'ബി​ഗ് ബോസ് സീസൺ 4ൽ ഇവർ ഉറപ്പായും ഉണ്ടാകും, ഞാനുമുണ്ട്'; മത്സരാർഥികളെ കുറിച്ച് നടൻ മനോജ് കുമാർ!

വിജയകരമായ മൂന്ന് സീസണുകൾക്ക് ശേഷം ബി​ഗ് ബോസ് എന്ന ഏറ്റവും വലിയ വിജയമായ റിയാലിറ്റി ഷോയുടെ മലയാളത്തിലെ നാലാം സീസണിന് തിരശ്ശീല ഉയരാൻ പോവുകയാണ്. വെറും വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ഷോ ആരംഭിക്കാൻ അവശേഷിക്കുന്നത്. ഇത്തവണ സെറ്റ് ഒരുക്കിയിരിക്കുന്നത് മുംബൈയിലാണ്. സീസൺ ഫോറിന്റെ പ്രഖ്യാപനം മുതൽ അതുമായി ബന്ധപ്പെട്ട വാർത്തകളും മത്സരാർഥികളെ കുറിച്ചുള്ള പ്രവചനങ്ങളുമാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. തുടർച്ചയായ നാലാം സീസണിലും നടൻ മോഹൻലാൽ ആണ് അവതാരകനാകുന്നത്.

മറ്റ് ഭാഷകളിലെല്ലാം വളരെ നേരത്തെ തന്നെ ആരംഭിച്ചതിനാൽ സീസണുകൾ നിരവധി കഴിഞ്ഞുപോയി. ഇത്തവണ ആദ്യ മൂന്ന് സീസണുകളെക്കാൾ ഏറെ പ്രത്യേകതകൾ ഉണ്ട്. മോഹൻലാൽ സംവിധാനമടക്കമുള്ളവയുടെ തിരക്കിലായതിനാൽ ഇത്തവണ മോഹൻലാൽ ആയിരിക്കില്ല ബി​ഗ് ബോസ് അവതാരകനാവുക എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. സോഷ്യൽമീഡിയയിൽ സംഭവം വലിയ ചർച്ചയായതോടെ മോഹൻലാൽ തന്നെയായിരിക്കും അവതാരകൻ‍ എന്ന് അറിയിച്ച് പ്രമോ പുറത്തുവിട്ട് സംശയങ്ങൾ തീർത്തു അണിയറപ്രവർത്തകർ.

തിരശ്ശീല ഉയരാൻ ദിവസങ്ങൾ മാത്രം

മാർച്ച് 27മുതൽ ബി​ഗ് ബോസ് മലയാളം സീസൺ 4 ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇത്തവണ എന്ത് മാനദണ്ഡം നോക്കിയാണ് മത്സരാർഥികളെ തെരഞ്ഞെടുത്തിരിക്കുന്നത് എന്നും പ്രമോയിൽ മോഹൻലാൽ വിവരിക്കുന്നുണ്ട്. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാത്രി 9.30 മുതലും ശനിയും ഞായറും ദിവസങ്ങളിൽ ഒമ്പത് മണിക്കുമാണ് ഷോയുടെ സംപ്രേഷണം. സം​ഗതി കളറാകും എന്ന ടാ​ഗ് ലൈനും പുതിയ പ്രമോയ്ക്ക് നൽകിയിട്ടുണ്ട്. പ്രൊമോ വന്നതോടെ ബി​ഗ് ബോസ് ആരാധകരും പ്രതീക്ഷയിലാണ്. കൂടാതെ ഇത്തവണ മുതൽ 24 മണിക്കൂറും ബി​ഗ് ബോസ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുമെന്നും അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. സീസൺ ഫോറിൽ പങ്കെടുക്കാൻ‍ തൊണ്ണൂറ് ശതമാനത്തിന് മുകളിൽ ചാൻസുള്ള ആറ് മത്സരാർഥികളുടെ പേരുകൾ പുറത്തുവിട്ടിരിക്കുകയാണ് നടൻ മനോജ് കുമാർ. നിരവധി സീരിയലുകളുടെ ഭാ​ഗമായിട്ടുള്ള മനോജ് കുമാർ കഴിഞ്ഞ മൂന്ന് സീസണിലും ബി​ഗ് ബോസ് കണ്ട് വിലയിരുത്തി കുറിപ്പുകൾ പങ്കുവെച്ചിരുന്നു.

