കെട്ടിപ്പിടിച്ച് ചുണ്ടത്ത് ഉമ്മ കൊടുക്കാന്‍ പോയ ജാസ്മിന്റെ കരണക്കുറ്റിയ്ക്ക് അപര്‍ണ കൊടുത്തു, മനോജ് പറയുന്നു

ബിഗ് ബോസ് ഷോ യെ കുറിച്ച് വിശകലനം ചെയ്ത് വരാറുള്ള താരമാണ് മനോജ് കുമാര്‍. യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്ന വീഡിയോയിലൂടെയാണ് മനോജ് തുറന്ന് സംസാരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഷോ യില്‍ നടന്ന പ്രധാന സംഭവങ്ങളെ പറ്റി പറഞ്ഞതിനൊപ്പം ജാസ്മിന്‍ അടക്കമുള്ളവരുടെ തെറിവിളികളെ കുറിച്ചും നടന്‍ പറഞ്ഞു.

ഡെയ്‌സി പുറത്താവാനുള്ള കാരണം ഇതാണെന്ന് പറഞ്ഞ മനോജ്, ജാസ്മിനെതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്. ഒപ്പം ബിഗ് ബോസിനോട് ചില അഭ്യര്‍ഥനകളും അദ്ദേഹം നടത്തി. വിശദമായി വായിക്കാം..

മികച്ച മൂന്ന് മത്സരാർഥികളെ കുറിച്ച് മനോജ് പറയുന്നത്..

മികച്ച മൂന്ന് മത്സരാർഥികളെ കുറിച്ച് മനോജ് പറയുന്നത്..

ജാസ്മിന്‍ മൂസ, നിമിഷ, ഡെയ്സി ഡേവിഡ് ഭയങ്കരമായിരിക്കുമെന്ന് നമ്മള്‍ കരുതിയവരില്‍ ഒരാള്‍ ഡെയ്സി കഴിഞ്ഞ എവിക്ഷനില്‍ അടര്‍ന്ന് പോയി. അതിന് കാരണം അവരുടെ നാവ് ആണ്. ആ നാവില്‍ നിന്ന് വന്ന ചില വാക്കുകളാണ് ഡെയ്സിയ്ക്ക് വിനയായതും പ്രേക്ഷകര്‍ പിന്തുണ കുറച്ചതും.

ഡെയ്സി നല്ലൊരു കണ്ടന്റ് മേക്കറും മത്സരാര്‍ത്ഥിയും ആയിരുന്നു. പക്ഷെ വായില്‍ നിന്ന് വന്ന വാക്ക് നിയന്ത്രിക്കാനായില്ല. ആരുടെയും അച്ഛനെയും അമ്മയെയും അമ്മൂമ്മയെയും വരെ പറയാം എന്ന അവസ്ഥയിലേക്കായി.

തെറി വിളിക്കാനുള്ള ലൈസന്‍സ് കൊടുത്തിരിക്കുകയാണ്

ബിഗ് ബോസിന് കരിങ്കൊടി കാണിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഞാനിന്ന് കറുപ്പ് വേഷം ധരിച്ച് വന്നതെന്നും മനോജ് പറയുന്നു. കറുപ്പിട്ടത് എന്റെ പ്രതിഷേധമാണ്. അതിന്റെ കാരണവും മനോജ് പറഞ്ഞു. വളരെ മോശം ഭാഷ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഒരാളുടെ പിടി വിട്ട് വിട്ട്, അയാളിപ്പോള്‍ വേറെ ലെവലിലേക്ക് മാറി.

തെറി വിളിക്കാനുള്ള ലൈസന്‍സ് കൊടുത്തിരിക്കുകയാണ് ഇപ്പോള്‍. എന്ത് പറഞ്ഞാലും തെറി പറഞ്ഞേണ്ട് ഇിക്കുകയാണ്. ഇംഗ്ലീഷില്‍ തെറി പറഞ്ഞാല്‍ ഒരു കുഴപ്പവുമില്ലേ എന്നാണ് മനോജ് ചോദിക്കുന്നത്.

