പറയുന്നത് ഒന്നും മനസിലാവുന്നില്ല, റിയാസിന് പാളിയത് ഇവിടെ, ചൂണ്ടി കാണിച്ച് മനോജ്
പതിനേഴ് വ്യത്യസ്ത വ്യക്തിത്വങ്ങളാണ് തുടക്കത്തില്‍ ബിഗ് ബോസ് ഹൗസില്‍ എത്തിയത്. വ്യത്യസ്ത നിലപാടുകളും മൂല്യങ്ങളും ഉയര്‍ത്തി പിടിച്ചു കൊണ്ടായിരുന്നു ഇവരുടെ വരവ്. മത്സരാര്‍ത്ഥികളുടെ അഭിപ്രായ വ്യത്യാസങ്ങള്‍ രണ്ടാം ദിവസം മുതലെ പ്രകടമായിരുന്നു. ഇന്ന് ഷോ 60 ദിവസങ്ങള്‍ കഴിയുമ്പോഴും അഭിപ്രായഭിന്നതകള്‍ മൂലമുള്ള പ്രശ്‌നങ്ങള്‍ക്ക് ഒരു അറുതിയും വന്നിട്ടില്ല.
അഭിപ്രായവ്യത്യാസങ്ങള്‍ മത്സരാര്‍ത്ഥികളുടെ ഇടയില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും അറിയാതെ തന്നെ ഇവര്‍ക്കിടയില്‍ ഒരു ബോണ്ട് ദൃഢമാകുന്നുണ്ട്. കൂടാതെ പരസ്പരം മനസിലാക്കാനും അഡ്ജസ്റ്റ് ചെയ്യാനും അറിയാതെ തന്നെ ശ്രമിക്കുന്നുമുണ്ട്. മാനസികമായി അടുപ്പമുണ്ടെങ്കിലും 100 ദിവസം ഹൗസില്‍ നില്‍ക്കുക എന്നതാണ് എല്ലാവരുടേയും പ്രധാന ലക്ഷ്യം.

കഴിഞ്ഞ മൂന്ന് സീസണുകളെക്കാളും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ബിഗ് ബോസ് സീസണ്‍ 4 ന് ലഭിച്ചിരിക്കുന്നത്. തുടക്കം മുതല്‍ തന്നെ ആരാധകരെ നേടാന്‍ ഷോയ്ക്ക് കഴിഞ്ഞു. മത്സരാര്‍ത്ഥികകളുടെ തിരഞ്ഞെടുപ്പായിരുന്നു
ഇതിന്റെയൊരു പ്രധാന കാരണം. കൃത്യമായ പ്ലാനോട് കൂടിയായിരുന്നു ഇവര്‍ ഹൗസിലെത്തിയത്. ഇടവേളകളില്‍ ക്യാമറ സ്‌പെയിസ് നേടാനും മികച്ച രീതിയില്‍ ഗെയിം കളിക്കാനും ഇവര്‍ക്കായി.
ഏകദേശം 50 ദിവസത്തിനോടടുത്തപ്പോള്‍ തന്നെ മത്സരാര്‍ത്ഥികളുടെ ഗെയിം മന്ദഗതിയിലാവുകയായിരുന്നു. തമ്മിലുള്ള അടുപ്പം കൂടിയത് കൊണ്ടായിരുന്നു ഇത്. ഓണവില്ല് മാതൃകയിലേയ്ക്ക് വീട് പോകാന്‍ തുടങ്ങിയപ്പോഴാണ് വൈല്‍ഡ് കര്‍ഡ് എന്‍ട്രികള്‍ ഹൗസിലെത്തിയത്. ഏകദേശം പകുതി ദിനങ്ങള്‍ പിന്നിടുമ്പോഴായിരുന്നു ഇവരുടെ എന്‍ട്രി.