ഇവർ ഉണ്ടാകും

സീരിയൽ സിനിമാ താരം ലക്ഷ്മി പ്രിയ തീർച്ചയായും ബി​ഗ് ബോസ് 4ൽ ഉണ്ടാകുമെന്നാണ് മനോജ് കുമാർ പറയുന്നത്. നിരവധി സിനിമകളുടെ ഭാ​ഗമായിട്ടുള്ള ലക്ഷ്മിപ്രിയ വെട്ടൊന്ന് മുറി രണ്ട് പ്രകൃതക്കാരിയാണെന്നും അതിനാൽ തന്നെ ബി​ഗ് ബോസിൽ മത്സരിക്കാൻ‍ പോകുന്നുവെന്ന് കേൾക്കുമ്പോൾ പ്രതീക്ഷയുണ്ട് എന്നുമാണ് മനോജ് കുമാർ പറയുന്നത്. രണ്ടാമതായി അനീഷ് രവിയുടെ പേരാണ് മനോജ് കുമാർ ഉറപ്പായും പങ്കെടുക്കാൻ സാധ്യതയുള്ള മത്സരാർഥികളുടെ പേരുകളിൽ ഒന്നായി പറയുന്നത്. നിരവധി സീരിയലുകളിലൂടെയും സ്റ്റാർ മാജിക്ക് അടക്കമുള്ള പരിപാടികളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതമാണ് അനീഷ് രവി. ​ഗായത്രി സുരേഷും ബി​ഗ് ബോസിൽ പങ്കെടുക്കാൻ സാധ്യതയുള്ളതായി മനോജ് കുമാർ വെളിപ്പെടുത്തി. സോഷ്യൽമീഡിയയിൽ ട്രോളുകളും മറ്റുമായി നിറഞ്ഞ് നിൽക്കുന്ന ​ഗായത്രിയും ഇത്തവണ ബി​ഗ് ബോസിൽ മാറ്റുരക്കാൻ സാധ്യതയുണ്ടെന്നാണ് മനോജ് കുമാർ പറയുന്നത്.

Recommended Video

ദേ മണിക്കുട്ടന്റെ കല്യാണ വെളിപ്പെടുത്തൽ ഇതാ
സത്യം അറിയാതെ പ്രചരിപ്പിക്കരുത്

നവീൻ അറയ്ക്കൽ, റോൻസൺ വിൻസെന്റ് എന്നീ രണ്ട് സീരിയൽ‍ താരങ്ങളുടെ പേരുകളാണ് പിന്നീട് മനോജ് കുമാർ പങ്കെടുക്കാൻ സാധ്യതയുള്ള മത്സരാർഥികളുടെ പട്ടികയിൽ ഉൾപ്പെടുത്തി പറഞ്ഞത്. പാടാത്ത പൈങ്കിളി അടക്കമുള്ള സീരിയലുകളിലൂടെ ശ്രദ്ധേയനാണ് നവീൻ അറയ്ക്കൽ. നിരവധി വില്ലൻ‍ കഥാപാത്രങ്ങൾക്കടക്കം ജീവൻ നൽകിയിട്ടുള്ള നടനാണ് റോൻസൺ. തങ്കച്ചൻ വിതുര ബി​ഗ് ബോസിൽ ഇല്ലെന്നും മനോജ് കുമാർ‍ പറഞ്ഞു. കോമഡി സ്റ്റാർസ് അടക്കമുള്ള പരിപാടികളുടെ പ്രേക്ഷരുടെ പ്രിയങ്കരനായ കുട്ടി അഖിൽ തീർത്തയായും ഉണ്ടാകുമെന്നും മനോജ് കുമാർ കൂട്ടിച്ചേർത്തു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X