'തോന്നുന്നത് പറയാനുള്ള സ്ഥലമല്ല ബിഗ് ബോസ്, റോബിനോട് പൊട്ടിതെറിച്ച് മോഹൻലാൽ'; വൈറലായി പ്രമോ!
എല്ലാ ഭാഷകളിലും എന്നപോലെ തന്നെ ബിഗ് ബോസ് മലയാളത്തിനും വലിയ സ്വീകാര്യത പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നുണ്ട്. ആദ്യ മൂന്ന് സീസണുകൾ വിജയകരമായി സംപ്രേഷണം ചെയ്ത ശേഷം നാലാം സീസൺ ഇക്കഴിഞ്ഞ മാർച്ച് അവസാനമാണ് സംപ്രേഷണം ചെയ്ത് തുടങ്ങിയകത്. നാലാം സീസൺ നടക്കുന്നത് മുംബൈയിലാണ്. മാത്രമല്ല ഇത്തവണ മുതൽ 24 മണിക്കൂറും ഷോ ഹോട്ട് സ്റ്റാറിൽ സട്രീം ചെയ്യുന്നുമുണ്ട്. മൂന്നാം ആഴ്ചയുടെ അവസാനത്തിലാണ് ബിഗ് ബോസ് ഷോ എത്തിനിൽക്കുന്നത്. പതിവിൽ നിന്നും വിപരീതമായി വളരെ വ്യത്യസ്തമാണ് ഇത്തവണത്തെ ഷോയും മത്സരങ്ങളും.
നാലാം സീസൺ തുടങ്ങി രണ്ടാം ദിവസം പിന്നിട്ടപ്പോഴേക്കും തന്നെ അടിയും വാക്ക് തർക്കവും വാദ പ്രതിവാദങ്ങളും ആരംഭിച്ചിരുന്നു. മൂന്നാം ആഴ്ചയിൽ എത്തി നിൽക്കുമ്പോൾ അവ വളരെ അധികം കൂടുതലായി വീട്ടിൽ സംഭവിക്കുന്നുണ്ട്. വാക്കിലൂടെയും പ്രവൃത്തിയിലൂടെയും പല മത്സരാർഥികളും കൈവിട്ട കളിയും കളിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച നിരവധി പ്രശ്നങ്ങൾ വീട്ടിൽ നടന്നിരുന്നു. അവയെല്ലാം മത്സരാർഥികൾക്ക് ജനങ്ങളുടെ മേലുള്ള സ്വാധീനത്തിൽ ചലനങ്ങൾ സൃഷ്ടിച്ചിട്ടുമുണ്ട്.

മോഹൻലാൽ വരുന്ന വീക്കെൻഡ് എപ്പിസോഡിന്റെ പ്രമോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. നലിവാരം തകർന്ന രീതിയിൽ വീടിനുള്ളിലും മറ്റ് മത്സരാർഥികളോടും പെരുമാറിയ റോബിനോട് പൊട്ടിത്തെറിക്കുന്ന മോഹൻലാലാണ് വീഡിയോയിലുള്ളത്. വീട്ടിലെ നിയമങ്ങൾ പാലിച്ച് നിൽക്കാൻ നിൽക്കാൻ സാധിക്കില്ലെന്ന് തോന്നുകയാണെങ്കിൽ റോബിന് വീട് വിട്ട് പുറത്തേക്ക് വരാമെന്നും മോഹൻലാൽ പറയുന്നത് പ്രമോയിൽ കാണാം. മറ്റൊരു മത്സരാർഥിയായ ജാസ്മിനുമായി ജയിൽ നോമിനേഷൻ സമയത്ത് റോബിൻ വലിയൊരു തർക്കത്തിൽ ഏർപ്പെട്ടിരുന്നു അപ്പോൾ ഉപയോഗിച്ച വാക്കുകളും പ്രവൃത്തികളുമാണ് മോഹൻലാലിന്റെ ശകാരത്തിന് റോബിനെ പാത്രമാക്കിയത്.

