'റോൺസൺ പലരുടേയും മൂട് താങ്ങി നടക്കുന്നു... വ്യക്തിത്വമില്ല പക്ഷെ ലക്ഷ്മിപ്രിയ പവർഫുള്ളാണ്'; നടൻ മനോജ്!

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ ഫിനാലെയോട് അടുക്കുമ്പോൾ ഷോ കാണുന്നവരുടെ എണ്ണത്തിലും വലിയ വർധനവാണ് ഉണ്ടാകുന്നത്. 24 മണിക്കൂറും ഹോട്ട്സ്റ്റാറിൽ പരിപാടി സ്ട്രീം ചെയ്യുന്നുവെന്നത് തന്നെയാണ് കാരണം. ഇപ്പോൾ ഹൗസിൽ ഉള്ളത് ഒമ്പത് മത്സരാർഥികളാണ്.

ജാസ്മിനും റോബിനും പോയതോടെ ഇതുവരെ കളിച്ചുവന്ന രീതി മത്സരാർഥികളും മാറ്റി പിടിച്ചിരിക്കുകയാണ്. ഇത്രയും നാൾ ബി​ഗ് ബോസ് സീസൺ ഫോർ റോബിനും ജാസ്മിനും കീഴിലായിരുന്നു.

ആവശ്യമുള്ള കണ്ടന്റ് സൃഷ്ടിച്ചിരുന്നതും ഈ മത്സരാർഥികൾ തന്നെയാണ്. റോബിനും ജാസ്മിനും സ്ക്രീനിൽ നിറഞ്ഞ് നിന്നിരുന്നതിനാൽ പല മത്സരാർഥികളുടേയും ​ഗെയിം പ്രേക്ഷകർക്ക് ശ്രദ്ധിക്കാൻ സാധിച്ചിട്ടില്ല.

എന്നാലിപ്പോൾ കളിയെല്ലാം മാറി. എല്ലാവരും കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ഫൈനൽ ഫൈവിൽ ഇടം കണ്ടുപിടിക്കാൻ. പതിനൊന്നാം ആഴ്ചയിലെ വീക്കിലി ടാസ്ക്കിലെ പ്രകടനത്തിലൂടെ എല്ലാവരും അത് തെളിയിക്കുകയും ചെയ്തു.

ഇപ്പോൾ വീട്ടിൽ വോട്ടിങിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നത് ബ്ലെസ്ലിയും ദിൽഷയുമാണ്. രണ്ടുപേരും മനോഹ​രമായാണ് ​ഗെയിം കളിക്കുന്നത്. ഓരോ എപ്പിസോഡ് കഴിയുമ്പോഴും ബി​ഗ് ബോസ് പ്രേക്ഷകരെല്ലാം മത്സരാർഥികളുടെ പ്രകടനങ്ങൾ വിലയിരുത്തി കുറിപ്പുകൾ പോലും സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്.

ബി​ഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകനായ സീരിയൽ താരം മനോജ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

റോൺസണും ലക്ഷ്മിപ്രിയയും

റോൺസൺ, ലക്ഷ്മിപ്രിയ എന്നിവരുടെ കളികൾ വിലയിരുത്തിയാണ് മനോജ് സംസാരിച്ചത്. റോൺസൺ വീട്ടിലുള്ള മറ്റ് മത്സരാർഥികളുടെ കാല് പിടിച്ചാണ് ഹൗസിൽ നിൽക്കുന്നതെന്നാണ് മനോജ് പറയുന്നത്.

'ലക്ഷ്മിപ്രിയ വളരെ പവർഫുള്ളായ ​ഗെയിമറാണെന്നും മനോജ് പറയുന്നു. ലക്ഷ്മിപ്രിയ ചില സമയങ്ങളിൽ ഓവർ ഇമോഷണലാകാറുണ്ട്. പക്ഷെ പറയുന്ന എല്ലാ കാര്യങ്ങളും പോയിന്റാണ്.'

