For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബ്ലെസ്ലി ഒരിക്കല്‍ കൂടി ബിഗ് ബോസ് ഹൗസില്‍ വരുമോ; പക്ഷെ ഒരു കാര്യം, ഓഫറുമായി ലാലേട്ടന്‍

  |

  ബിഗ് ബോസ് സീസണ്‍ 4 ഫിനാലെയിലേയ്ക്ക് കടക്കാന്‍ ഇനി വളരെ കുറച്ച് ദിനങ്ങള്‍ മാത്രമേയുള്ളൂ. . ആരൊക്കെയാവും ഫൈനല്‍ ഫൈവില്‍ ഉണ്ടാവുകയെന്നും ആരാകും ടൈറ്റില്‍ വിജയി എന്നും അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇതിനോടകം തന്നെ ദില്‍ഷ ഫിനാലെയില്‍ എത്തിയിട്ടുണ്ട്. ടിക്കറ്റു ടു ഫിനാലെയിലെ 10 ടാസ്‌ക്കുകള്‍ വിജയിച്ചാണ് 7 പേരെ പിന്തളളിക്കൊണ്ട് ദില്‍ഷ ഫിനാലെയില്‍ എത്തിയത്.

  mohanlal- blesslee

  Also Read: മമ്മൂട്ടിയുടെ പിണക്കം സെന്റി പറഞ്ഞാല്‍ മാറും, മോഹന്‍ലാലിന്റേത് അങ്ങനെയല്ല, പക വീട്ടല്‍ ഇങ്ങനെ...

  വളരെ രസകരവും അതുപോലെ മികച്ച ഗെയിമുകളുമായിരുന്നു ടിക്കറ്റ് ടു ഫിനാലെയില്‍ ബിഗ് ബോസ് നല്‍കിയത്. വളരെ മികച്ച രീതിയില്‍ തന്നെ എല്ലാവരും 10 ടാസ്‌ക്കുകളും ചെയ്തു. ടിക്കറ്റ് ടു ഫിനാലെയില്‍ വിജയിച്ച് ടോപ്പ് ഫൈവില്‍ നേരിട്ട് ഇടംപിടിക്കണമെന്നായിരുന്നു മത്സരാര്‍ത്ഥികളുടെ എല്ലാവരുടേയും ആഗ്രഹം. ഇതിനായി ഓരോരുത്തരം തങ്ങളുടെ ബെസ്റ്റ് കാഴ്ച വയ്ക്കുകയും ചെയ്തിരുന്നു.

  Also Read: 'ഞങ്ങള്‍ക്കും കിട്ടി പുതിയ അതിഥി', പുതിയ സന്തോഷം പങ്കുവെച്ച് സാന്ത്വനത്തിലെ ജയന്തി

  മോഹന്‍ലാല്‍ എത്തിയ ശനിയാഴ്ചത്തെ പ്രധാന ചര്‍ച്ച വിഷയങ്ങളിലൊന്ന് ടിക്കറ്റു ടു ഫിനാലൊയായിരുന്നു. എല്ലാവരു നല്ല പ്രകടനം കാഴ്ചവെച്ചു എന്ന് പറയുന്നതിനോടൊപ്പം ലാസ്റ്റ് ബ്ലെസ്ലി ഉഴപ്പിയോ എന്നും താരം ചോദിക്കുന്നു. ഇതിനോടൊപ്പം തന്നെ ഇനി ഒരിക്കല്‍ കൂടി ബിഗ് ബോസ് ഹൗസിലേയ്ക്ക് വരുമോ എന്നും രസകരമായി പാട്ടിലൂടെ മോഹന്‍ലാല്‍ തിരക്കി.

