മോഹന്‍ലാലിന് സര്‍പ്രൈസ് നല്‍കി ബിഗ് ബോസ് ടീം, ഹൗസില്‍ പിറന്നാള്‍ ആഘോഷം, ചിത്രം കാണാം

മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. താരങ്ങള്‍ക്കിടയില്‍ പോലും നടന് കൈനിറയെ ആരാധകരുണ്ട്. മോഹന്‍ലാലിനോടൊപ്പം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടണമെന്നാണ് എല്ലാവരുടേയും ആഗ്രഹം. അവസരം കിട്ടുമ്പോഴെല്ലാം താരങ്ങള്‍ ഇത് തുറന്ന് പറയാറുമുണ്ട്. ആരാധകരോടും സഹപ്രവര്‍ത്തകരോടുമെല്ലാം വളരെ അടുത്ത ബന്ധമാണ് മോഹന്‍ലാലിനുള്ളത്.

ഇന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട മോഹന്‍ലാലിന്റെ 62ാം പിറന്നാളാണ്. താരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കുകയാണ് ഇന്ത്യന്‍ സിനിമ ലോകവും ആരാധകരും. ഇന്നലെ മുതലെ പിറന്നാള്‍ ആഘോഷം ആരംഭിച്ചിട്ടുണ്ട്.

മോഹന്‍ലാലിന്റെ  പിറന്നാള്‍

ബിഗ് ബോസ് ഹൗസില്‍ മത്സരാര്‍ത്ഥികള്‍ക്കൊപ്പമാണ് ഇത്തവണത്തെ മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷം. ശനി, ഞായര്‍ ദിവസങ്ങളില്‍ താരം ഷോയില്‍ എത്താറുണ്ട്. ഉഗ്രന്‍ സര്‍പ്രൈസാണ് ലാലേട്ടനായി മത്സരാര്‍ത്ഥികളും ബിഗ് ബോസ് ടീമും കരുതിവെച്ചിരിക്കുന്നത്. താരത്തിന്റെ പിറന്നാള്‍ വന്‍ ആഘോഷമാക്കുകയാണ്.

ആഘോഷം

ഇപ്പോഴിതാ പുറത്ത് വരുന്നത് ബിഗ് ബോസ് ഹൗസില്‍ നിന്നുള്ള മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ്. കേക്ക് മുറിക്കുന്നതിന്റ ഫോട്ടോയാണ് ഇപ്പോള്‍ ഇടംപിടിക്കുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. ലാലേട്ടനോടൊപ്പം ആര്യയേയും ചാനല്‍ മേധവി കെ മാധവനേയും കാണാം. മോഹന്‍ലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ചുള്ള പരിപാടിയുടെ ഭാഗമായിട്ടാണ് ആര്യ ബിഗ് ബോസില്‍ എത്തിയത്.

കുടുംബത്തിനോടൊപ്പം

താരത്തിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ മറ്റൊരു വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഭാര്യ സുചിത്രയക്കും ആന്റണി പെരുമ്പാവൂരിനും ഭാര്യയ്ക്കുമൊപ്പം കേക്ക് മുറിക്കുന്ന വീഡിയോയും ചിത്രങ്ങളുമാണ് വൈറലാവുന്നത്. ഖത്തറില്‍ നടന്ന ഒരു വിവാഹ ചടങ്ങില്‍വെച്ചായിരുന്നു പിറന്നാള്‍ ആഘോഷം. ഒട്ടനവധി പ്രമുഖരും ഈ ചടങ്ങില്‍ ഉണ്ടായിരുന്നു. ഈ പരിപാടിയില്‍ മോഹന്‍ലാല്‍ ഒരു ഗാനവും ആലപിക്കുന്നുണ്ട്.

പിറന്നാള്‍  ആശംസ

മോഹന്‍ലാലിന് പിറന്നാള്‍ സമ്മാനവുമായി പൃഥ്വിരാജ് എത്തിയിട്ടുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാലും പൃഥ്വിരാജും അച്ഛനും മകനുമായി അഭിനയിച്ച ബ്രോഡാഡി എന്ന ചിത്രത്തിലെ ഡയറക്ടേഴ്‌സ് കട്ട് ആണ് വീഡിയോ ആണ് ജന്മദിനാശംസകളായി പങ്കുവെച്ചിരിക്കുന്നത്. വീഡിയോ
സോഷ്യല്‍ മീഡിയയില്‍ വൈറലാണ്‌

മമ്മൂട്ടി, മഞ്ജു വാര്യര്‍ എന്നിവരും പിറന്നാള്‍ ആശംസ പങ്കുവെച്ചിട്ടുണ്ട്. മോഹന്‍ലാലിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് മമ്മൂക്ക ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്.

Recommended Video

വന്നു പറഞ്ഞാൽ റോബിനെ ഞാൻ കെട്ടിച്ചുകൊടുക്കും | Bigg Boss Malayalam Dilsha's Brother Reveals
സിനിമ

മോഹന്‍ലാലിന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു 12 മാന്‍ റിലീസ് ചെയ്തത്. മെയ് 19 ന് ആയിരുന്നു ചിത്രം റിലീസ് ചെയതത്.
ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. വിജയകരമായി സ്ട്രീമിംഗ് നടക്കുകയാണ്. ദൃശ്യം 2 ന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒരുമിച്ച ചിത്രമായിരുന്നു ഇത്. ആമസോണ്‍ പ്രൈമിലായിരുന്നു ദൃശ്യം 2 റിലീസ് ചെയ്തത്. ബ്രോ ഡാഡിയാണ് ഇതിന് മുന്‍പ് ഹോട്സ്റ്റാറില്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം. നടന്‍ പൃഥ്വിരാജായിരുന്നു സംവിധാനം ചെയ്തത്. ഇതും വലിയ വിജയമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X