സുചിത്ര തന്നെ പുറത്തേക്ക്; ക്യാപ്റ്റന്‍സി സൂരജിനോ? മത്സരാര്‍ഥികളെ ത്രില്ലടിപ്പിച്ച ടാസ്‌കുമായി മോഹന്‍ലാല്‍
ബിഗ് ബോസില്‍ നിന്നും ഇനി പടിയിറങ്ങുന്നവരുടെ എണ്ണം കൂടുമെന്ന സൂചന കഴിഞ്ഞ ആഴ്ചകളില്‍ തന്നെ വന്നിരുന്നു. നിമിഷയും അപര്‍ണയുമൊക്കെ ശക്തരായ മത്സരാര്‍ഥികള്‍ ആയിരുന്നെങ്കിലും പുറത്തേക്ക് പോവേണ്ടി വന്നു. ഇനി ആരാവുമെന്ന ചോദ്യത്തിന് പല തരം മറുപടികളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വരുന്നത്.
ഈ ആഴ്ചത്തെ നോമിനേഷനില്‍ നിന്നും നാല് പേരാണ് അവസാനമെത്തിയത്. അഖില്‍, സൂരജ്, സുചിത്ര, വിനയ് എന്നിങ്ങനെയുള്ള നാല് പേരാണ് പുറത്തേക്ക് പോവാനായി നില്‍ക്കുന്നവര്‍. എവിക്ഷന്‍ നേരിടുന്ന മത്സരാര്‍ഥികളെ മോഹന്‍ലാല്‍ എഴുന്നേല്‍പ്പിച്ച് നിര്‍ത്തുകയും രസകരമായൊരു ടാസ്‌ക് കൊടുക്കുകയും ചെയ്തു. നാല് ബോളുകളാണ് നല്‍കിയത്. അതില്‍ നമ്പറിന്റെ ക്രമം അനുസരിച്ച് ഓരോന്നായി തുറക്കാന്‍ ആവശ്യപ്പെട്ടു.

രണ്ട് ബോളുകളില്‍ മുട്ടായികള്‍ക്കൊപ്പം ഒരു എഴുത്തും ഉണ്ടായിരുന്നു. ആരാ പോവുന്നത് എന്നല്ലേ, നാളെ പറയാമെന്നാണ് വിനയിയ്ക്ക് കിട്ടിയ ചീട്ടിലുള്ളത്. എന്നാല്‍ സൂരജിന് കിട്ടിയ പേപ്പര്‍ വായിക്കാതെ പോവാന്‍ തുടങ്ങിയ അവതാരകനോട് അത് വായിക്കുന്നില്ലേ എന്ന ചോദ്യവും ചോദിച്ചു. ആദ്യം വേണ്ടെന്ന് പറഞ്ഞെങ്കിലും പിന്നീട് വായിക്കാന്‍ തന്നെ മോഹന്‍ലാല്‍ അവശ്യപ്പെട്ടു. 'നാളെ പറയാം എന്ന് പറഞ്ഞതല്ലേ, പിന്നെ എന്തിനാണ് തുറന്നത്' എന്നാണ് സൂരജിന് കിട്ടിയ എഴുത്തില്‍ ഉണ്ടായിരുന്നത്.
വളരെ തമാശരൂപേണ ഈ ടാസ്‌ക് അവസാനിച്ചെങ്കിലും അടുത്ത എപ്പിസോഡില്‍ സത്യമെന്താണെന്ന് അറിയാം. ഈ ആഴ്ച സുചിത്ര പുറത്ത് പോവുമെന്നാണ് ചില പ്രവചനങ്ങള്‍. ബിഗ് ബോസില്‍ വന്നതിന് ശേഷം ആദ്യമായിട്ടാണ് സുചിത്ര നോമിനേഷനില്‍ വരുന്നത്.

പത്തെഴുപത് ദിവസത്തോളം സേഫ് ഗെയിം കളിച്ച സുചിത്ര ഈ ആഴ്ച പുറത്ത് പോവട്ടെ എന്നാണ് ആരാധകരുടെ അഭിപ്രായം. അടുത്ത എപ്പിസോഡില്‍ മത്സരാര്‍ഥികള്‍ക്ക് എവിക്ഷന് മുന്‍പൊരു ഗെയിം നല്‍കുന്നുണ്ട്. മാത്രമല്ല പ്രൊമോ വീഡിയോയില്‍ സൂചിപ്പിച്ചിരിക്കുന്ന പ്രകാരം സുചിത്ര പോവുമെന്ന് തന്നെയാണ്.
അതേ സമയം ഈ ആഴ്ചയിലെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് സുചിത്ര. ആദ്യമായി ബിഗ് ബോസ് ക്യാപ്റ്റനായി മാറിയ ഉടനെ സുചിത് പുറത്താവുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. ഇനി അഥവ പോവുകയാണെങ്കില്‍ ക്യാപ്റ്റന്‍സി സൂരജിന് നല്‍കിയിട്ട് പോയേക്കുമെന്നാണ് പ്രവചനങ്ങള്‍. ഇതുവരെ ക്യാപ്റ്റന്‍ ആവത്തതിനാലും സുചിത്രയുമായി ഏറ്റവുമടുത്ത സൗഹൃദം ഉള്ളതിനാലും ക്യാപ്റ്റന്‍സി സൂരജിന് നല്‍കുമെന്നാണ് വിവരം.


Click it and Unblock the Notifications