Don't Miss!
- Sports
നാലാം നമ്പറിലേക്ക് ചുവടുമാറ്റാന്‍ രാഹുല്‍, അപ്പോള്‍ സൂര്യകുമാര്‍?, ഗില്‍ എവിടെ കളിക്കും?
- News
'ആണും പെണ്ണും ഒന്നിച്ചിരുന്നാൽ ശ്രദ്ധ പാളും, അപകടം'; ജെൻഡർ ന്യൂട്രൽ അനുവദിക്കില്ലെന്ന് മുസ്ലിം ലീഗ്
- Travel
യൂറോപ്പില്‍ ഇന്ത്യക്കാര്‍ക്ക് പ്രിയം ജര്‍മ്മനി..സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്ഡ വര്‍ധനവ്, കാരണങ്ങളിങ്ങനെ
- Automobiles
റാങ്ലർ റുബിക്കൺ മോഡിഫൈ ചെയ്ത് സുന്ദരകുട്ടപ്പനാക്കി നടൻ കരൺ കുന്ദ്ര
- Technology
Nothing Phone 1: വിലകൂട്ടി പണി തന്ന് നത്തിങ്; പകരം പരിഗണിക്കാം ഈ മികച്ച സ്മാർട്ട്ഫോണുകൾ
- Finance
ചെറിയ റിസ്ക്കില്‍ 50% ലാഭം; ബുള്ളിഷ് പാതയില്‍ മുന്നേറുന്ന ഈ മിഡ് കാപ് ഓഹരി വാങ്ങുന്നോ?
- Lifestyle
സീറോ സൈസ് വയറ് നിങ്ങള്‍ക്കും സ്വന്തമാക്കാം; ഈ ഡയറ്റ് ശീലിക്കൂ
സുചിത്രയോട് അഖിലിന് ഇഷ്ടം തോന്നിയാല്‍ തെറ്റ് പറയാനില്ല, എന്നാല്‍ ഇവര്‍ നല്ല ജോഡിയല്ല, നടന് മനോജ് കുമാര്‍
ശത്രുതയും വഴക്കും മാത്രമല്ല നല്ല സൗഹൃദങ്ങളും പ്രണയവുമൊക്കെ ബിഗ് ബോസി ഷോയിലൂടെ സംഭവിക്കാറുണ്ട്. മിത്രങ്ങള്‍ ശത്രുക്കളായി മാറിയ ചരിത്രമുണ്ട്. എന്നാല്‍ കഴിഞ്ഞ സീസണുകളെക്കാള്‍ വ്യത്യസ്തമാണ് ഇത്തവണത്തെ ബിഗ് ബോസ് മലയാളം. ബന്ധവും മത്സരവും രണ്ടായി കണ്ടു കൊണ്ടാണ് ഇവര്‍ വിട്ടിനുള്ളില്‍ നില്‍ക്കുന്നത്. ലക്ഷ്യത്തിനായി പോരാടുമ്പോഴും സൗഹൃദം മനസില്‍ സൂക്ഷിക്കാറുണ്ട്. ഗെയിം കഴിയുന്നതോടെ മത്സരം അവസാനിപ്പിച്ച് ഇവര്‍ ഒന്നാകും.
ബിഗ് ബോസ് ഷോകളില്‍ സൗഹൃദം പോലെ പ്രണയവും ചര്‍ച്ചയാവാറുണ്ട്. മറ്റ് ഭാഷകളിലെ ഷോയെ അപേക്ഷിച്ച് മലയാളത്തില്‍ പ്രണയകഥ കുറവാണ്. ഇക്കുറിയും ബിഗ് ബോസ് ഷോയില്‍ ലവ് സ്റ്റോറികള്‍ ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍ വണ്‍ വേ പ്രണയമാണ്. മറ്റ് സീസണുകളിലെ പോലെ പ്രണയം പരസ്പരം അംഗീകരിച്ചിട്ടില്ല.

ഈ അടുത്തയിടയ്ക്ക് പ്രണയ പശ്ചാത്തലത്തില്‍ ഉയര്‍ന്നു കേട്ട പേരാണ് സുചിത്രയുടേയും അഖിലിന്റേയും. 'സുഖില്‍' കോമ്പോ ഹൗസിന് അകത്തും പുറത്തും വലിയ ചര്‍ച്ചയാവുന്നുണ്ട്. ദില്‍ഷ- റോബിന് പ്രണയകഥ അല്പമൊന്ന് തണുത്തപ്പോഴാണ് സുഖില്‍ പൊന്തി വന്നത്. ഇവരുടെ പെരുമാറ്റവും രീതികളുമാണ് ഒരുപരിധിവരെ പ്രണയ ഗോസിപ്പിന് കാരണം.

