റോബിനെ ബിഗ് ബോസ് പുറത്താക്കും; അകത്ത് നടക്കുന്ന കളികള്‍ എന്തൊക്കെയാണെന്ന് വെളിപ്പെടുത്തി നടന്‍ മനോജ്

മോഹന്‍ലാലിന്റെ പിറന്നാളാഘോഷം വിപുലമായിട്ടാണ് ബിഗ് ബോസ് വീടിനുള്ളില്‍ നടന്നത്. മത്സരാര്‍ഥികള്‍ ഡാന്‍സും പാട്ടുമൊക്കെയായി പ്രേക്ഷകരെ അമ്പരിപ്പിച്ചു. എന്നാല്‍ റോബിനും അപര്‍ണയും ചേര്‍ന്നുള്ള ഡാന്‍സ് മാത്രം കാണിച്ചില്ല. പ്രൊമോയില്‍ ഇത് കാണിച്ചെങ്കിലും എപ്പിസോഡിലേക്ക് വന്നപ്പോള്‍ അതില്ല. ഇതിനെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

ഇതൊക്കെ ബിഗ് ബോസ് അറിഞ്ഞ് തന്നെ ചെയ്യുന്ന കാര്യമാണെന്നാണ് നടന്‍ മനോജ് കുമാര്‍ പറയുന്നത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനെ കുറിച്ചുള്ള റിവ്യൂ യൂട്യുബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് നടന്‍ പങ്കുവെച്ചത്. ബിഗ് ബോസ് റോബിനെ പുറത്താക്കും എന്നാണ് മനോജിന്റെ ക്യാപ്ഷന്‍. വിശദമായി വായിക്കാം..

റോബിന്‍ പുറത്താവുമെന്നത് ശരിയാണ്

മോഹന്‍ലാലിന് ജന്മദിന സന്ദേശവുമായിട്ടാണ് മനോജ് കുമാര്‍ എത്തിയത്. വില്ലനായി അഭിനയിച്ച് തുടങ്ങിയ മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞതിനൊപ്പം അദ്ദേഹത്തിനൊരു പാട്ട് പാടി കൊടുക്കുകയും ചെയ്തു. അതിന് ശേഷമാണ് ക്യാപ്ഷനില്‍ സൂചിപ്പിച്ചത് പോലെ റോബിന്‍ പുറത്താവുമെന്ന് പറഞ്ഞ് സത്യമാണെന്ന് താരം വ്യക്തമാക്കിയത്.

'റോബിന്‍ പുറത്താവുമെന്നത് ശരിയാണ്. നിങ്ങളാരും വിഷമിക്കരുത്. അത് സംഭവിക്കാന്‍ പോവുന്ന കാര്യമാണ്. അതിന്റെ കാര്യങ്ങളും കരുക്കളുമൊക്കെ നീങ്ങി കൊണ്ടിരിക്കുകയാണ്. അതേ പറ്റി ഞാന്‍ പറയാമെന്ന്' മനോജ് പറയുന്നു.

 സോഷ്യല്‍ മീഡിയയില്‍ എല്ലാവര്‍ക്കും വലിയ പ്രതിഷേധമുണ്ട്

സോഷ്യല്‍ മീഡിയയില്‍ എല്ലാവര്‍ക്കും വലിയ പ്രതിഷേധമുണ്ട്. റോബിനും അപര്‍ണയും ചേര്‍ന്ന് ലാലേട്ടന്റെ ബെര്‍ത്ത് ഡേയ്ക്ക് ഒരു ഡാന്‍സ് പഠിച്ചു. ദില്‍ഷയാണ് അവരെ പഠിപ്പിച്ചത്. ആ ഡാന്‍സ് ബിഗ് ബോസ് അത് പുറത്ത് വിട്ടില്ല. അതിന്റെ കടുത്ത പ്രതിഷേധത്തില്‍ കത്തി ജ്വലിക്കുകയാണ് ബിഗ് ബോസ് ആരാധകര്‍. കാരണം റോബിന്റെ മാത്രമാണ് ഇടാതിരുന്നുള്ളു. ബാക്കി എല്ലാവരുടെയും ഉണ്ടായിട്ടും അത് മാത്രം ഇട്ടില്ല. അതിന്റെ ഉള്ളില്‍ നടക്കുന്ന കളികള്‍ എന്താണ്?

