വിന്നര്‍ റോബിന്‍, ഫ്‌ളാറ്റ് കിട്ടുക ബ്ലെസ്ലിയ്ക്ക്; ബിഗ് ബോസിലെ ഫൈനല്‍ 4 മത്സരാര്‍ഥികളെ കുറിച്ച് മനോജ്
ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ റോബിന്‍ രാധാകൃഷ്ണന് വലിയ സ്വീകരണമാണ് എയര്‍പോര്‍ട്ടില്‍ ലഭിച്ചത്. ആയിരക്കണക്കിന് ആളുകളുടെ ആരവങ്ങള്‍ക്കിടയിലൂടെയാണ് താരം ജന്മനാട്ടിലേക്ക് എത്തിയത്. ബിഗ് ബോസ് ആരാധകരുടെ മനസില്‍ ഈ സീസണിലെ വിന്നറായി റോബിന്‍ മാറി കഴിഞ്ഞെന്നാണ് നടന്‍ മനോജ് നായര്‍ പറയുന്നത്.
പുറത്തിറങ്ങിയ റോബിന് ലഭിച്ച ജനപിന്തുണ സൂചിപ്പിക്കുന്നത് അതാണ്. എന്നാല്‍ ഫള്ാറ്റ് കിട്ടാന്‍ പോവുന്നത് ബ്ലെസ്ലിയ്ക്ക് ആയിരിക്കും. അതിന്റെ കാരണം പറഞ്ഞാണ് യൂട്യൂബ് ചാനലിലൂടെ മനോജ് പുതിയൊരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതൊക്കെ ഈശ്വരനിശ്ചയം പോലെ നടന്നതാണെന്നും മനോജ് വ്യക്തമാക്കുന്നു.

റോബിന് എയര്‍പോര്‍ട്ടില്‍ നിന്നും ലഭിച്ച സ്വീകരണത്തെ കുറിച്ച് സംസാരിച്ച് കൊണ്ടാണ് മനോജ് എത്തിയത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ആളുകള്‍ റോബിനെ കാണാന്‍ എത്തിയിരുന്നു. പ്രായവ്യത്യാസം ഇല്ലാതെയാണ് ആളുകള്‍ വന്നത്. ഇന്നലെ രാത്രി അദ്ദേഹം കരഞ്ഞിട്ടുണ്ടാവും. എന്നാല്‍ ഫോണ്‍ കൈയ്യില്‍ കിട്ടിയതിന് ശേഷം ആള്‍ ഓക്കെയായി. നമുക്ക് റോബിനെ പോലെയാവാം. ജനങ്ങളുടെ മുന്നില്‍ നീ തെറ്റ് ചെയ്തിട്ടില്ല.

നിയമത്തിന്റെ ഭൂതക്കണ്ണാടി വെച്ച് നോക്കിയാലും വലിയ തെറ്റൊന്നും റോബിന്‍ ചെയ്തിട്ടില്ല. ഡോ. രജിത് കുമാര്‍ ചെയ്തത് പോലെയല്ല ഇത്. കാരണം മുളക് ഒരു പെണ്‍കുട്ടിയുടെ കണ്ണില്‍ തേച്ച് പുറത്താക്കിയത് ശരിയാണെന്ന് പറയാം. എത്ര കുസൃതിയാണെങ്കിലും അത് ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ്. ഇവിടെ അങ്ങനെത്തെ ഒരു വിഷയമില്ല. സ്വയം പ്രതിരോധമായിരുന്നു റോബിന്‍ നടത്തിയത്. ബിഗ് ബോസിന്റെ നിയമം അതായത് കൊണ്ട് നമുക്കും ഒന്നും പറയാനോ കുറ്റപ്പെടുത്താനോ സാധിക്കില്ല.

ഏഴുപത് ദിവസം തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും നാലോ അഞ്ചോ പേരുടെ അകമ്പടിയോടെ മുംബൈയിലേക്ക് പോയ ഒരു സാധാരണക്കാരനായ ചെറുപ്പക്കാരനാണ് റോബിന്‍. അയാള്‍ ഏഴുപത് ദിവസത്തിന് ശേഷം എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ കണ്ട കാഴ്ച എന്താണ്. കായിക താരങ്ങള്‍ വിജയിച്ച് വരുമ്പോള്‍ എയര്‍പോര്‍ട്ടില്‍ കൊടുക്കുന്ന സ്വീകരണത്തെക്കാളും അപ്പുറമാണ് റോബിന് ലഭിച്ചത്. തിരിച്ച് വന്നപ്പോള്‍ പട്ടാളവും പോലീസുമൊക്കെ സുരക്ഷ ഏര്‍പ്പെടുത്തി.

ബ്ലെസ്ലി, ദില്‍ഷ, ധന്യ, ലക്ഷ്മിപ്രിയ എന്നിവരാണ് ടോപ് ഫോര്‍ മത്സരാര്‍ഥികളായി തനിക്ക് തോന്നുന്നതെന്നാണ് മനോജ് പറയുന്നത്. ഒന്നാം സ്ഥാനത്തുള്ള ആള്‍ പോയി കഴിഞ്ഞെന്നും താരം പറയുന്നു. എന്തായാലും ഈ ഷോ മുന്നോട്ട് കൊണ്ട് പോവണം. അതില്‍ നമുക്ക് ഇഷ്ടപ്പെട്ടതും റോബിന് ഇഷ്ടപ്പെട്ട നാല് പേരുണ്ട്. റോബിന്‍ അവര്‍ക്ക് വേണ്ടി മുന്നിലുണ്ടാവും. ഞാന്‍ ബ്ലെസ്ലിയുടെ കടുത്ത ആരാധകനാണെന്ന് മനോജ് വ്യക്തമാക്കി. റോബിന്‍ ബിഗ് ബോസ് നാലിന്റെ വിന്നറായി. പക്ഷേ ബ്ലെസ്ലിയ്ക്കായിരിക്കും ഫ്‌ളാറ്റ് കിട്ടുക. അതൊരു കാവ്യനീതിയാണെന്ന് മനോജ് പറഞ്ഞു.


Click it and Unblock the Notifications