റിയാസ് സലീമും വിനയ് മാധവുമായിരുന്നു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയത്. ഇവര്‍ വന്നതോടെ ഷോ ആകെ മൊത്തം മാറി. ഓണവില്ലിലേയ്ക്ക് പോയ വീട് പൊട്ടിത്തെറിയുടെ സ്ഥിതിയിലേയ്ക്ക് കാര്യങ്ങളെത്തി.
ഉഗ്രന്‍ ഗെയിം പ്ലാനും സ്ട്രറ്റജിയുമായിട്ടായിരുന്നു ഇവര്‍ എത്തിയത്. എന്നാല്‍ ഹൗസ് അംഗങ്ങള്‍
ഓണയതോടെയാണ് പാളി പോവുകയായിരുന്നു.
എന്നാല്‍ ആകെ മൊത്ത ഇളക്കി മറിക്കാനായി.
ഹൗസില്‍ ആകെ മൊത്തം ചലനം സൃഷ്ടിച്ചത് റിയാസായിരുന്നു. രണ്ടാം ദിവസം തന്നെ മത്സരാര്‍ത്ഥികളെ കടന്നാക്രമിച്ച് ഹൗസ് പഴയ സ്ഥിതിയിലേയ്ക്ക് കൊണ്ടു പോയി. വിനയും റിയാസിനോടൊപ്പം ശ്രമിച്ചുവെങ്കിലും ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ സാമാധാനത്തിന്റെ പാതയിലേയ്ക്ക് പോയി. പല ടാസ്‌ക്കുകളുടെ ഗെയിമുകളും റിയാസ് ആയിരുന്നു മറ്റൊരു തലത്തിലേയ്ക്ക് കൊണ്ട് പോയത്. എന്നാല്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ഇയാളുടെ ഗെയിമിന്റെ മാറ്റ് കുറച്ചു. വെറുപ്പിക്കലിലേയ്ക്കാണ് കാര്യങ്ങള്‍ പോകുന്നത്.

റിയാസിന് കൃത്യമായ വ്യക്തിത്വമില്ലെന്നാണ് നടന്‍ മനോജ് കുമാര്‍ പറയുന്നത്. സീ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റിയാസ് പ്രേക്ഷകരെ വെറുപ്പിച്ചിട്ടുണ്ടെന്നു ബിഗ് ബോസ് ആരാധകന്‍ കൂടിയായ മനോജ് പറയുന്നു. വിനയില്‍ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും ഒരാഴ്ച കഴിഞ്ഞപ്പോള്‍ ആകെ ഡൗണ്‍ ആയിപ്പോയി എന്നും അഭിപ്രായം പങ്കുവെച്ച് കൊണ്ട് മനോജ് പറഞ്ഞു.
കഴിഞ്ഞ സീസണിലെ മത്സരാര്‍ഥിയായ പൊളി ഫിറോസ് ഹൗസുമായി റിയാസിനെ താരതമ്യപ്പെടുത്തുന്നുമുണ്ട്.

'ഫിറോസ് ഹൗസില്‍ കൊണ്ടു വന്നത് നല്ലെരു ഓളമായിരുന്നു. എന്നാല്‍ ഇതൊരു വൃത്തികെട്ട ഓളമായിപ്പോയി. പൊളി ഫിറോസിന്റേത് വേറെയൊരു ലെവല്‍ ഗെയിമായിരുന്നു. അതുകൊണ്ട് അവനെ എല്ലാവര്‍ക്കും ഇഷ്ടമായി. റിയാസ് കണിച്ചത് പോലെയല്ല ഹൗസില്‍ പെരുമാറിയത്. ഇനിയെങ്കിലും അയാള്‍ അതിനെ കുറിച്ച് ചിന്തിക്കണം'; മനോജ് കുമാര്‍ പറഞ്ഞു
'വെറുതെ സംസാരിച്ച് കൊണ്ട് നടന്നാല്‍ ആളുകള്‍ക്ക് ഇഷ്ടപ്പെടില്ല. പറയുന്ന കാര്യങ്ങള്‍ക്ക് വ്യക്തതയും കാരണങ്ങളും വേണം. എന്നാല്‍ റിയാസ് പറയുന്നത് എന്താണെന്ന് പോലും കൃത്യമായി മനസ്സിലാവുന്നില്ല'.
'ബിഗ് ബോസ് ചരിത്രത്തില്‍ തന്നെ രണ്ട് ദിവസം കൊണ്ട് ഒരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയും ഇത്രയ്ക്ക് വെറുപ്പിച്ചിട്ടില്ല'; റിയാസിന്റെ പ്രകടനത്തെ കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ച് കൊണ്ട് മനോജ് കുമാര്‍ പറഞ്ഞു.


Click it and Unblock the Notifications