 ബിഗ് ബോസിന്റെ പ്രേക്ഷക പിന്തുണയില്‍ ഭൂരിഭാഗവും റോബിനെ കാണാനുള്ളവരുടെയാണ്

ബിഗ് ബോസ് റിവ്യൂ എടുത്ത് നോക്കിയാല്‍ ബിഗ് ബോസിനെയും ലാലേട്ടനെയുമൊക്കെ എല്ലാവരും വിമര്‍ശിക്കുകയാണ്. എന്റെ അമ്മയോട് വിളിച്ച് സംസാരിച്ചപ്പോഴും അമ്മയും അതാണ് പറഞ്ഞത്. അതിനുള്ളില്‍ നടക്കുന്നത് എന്താണെന്ന് മനസിലാവുന്നില്ലെന്ന് പറഞ്ഞു. എന്തായാലും റോബിന്‍ ബിഗ് ബോസിന്റെ പൊന്‍മുട്ടയിടുന്ന താറാവാണ്. ബിഗ് ബോസിന്റെ പ്രേക്ഷക പിന്തുണയില്‍ ഭൂരിഭാഗവും റോബിനെ കാണാനുള്ളവരുടെയാണ്. അത് ബിഗ് ബോസിന് അറിയാം.

അദ്ദേഹം പോയി കഴിഞ്ഞാല്‍ ബിഗ് ബോസ്, ബിഗ് സീറോ ആവും

പ്രേക്ഷകരുടെ പള്‍സ് മുതല്‍ ബാക്കി എല്ലാം കണ്ടുപിടിക്കാന്‍ വേണ്ടി മാത്രം ബിഗ് ബോസില്‍ ഒരു ടീമുണ്ട്. അങ്ങനെ അവര്‍ കണ്ടുപിടിച്ചതില്‍ റോബിനെ നിഷേധിക്കാന്‍ പറ്റാത്ത മത്സരാര്‍ഥിയാണെന്ന് അവര്‍ മനസിലാക്കി. അദ്ദേഹം പോയി കഴിഞ്ഞാല്‍ ബിഗ് ബോസ്, ബിഗ് സീറോ ആവും. ആ വിഡ്ഢിത്തരത്തിലേക്ക് എന്തായാലും ബിഗ് ബോസ് പോവില്ല. പിന്നെ എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നുവെന്ന് ചോദിച്ചാല്‍, അതിന് കാരണമുണ്ട്. ജാസ്മിനെയും റിയാസിനെയും അങ്ങനെ വിട്ടേക്കുന്നത് റോബിനെ ചൊറിയുന്നത് കൊണ്ടാണ്.

അവസാനം ഫ്‌ളാറ്റും റോബിന് തന്നെയാണ്

ഇവര് പറയുന്നതിന് അനുസരിച്ച് റോബിന് ജനപിന്തുണ കൂടി കൊണ്ടിരിക്കും. അത് കേറി പൊക്കേട്ടെ എന്ന് വിചാരിച്ചാണ് റോബിന്റെ കാര്യങ്ങളില്‍ ബിഗ് ബോസ് ഇടപെടാത്തത്. അയാളൊരിക്കലും താഴെ പോവരുത്. റോബിനെന്ന സൂര്യനിലാണ് ബിഗ് ബോസിപ്പോള്‍ പോയി കൊണ്ടിരിക്കുന്നത്. മറ്റുള്ളവരുടെ കഴിവില്ലായ്മ കൊണ്ടാണ് ഒരാള്‍ മാത്രം അവിടെ ജ്വലിച്ച് നില്‍ക്കുന്നത്. ആ സാഹചര്യത്തില്‍ റോബിന്‍ ബിഗ് ബോസില്‍ നിന്ന് പോവില്ല. അവസാനം ഫ്‌ളാറ്റും റോബിന് തന്നെയാണ്. അദ്ദേഹം നേടി എടുത്ത പൊസിഷന്‍ മാറാന്‍ സാധ്യതയില്ലെന്നാണ് മനോജ് ഉറപ്പിച്ച് പറയുന്നത്.

മനോജിൻ്റെ വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X