ഇപ്പോഴിതാ സുചിത്ര - അഖില്‍ പ്രണയത്തെ കുറിച്ചുള്ള അഭിപ്രായം വ്യക്തമാക്കുകയാണ് നടന് മനോജ് കുമാര്‍. ഇദ്ദേഹം ബിഗ് ബോസ് ഷോയുടെ കടുത്ത ആരാധകനും സ്ഥിരം കാഴ്ചക്കാരനുമാണ്. ഷോയെ കുറിച്ചുള്ള കാഴ്ചപ്പാടും റിവ്യുവും പങ്കുവെച്ച് കൊണ്ട് നടന് എത്താറുണ്ട്.
മനോജിന്റെ കാഴ്ചപ്പാടില്‍ സുചിത്രയും അഖിലും നല്ല ജോഡികളല്ല. സീ ന്യൂസ് മലയാളത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. എന്നാല്‍ ആളുകളുടെ മനസിലുള്ള പ്രണയത്തെ അളക്കാന്‍ കഴിയില്ലെന്നും നടന് കൂട്ടിച്ചേര്‍ത്തു. ഒന്നിച്ച് കുറെ ദിവസം താമസിക്കുമ്പോള്‍ പ്രണയ തോന്നുന്നത് സ്വാഭാവികമാണെന്നും മനോജ് പറയുന്നുണ്ട്.

സുചിത്ര- അഖില്‍ ബന്ധത്തെ കുറിച്ച് കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിനായിരുന്നു നടന്റെ മറുപടി.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ...' ആര്‍ക്ക് വേണമെങ്കിലും പരസ്പരം ഇഷ്ടം തോന്നാം. എന്നാല്‍ എന്റെ കാഴ്ചപ്പാടില്‍ അവര്‍ നല്ല ജോഡിയല്ല. എന്നാല്‍ നമുക്ക് ഒരു കാര്യവും മുന്‍കൂട്ടി പറയാന്‍ സാധിക്കില്ല. ഇത്രയും ദിവസം ഒന്നിച്ച് താമസിക്കുമ്പോള്‍ മനസില്‍ ഒരു ഇഷ്ടമൊക്കെ തോന്നാം'; മനോജ് കുമാര്‍ പറയുന്നു.

'ഇരുവരും ഇഷ്ടപ്പെട്ടാല്‍ നമുക്ക് ഒരിക്കലും കുറ്റം പറയാന്‍ പറ്റില്ല. അവരും മനുഷ്യരാണ്. പ്രണയ
ത്തിന്റെ പേരില്‍ അവരെ ഒരിക്കലും വിമര്‍ശിക്കില്ല. പക്ഷെ നമ്മള് എപ്പോഴും പറയുന്നത് ജാസ്മിനെ പോലെ വൈരാഗ്യം സൂക്ഷിക്കുന്നവരെയാണ്'.
'ബിഗ് ബോസ് പോലുള്ള ഷേയില്‍ പകയും പ്രതികാരവും സൂക്ഷിക്കുന്നത് ഭൂഷണമല്ല. ഏത് ഉറക്കത്തിലും ജാസ്മിന് വിമര്‍ശിക്കുന്നത് ഡോക്ടറെയാണ്. ഇത് ശരിയല്ല'; മനോജ് തന്റെ നിലപാട് വ്യക്തമാക്കി കൊണ്ട് പറഞ്ഞു.

അതേസമയം സുചിത്രയ്ക്കും അഖിലിനും പരസ്പരം ഇഷ്ടമാണെങ്കില്‍ കെട്ടിച്ച് കൊടുക്കുമെന്നാണ് അഖിലിന്റെ സുഹൃത്തുക്കള്‍ പറയുന്നത്.
സൗഹൃദത്തിന് വില കൊടുക്കുന്ന അഖില്‍ സുഹൃത്തിനപ്പുറം സുചിത്രയെ കാണില്ലെന്നും നേരത്തെ ഫില്‍മീ ബീറ്റിന് നല്കിയ അഭിമുഖത്തില്‍ അഖിലിന്റെ സുഹൃത്ത് പറഞ്ഞിരുന്നു. ഇതിനും മുന്‍പും നിരവധി പ്രണയാഭ്യാര്‍ത്ഥന ലഭിച്ചിരുന്നു എന്നാല്‍ അതൊന്നും അഖില്‍ ആ വഴിയ്ക്ക് പോയിട്ടില്ലെന്നു സുഹൃത്ത് കൂട്ടിച്ചേര്‍ത്തു.