ജാസ്മിൻ്റെ ചരിത്രം അന്വേഷിച്ചപ്പോള്‍ അഭിമാനം തോന്നി

ജാസ്മിന് ബിഗ് ബോസ് തെറി വിളിക്കാനുള്ള പ്രത്യേക അധികാരം കൊടുത്തിരിക്കുകയാണോ? നൂറിന് മുകളില്‍ പേജുകളില്‍ നിയമങ്ങള്‍ ബിഗ് ബോസിനുണ്ട്. അതൊന്നും പലര്‍ക്കും മനസിലായിട്ടുണ്ടാവില്ല. ഈ ജാസ്മിന്‍ മൂസ എന്നയാള്‍ ബിഗ് ബോസില്‍ വരുന്നുണ്ടെന്ന് കേട്ടപ്പോള്‍ അത് ആരാണെന്ന് എനിക്ക് അറിയില്ലായിരുന്നു. പിന്നീട് അവരുടെ ചരിത്രം അന്വേഷിച്ചപ്പോള്‍ അഭിമാനം തോന്നി.

ഇതു പോലൊരു മഹിളാരത്നം വരണം. പുരുഷന്മാരുടെ അത്രയും പീഡനങ്ങള്‍ സഹിച്ചിട്ടും ആത്മഹത്യ ചെയ്യാതെ കരഞ്ഞ് ഇരിക്കാതെ ജീവിതതിതോട് പടപെരാരുതി, പവര്‍ ഫുള്‍ ലേഡിയായി വന്നു. അതൊരു കനലും അഗ്‌നിയുമാണ്. അങ്ങനൊരാളെ ബിഗ് ബോസില്‍ ആവശ്യമാണ്. ആദ്യമൊക്കെ എനിക്ക് ജാസ്മിനെ വളരെ ഇഷ്ടപ്പെട്ടു.

തെറി വിളികളാണ് ജാസ്മിന്റെ വായില്‍ നിന്നും വന്നത്

പിന്നീട് എന്റെ കാഴ്ചപ്പാടുകളെ എല്ലാം തെറ്റിച്ചു കൊണ്ടുള്ള തെറി വിളികളാണ് ജാസ്മിന്റെ വായില്‍ നിന്നും വന്നത്. ഇഷ്ടപ്പെട്ട ഒരു മത്സരാര്‍ത്ഥിയെ തള്ളി പറയേണ്ട അവസ്ഥയിലാണ് ഞാന്‍. മറ്റൊന്നും അല്ല, ഇതൊരു കുടുംബ പ്രേക്ഷകര്‍ കാണുന്ന ഷോ ആണ്.

അതും 24 മണിക്കൂറും കാണിക്കുന്ന ഷോ ആണ്. ദയവ് ചെയ്ത് അത് എടുത്ത് കളയണം. ഇതെല്ലാം ജനങ്ങള്‍ക്ക് ഭയങ്കര ഇറിട്ടേഷനാണ് നല്‍കുന്നത്. സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചു. വെറുതേ കുടുംബക്കാരെ വിളിക്കുകയാണ്. നിമിഷയും അതുപോലെയാണ്.

ജാസ്മിന്റെ കരണക്കുറ്റി നോക്കി ഒന്ന് കൊടുത്തു

എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട മത്സരാര്‍ത്ഥിയാണ് അപര്‍ണ മള്‍ബറി. ജാസ്മിന്റെ കരണക്കുറ്റി നോക്കി ഒന്ന് കൊടുത്തു. കെട്ടിപ്പിടിച്ച് ചുണ്ടത്ത് ഉമ്മ കൊടുക്കാന്‍ പോയതാണ്. അവള്‍ക്കത് ഇഷ്ടപ്പെട്ടില്ല. ഒറ്റയൊരു അടി കൊടുത്തു. വിദേശികള്‍ക്ക് ഇതൊന്നും അത്ര വലിയ പ്രശ്നമുള്ള കാര്യമല്ല, പക്ഷെ അപര്‍ണ മലയാള സംസ്‌കാരത്തെ മുറുകെ പിടിച്ച സ്ത്രിയാണെന്നാണ് എനിക്ക് തോന്നിയത്.

ആര്‍ക്കും ഒരു ദ്രോഹവും ഇല്ലാതെ ഒരു സൈഡില്‍ കൂടി അപര്‍ണ പോവുകയാണ്. ലാലേട്ടന്‍ വരുമ്പോള്‍ മാത്രം എന്തെങ്കിലുമൊക്കെ സംസാരിക്കുന്നു. അത്രയേയുള്ളു. പക്ഷെ ഇതൊന്നും ജാസ്മിന് കുഴപ്പമില്ല. അതിനിടയില്‍ റോബിനെ കെട്ടിപ്പിടിച്ച് ഒരു ദൃതരാഷ്ട്രലിംഗനം നടത്തി. അതിന് പിന്നിലെ മഹാഭാരത കഥയെ പറ്റിയും മനോജ് സൂചിപ്പിച്ചു.

മനോജിൻ്റെ വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X