For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദില്‍ഷയും റോബിനും ശരിക്കും പ്രണയത്തില്‍, ശ്രദ്ധിച്ച് നോക്കിയാല്‍ മനസിലാവും, ചൂണ്ടി കാണിച്ച് നടന്‍ മനോജ്

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 സോഷ്യല്‍ മീഡിയയിലും ജനങ്ങളുടെ ഇടയിലും വലിയ ചര്‍ച്ചയായിരിക്കുകയാണ്. കഴിഞ്ഞ സീസണെക്കാളും നാലാം ഭാഗം വലിയ ചര്‍ച്ചയായിട്ടുണ്ട്. സാധാരണ 50 ദിവസം പിന്നിടുന്നതിന് മുന്‍പ് തന്നെ ഷോയെ ചുറ്റിപ്പറ്റി വിമര്‍ശനങ്ങള്‍ തലപൊക്കും. എന്നാല്‍ ഇക്കുറി തുടക്കം മുതലെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഗെയിമനെ കുറിച്ചും നല്ല മതിപ്പാണ് പ്രേക്ഷകര്‍ക്കുള്ളത്.

  Also Read: രാത്രി തേങ്ങയുമായ വീട്ടിലേയ്ക്ക് പോയപ്പോള്‍ പോലീസ് പിടിച്ചു, അനുഭവം പങ്കുവെച്ച് ലാല്‍

  വൈവിധ്യമാണ് ഇത്തവണത്തെ ആശയം. വ്യതസ്ത രീതിയില്‍ ചിന്തിക്കുകയും പല പല സാഹചര്യങ്ങളില്‍ ജീവിച്ച ഒരു ഗ്രൂപ്പ് ആളുകളാണ് ഇക്കുറി ബിഗ് ബോസ് ഹൗസില്‍ എത്തിയിട്ടുള്ളത്. മത്സരാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പില്‍ തന്നെ ഇത്തവണത്തെ ഷോയുടെ രീതി വ്യക്തമായിരുന്നു. ബിഗ് ബോസ് തുടങ്ങുന്നതിന് മുന്‍പ് തന്നെ മോഹന്‍ലാല്‍ ചെറിയ സൂചനയും നല്‍കിയിരുന്നു. ഇതോടു കൂടി ഉറപ്പായിരുന്നു ഇത്തവണത്തെ മത്സരാര്‍ത്ഥികളുടെ യാത്ര അത്ര സുഖകരമാകില്ലെന്ന്. 60ാം ദിവസത്തിലേയ്ക്ക് കടക്കുകയാണ് ബിഗ് ബോസ് സീസണ്‍ 4.

  Also Read: ഡോക്ടറോ എഞ്ചിനീയറോ ആകണമെന്ന് മക്കള്‍ പറയല്ലേ എന്നാണ് ആഗ്രഹം, കാരണം വെളിപ്പെടുത്തി ആസിഫ് അലി

  മത്സരം തുടങ്ങിയപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയിലും ഹൗസിനുളളിലും ഒരുപോലെ ചർച്ചയായ പേരുകളാണ് ഡോക്ടര്‍ റോബിന്‌റേയും ദില്‍ഷയുടേയും. ഇവര്‍ സുഹൃത്തുക്കളാവുന്നതിനും മുന്‍പ് തന്നെ ലവ് ട്രാക്ക് ഇടംപിടിച്ചിരുന്നു. ഹൗസ് അംഗങ്ങള്‍ പോലും ഇതിനെ കുറിച്ച് ഇവരോട് ചോദിച്ചിരുന്നു. ഹൗസില്‍ ആരേയും പ്രണയിക്കില്ലെന്നും ലവ് ട്രാക്ക് പിടിച്ച് ഇവിടെ നില്‍ക്കില്ലെന്നുമാണ് ദില്‍ഷ അന്ന് പറഞ്ഞത്.

  എന്നാല്‍ എല്ലാവരും പ്രതീക്ഷിച്ചത് പോലെ ഡോക്ടര്‍ തന്റെ ഇഷ്ടം ദില്‍ഷയോട് വെളിപ്പെടുത്തി. എന്നാല്‍ തന്റെ തീരുമാനത്തില്‍ തന്നെ ഉറച്ച് നില്‍ക്കുകയായിരുന്നു ദില്‍ഷ. പ്രണയമില്ലെന്ന് പറഞ്ഞതോടെ ഡോക്ടറും കാല് മാറി. തനിക്ക് നേരത്തെ ഇഷ്ടം തോന്നിയിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അങ്ങനെയില്ലെന്നും ഡോക്ടര്‍ മാറ്റി പറഞ്ഞു.

