്രവചനങ്ങളെയെല്ലാം അസ്ഥാനത്താക്കി ആരും പ്രതീക്ഷിക്കാത്ത ഒരു മത്സരാർഥിയെയാണ് ബി​ഗ് ബോസ് ടീം അവതരിപ്പിച്ചിരിക്കുന്നത്. നവീൻ അറയ്ക്കൽ, ലക്ഷ്മിപ്രിയ, ഡോ. റോബിൻ രാധാകൃഷ്ണൻ, ധന്യ മേരി വർഗീസ്, ശാലിനി നായർ, ജാസ്‍മിൻ എം മൂസ, അഖിൽ ബി എസ്, നിമിഷ, ഡെയ്‍സി ഡേവിഡ്, റോൺസൺ വിൻസൻറ്, അശ്വിൻ വിജയ്, അപർണ്ണ മൾബറി, സൂരജ് തേലക്കാട്, ബ്ലെസ്‍ലി, ദിൽഷ പ്രസന്നൻ, സുചിത്ര നായർ എന്നിവരാണ് ഇപ്പോൾ വീടിനുള്ളത്.

    Read more about: bigg boss
    English summary
    Bigg Boss Malayalam Season 4: Manikandan thonnakkal became the first wild card entry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X