'മാത്രമല്ല പവർഫുള്ളാണ് ലക്ഷ്മിപ്രിയ. ലക്ഷ്മിപ്രിയ റോൺസണെ കുറിച്ച് പറഞ്ഞില്ലേ‌.... എഴുപത് ദിവസമായിട്ടും ഫ്രീയായി പോകുന്ന വണ്ടിയിൽ ഓസിക്ക് ലിഫ്റ്റ് അടിച്ച് പോകുന്ന മത്സരാർഥിയാണെന്ന്...'

'അത് വളരെ സത്യമായ കാര്യമാണ്. റോൺസൺ ആ വീട്ടിൽ ഒന്നും തന്നെ ചെയ്യുന്നില്ല.'

ലക്ഷ്മിപ്രിയ വളരെ പവർഫുൾ

'എല്ലാവരുടേയും കാല് പിടിച്ചാണ് നടക്കുന്നത്. റോൺസണെ കാണുമ്പോൾ മഴവിൽ‌ക്കാവടിയിലെ മീശ വാസുവിനെയാണ് ഓർമ വരാറുള്ളത്. ആ കഥാപാത്രം വലിയ മീശ വെച്ചിട്ട് കരയുന്ന സീനൊക്കെ ഉണ്ട്.'

'റോൺസൺ ആ ഒത്ത ശരീരവും വെച്ച് മറ്റുള്ളവരുടെ കാല് പിടിക്കുന്ന കാണുമ്പോൾ ആ സീൻ ഓർമ വരും. നല്ലൊരു മനുഷ്യനാണ് റോൺസൺ. പക്ഷെ നല്ല മനുഷ്യനെ ബി​ഗ് ബോസ് വീട്ടിൽ ആവശ്യമില്ല.'

'നല്ല പ്ലയറിനേയാണ് ആവശ്യം. നല്ലൊരു മനുഷ്യനാണെങ്കിലും ഇടയ്ക്കൊക്കെ കുറുക്കന്റെ സ്വഭാവവും റോൺസൺ കാണിക്കുന്നുണ്ട്. പലരുടേയും മൂട് താങ്ങി സ്വന്തം ഭാ​ഗം സംരക്ഷിച്ച് നടക്കുകയാണ്.'

'അത് മോശം സ്വഭാവമാണ്. അത് നല്ലതല്ല. അപർണ പക്ഷെ അങ്ങനൊരാളല്ല. റോൺസണിന് വ്യക്തിത്വവുമില്ല' നടൻ മനോജ് വിവരിച്ചു.

റോൺസൺ മൂട് താങ്ങി നടക്കുന്നു

റോൺസണിനെ കുറിച്ച് അദ്ദേഹത്തിന്റെ സു​ഹൃത്തുക്കളൊഴികെ മറ്റെല്ലാവരും മനോജ് പറഞ്ഞ അഭിപ്രായം തന്നെയാണ് പറയാറുള്ളത്. എന്തെങ്കിലും ഒരു പ്രശ്നം വന്നാൽപ്പോലും റോൺസൺ മറുപടി പറയാനോ ഇടപെടാനോ തയ്യാറല്ലെന്നാണ് ലക്ഷ്മിപ്രിയ അടക്കമുള്ളവരുടെ പരാതി.

പതിനൊന്നാം ആഴ്ചയിലെ നോമിനേഷനിൽ റോൺസണുമുണ്ട്. പലപ്പോഴും നോമിനേഷനിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിപ്പോലും പരസ്യമായി റോൺസൺ കാല് പിടിച്ചിരുന്നു.

കൃത്യമായി നിലപാടില്ലാത്ത വ്യക്തിയായതിനാൽ റോൺസണിന് ജനപിന്തുണപോലും കുറവാണ്. ചിലപ്പോൾ റോൺസണോ വിനയിയോ വീട്ടിൽ നിന്നും പുറത്തായേക്കും. ഇരുവരും ഇത്രയും ദിവസങ്ങളായിട്ടും സേഫ് ​ഗെയിം വിട്ട് വരാൻ തയ്യാറായിട്ടില്ല.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X