  എന്നാല്‍ ഇടയ്ക്കിടയ്ക്ക് ദില്‍ഷയോട് ഡോക്ടര്‍ ഇത് ആവര്‍ത്തിക്കുന്നുണ്ട്. അതേസമയം 60 ദിവസം പിന്നിട്ടിട്ടും റോബിനോടുള്ള ദില്‍ഷയുടെ കാഴ്ചപ്പാടില്‍ ഒരു മാറ്റവും വന്നിട്ടില്ല.

  ശരിക്കും റോബിനും ദില്‍ഷയ്ക്കും പരസ്പരം ഇഷ്ടമുണ്ടെന്ന് നടന്‍ മനോജ്. സീ കേരളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ബിഗ് ബോസ് ഷോയുടെ വലിയ ആരാധകനാണ് മനോജ്. തന്റെ യൂട്യൂബ് ചാനലിലൂടെ ബിഗ് ബോസ് വിശേഷവുമായി എത്താറുണ്ട്.

  ഇരുവര്‍ക്കും ശരിക്കും പരസ്പരം ഇഷ്ടമാണെന്നാണ് നടന്‍ പറയുന്നത്. 'ഇവരുടെ കണ്ണില്‍ നിന്ന് ആ പ്രണയം വ്യക്തമാണ്. ചിലര്‍ പറയും ഗെയിമിന് വേണ്ടി പ്രണയം നടിക്കുകയാണെന്ന്. എന്നാല്‍ അങ്ങനെയല്ല. രണ്ടു പേരുടേയും ഉള്ളില്‍ ഇഷ്ടമുണ്ട്'; മനോജ് തറപ്പിച്ചു പറയുന്നു.

  'നമ്മള്‍ക്ക് പ്രണയം തോന്നുന്ന ആളോട് സംസാരിക്കുമ്പോഴുള്ള കണ്ണിന്റെ ചലനം വേറൊരു രീതിയിലാണ്. സാധാരണ പോലെയല്ല. അത് ഇവരെ ശ്രദ്ധിച്ചാല്‍ അറിയാം'; മനോജ് കൂട്ടിച്ചേര്‍ത്തു.

  ഇത്തവണത്തെ എവിക്ഷനില്‍ ഡോക്ടറും ദില്‍ഷയുമില്ല. സ്ഥിരമായി നോമിനേഷനില്‍ വരാറുള്ള എല്ലാവരും ഇക്കുറി രക്ഷപ്പെട്ടിട്ടുണ്ട്. സുചിത്ര, അഖില്‍, സൂരജ്, വിനയ് എന്നിവരാണ് നോമിനേഷനില്‍ ഇടം പിടിച്ചിരിക്കുന്നത്. വിനയ് ഒഴികെ ബാക്കി മൂന്ന് പേരും വളരെ വിരളമായി മാത്രമേ നോമിനേഷനില്‍ എത്താറുള്ളൂ. നിലവില്‍ ബിഗ് ബോസ് ഹൗസില്‍ 12 പേരാണുള്ളത്. അപര്‍ണ മള്‍ബറിയാണ് ഏറ്റവും ഒടുവില്‍ പുറത്തായത്.

  17 പേരുമായിട്ടാണ് മാര്‍ച്ച് 27 നാലാം സീസണ്‍ ആരംഭിക്കുന്നത്. ജാനകി ആയിരുന്നു ആദ്യം പുറത്ത് പോയത്. പിന്നീട് ശാലിനി, അശ്വിന്‍, ഡെയ്‌സി, നവീന്‍, നിമഷ എന്നിവര്‍ പുറത്ത് പോയി. ഇതിനിടെ മൂന്ന് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയും ഹൗസില്‍ എത്തിയിരുന്നു. ഇതില്‍ മണികണ്ഠന്‍ വന്നതിന്‌റെ തൊട്ട് അടുത്ത ആഴ്ച തന്നെ പുറത്ത് പോയി, ഷോയില്‍ നിന്ന് സുഖമില്ലാത്തത് കൊണ്ട് ക്വിറ്റ് ചെയ്ത് പോയതായിരുന്നു. 50 ദിവസത്തിനോട് അടുക്കുമ്പോഴാണ് വിനയ് മാധവും റിയാസ് സലീം ഹൗസിലെത്തിയത്. ഇവര്‍ വന്നതോടെ ഷോയും മാറുകയായിരുന്നു.

  Read more about: bigg boss malayalam bigg boss
  English summary
  Bigg Boss Malayalam Season 4: Manoj Kumar About Dilsha And Robin's Love Strategy,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X