വീക്കിലി ടാസ്കിന് വേണ്ടി ഗ്രൂപ്പ് തിരിച്ചപ്പോൾ മുതൽ ജയിൽ നോമിനേഷൻ സമയത്ത് വരെ സംഘർഷഭരിതമായ അന്തരീക്ഷമായിരുന്നു ബിഗ് ബോസ് വീട്ടിൽ. വീട്ടിലെ നിയമങ്ങളും നിർദേശങ്ങളും പാലിക്കാതെയാണ് പല മത്സരാർഥികളും പെരുമാറിയത്. കഴിഞ്ഞ ദിവസങ്ങളിൽ അത്തരത്തിൽ നിരവധി സംഭവങ്ങളും നടന്നിരുന്നു. കുടുംബപ്രേക്ഷകരടക്കം കാണുന്ന ഷോയാണെന്നതിനാൽ തന്നെ പലതും മത്സരാർഥികളുടെ കൈവിട്ട് പോവുകയാണെന്ന് പ്രേക്ഷകരും ചൂണ്ടിക്കാട്ടിയിരുന്നു. റോബിൻ-ജാസ്മിൻ പോര് അതിര് വിട്ട് പോയിരുന്നു. അതുപോലെ തന്നെ ഡെയിസിയും റോബിനുമായുള്ള പോരും വലിയ തർക്കമായി മാറിയിരുന്നു. ഇവർക്കെതിരെ നടപടി എടുക്കണമെന്ന് പ്രേക്ഷകർ ദിവസങ്ങളായി ആവശ്യപ്പെടുന്നുണ്ട്.

ജയിൽ നോമിനേഷനിലേക്കുള്ള പേരുകൾ മറ്റുള്ള മത്സരാർഥികൾ പറഞ്ഞ് കഴിഞ്ഞ ശേഷമാണ് റോബിൻ എത്തിയത്. നാടകീയമായി തൻറെ തെറ്റുകുറ്റങ്ങൾ ഏറ്റ് പറഞ്ഞ റോബിൻ തനിക്ക് ആളുകളെ ജയിലിലേക്ക് അയക്കാൻ തക്കതായ കാരണങ്ങൾ ഇല്ലെന്നും അതിനാൽ ആരുടെയും പേര് പറയുന്നില്ലെന്നും പറഞ്ഞു. തുടർന്ന് മറ്റ് മത്സരാർത്ഥികളെല്ലാവരും റോബിനെ മൂന്ന് പേര് പറയാൻ നിർബന്ധിച്ചു. എന്നാൽ റോബിൻ തൻറെ വാക്കുകൾ ആവർത്തിച്ചു. ഇതോടെ ഓരോരുത്തരായി മുന്നോട്ട് വന്ന് റോബിനെതിരെ രംഗത്തെത്തി. റോബിൻറെ വാശി തങ്ങളെ കൂടി ബാധിക്കുമെന്നും അതിനാൽ മൂന്ന് പേരുകൾ പറയാനും മറ്റ് മത്സരാർത്ഥികൾ റോബിനെ നിർബന്ധിച്ചു. ബിഗ് ബോസ് കൂടി ഇടപെട്ടശേഷമാണ് റോബിൻ പേരുകൾ പറഞ്ഞത്.
Recommended Video

ശേഷം റോബിന്റെ പ്രവൃത്തിയും മുമ്പ് നടന്ന സംഭവങ്ങളും എടുത്തിട്ട് റോബിനും ജാസ്മിനും തമ്മിൽ തർക്കിക്കാൻ തുടങ്ങി. ബിഗ് ബോസിൻറെ നിയമങ്ങളെ പോലും കാറ്റിൽ പറത്തി ഇരുവരും പരസ്പരം ചില അശ്ലീല ആംഗ്യങ്ങളും വാക്കുകളും ഉപയോഗിച്ച് പരസ്പരം വെല്ലുവിളിച്ചിരുന്നു. ഇതോടെയാണ് കുടുംബപ്രേക്ഷകർ ജാസ്മിൻ, റോബിൻ എന്നിവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് തുടങ്ങിയത്. പുതിയ പ്രമോയിൽ മോഹൻലാലും റോബിനെ നന്നായി ശാസിക്കുന്നതും നിയമങ്ങൾ അനുസരിക്കാൻ കഴിയില്ലെങ്കിൽ പുറത്തുവരാനുള്ള അനുവാദം കൊടുക്കുന്നതും പ്രമോയിൽ കാണാം.


Click it and Unblock the Notifications











