പുറത്തായാല്‍ രണ്ടാളും പുറത്താവും; ഒട്ടിച്ചേര്‍ന്ന് നിന്ന സൂരജിനെയും അഖിലിനെയും വിലക്കി അവതാരകന്‍
ബിഗ് ബോസിലെ സൗഹൃദങ്ങളുടെ പ്രധാന്യത്തെ കുറിച്ച് പറഞ്ഞാണ് ഈയാഴ്ച അവതാരകനായ മോഹന്‍ലാല്‍ എത്തിയത്. ലക്ഷ്മിപ്രിയയോട് ബ്ലെസ്ലിയോടുള്ള ദേഷ്യത്തെ കുറിച്ച് ചോദിച്ച മോഹന്‍ലാല്‍ പിന്നീട് മറ്റുള്ളവരിലേക്ക് തിരിഞ്ഞു. ശേഷം അഖിലിനോടും സൂരജിനോടും സംസാരിക്കാനാണ് ശ്രമിച്ചത്. നിങ്ങള്‍ രണ്ട് പേരും ഇരട്ടകളാണെന്നാണ് പുറത്തേ സംസാരമെന്ന് സൂചിപ്പിച്ച താരം ഇനി അങ്ങനെ തന്നെയാണോ എന്ന് ചോദിച്ചു.
അഖില്‍ പറയുന്നതേ സൂരജ് കേള്‍ക്കുകയുള്ളു എന്നൊരു ആരോപണം വീടിനകത്തും പുറത്തുമുണ്ട്. അങ്ങനെ എങ്കില്‍ രണ്ടാളെയും ഒറ്റ മത്സരാര്‍ഥിയാക്കി മാറ്റട്ടേ എന്ന ചോദ്യമാണ് ചോദിച്ചത്. അങ്ങനെ എങ്കില്‍ ടാസ്‌കുകളും മറ്റ് എന്തിനും രണ്ടാള്‍ക്കും ഒരുമിച്ച് മത്സരിക്കാം. ഒപ്പം എവിക്ഷനില്‍ വന്നാല്‍ രണ്ടാളും പുറത്തേക്ക് പോവുകയും ചെയ്യുമെന്നും മോഹന്‍ലാല്‍ ഓര്‍മ്മിപ്പിച്ചു.

എന്നാല്‍ അതിന്റെ ആവശ്യങ്ങളൊന്നുമില്ലെന്നാണ് സൂരജും അഖിലും വ്യക്തമാക്കിയത്. രണ്ടാളും ഒറ്റയ്ക്ക് കളിക്കാമെന്നും ഇനിയുള്ള ദിവസങ്ങളില്‍ അങ്ങനെയായിരിക്കുമെന്നുള്ള ഉറപ്പും മോഹന്‍ലാലിന് നല്‍കി. ഇതിനിടയിലാണ് സൗഹൃദം എത്രത്തോളമുണ്ടെന്ന് അളക്കാനായി മോഹന്‍ലാല്‍ ഒരു ടാസ്‌കുമായി വന്നത്.
ദില്‍ഷയെയും റോബിനെയുമാണ് ആദ്യം ടാസ്‌ക് ചെയ്യാനായി വിളിച്ചത്. ഇരുവരും എതിര്‍ദിശയിലേക്ക് തിരിഞ്ഞിരിക്കണം. ശേഷം കൈയ്യില്‍ കൊടുത്ത സ്ലേറ്റില്‍ മോഹന്‍ലാല്‍ പറയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതണം. അഞ്ച് ചോദ്യങ്ങളില്‍ നാലെണ്ണവും ഇരുവരും ശരിയാക്കി. അടുത്തത് അഖിലിനെയും സുചിത്രയെയുമാണ് വിളിച്ചത്. ഇരുവരോടും ഏഴ് ചോദ്യം വരെ ചോദിക്കുകയും അതിനെല്ലാം കൃത്യമായ ഇത്തരം നല്‍കുകയും ചെയ്തിരിക്കുകയാണ്.
റോണ്‍സനും ജാസ്മിനുമാണ് പിന്നീട് അവസരം നല്‍കിയത്. ഇരുവരും തമ്മില്‍ വ്യക്തമായി ഒന്നും അറിയില്ലെന്ന് പറഞ്ഞെങ്കിലും ഏകദേശം ചോദിച്ച എല്ലാത്തിനും വ്യക്തമായി ഉത്തരം എഴുതാന്‍ സാധിച്ചു. എന്തായാലും മത്സരാര്‍ഥികള്‍ക്കിടയില്‍ നല്ലൊരു സൗഹൃദം വളര്‍ന്ന് വരുന്ന രീതി ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്ന് കാണിച്ച സംഭവമായി ഇത് മാറിയിരിക്കുകയാണ്.


Click it and Unblock the Notifications