  Also Read: പണം ധൂര്‍ത്തടിച്ചും മദ്യപിച്ചും തീര്‍ത്തോ; ഇന്നത്തെ അവസ്ഥയിലേയ്ക്ക് എത്താനുള്ള കാരണം പറഞ്ഞ് ഐശ്വര്യ

  ബ്ലെസ്ലിയ്ക്ക് വളരെ എളുപ്പത്തില്‍ ടാസ്ക്ക വിജയിക്കാമായിരുന്നു. അവസാന നിമിഷം ബോധപൂര്‍വ്വം തോറ്റു കൊടുക്കുകയായിരുന്നു എന്ന് മത്സരം അവസാനിച്ചതിന് ശേഷം ഹൗസിന് അകത്തും പുറത്തും ചര്‍ച്ചയായിരുന്നുത്.

  നോമിനേഷനില്‍ കൂടി പോകുന്നതാണ് നല്ലതെന്നും അതുകൊണ്ടാണ് അങ്ങനെ കളിച്ചതെന്നും ബ്ലെസ്ലി പറയുന്നു. പിന്നാലെ ഓരോരുത്തരോടും വിശേഷങ്ങള്‍ ചോദിച്ചതിന് ശേഷം ബ്ലെസ്ലിയോട് ഒരു പാട്ട് പാടാന്‍ പറഞ്ഞു.

  'ചന്ദ്ര കലഭം ചാര്‍ത്തി..' എന്ന ഗാനമാണ് ബ്ലെസ്ലി പാടിയത്. പിന്നാലെയാണ് രസകരമായ ചോദ്യം മോഹന്‍ലാല്‍ ചോദിച്ചത്. ഈ മനോഹരമായൊരു ബിഗ് ബോസ് വീട്ടില്‍ ഒരവസരം കൂടി കിട്ടിയാല്‍ വരുമോ എന്ന്. ഉറപ്പായും വരുമെന്നായിരുന്നു ബ്ലെസ്ലിയുടെ മറുപടി. എന്നാല്‍ തൂവലൊക്കെ കൊഴിയുമെന്ന് മോഹന്‍ലാലും തിരിച്ച് പറഞ്ഞു.

  ഷോ അവസാനത്തിലേയ്ക്ക് അടുക്കുമ്പോള്‍ പലരുടേയും സൗഹൃദങ്ങളും വിശ്വാസങ്ങളും ആകെ തെറ്റിയിട്ടുണ്ട്. ഇതിനെ കുറിച്ചു ഇന്നലെത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ ചോദിച്ചിരുന്നു. ഷോയില്‍ വിശ്വാസമുള്ളതും ഇല്ലാത്തതുമായ മത്സരാര്‍ത്ഥികള്‍ ആരൊക്കെയാണെന്നായിരുന്നു താരം ആരാഞ്ഞത്

  ആദ്യം സംസാരിച്ചത് ധന്യയാണ്. സൂരജിനെയാണ് വിശ്വാസമുള്ളതെന്നും വിശ്വാസമില്ലാത്തത് റിയാസിനേയും റോണ്‍സനേയുമാണെന്ന് ധന്യ പറഞ്ഞു. പിന്നീട് എത്തിയത് ലക്ഷ്മിപ്രിയ ആയിരുന്നു. വിശ്വാസമുള്ളത റോണ്‍സേയും ഇല്ലാത്തത് ബ്ലെസ്ലിയുമായിരുന്നു. പിന്നീട് എത്തിയ ദില്‍ഷ ബ്ലെസ്ലിയെ വിശ്വസിക്കുന്നുണ്ടെന്നും റോണ്‍സണിനെ വിശ്വസിക്കുന്നില്ലെന്നും വ്യക്ത

  ധന്യയെ വിശ്വാസമുണ്ടെന്നാണ് സൂരജ് പറഞ്ഞത്. റോണ്‍സണിനെ വിശ്വാസമില്ലെന്നും അഭിപ്രായപ്പെട്ടു. ലക്ഷ്മി പ്രിയയെ വിശ്വാസമില്ലെന്ന് പറയുന്നതിനോടൊപ്പം റോണ്‍സനെ വിശ്വാസമുണ്ടെന്ന് വിനയ് പറഞ്ഞു. റിയാസിനും വിശ്വാസം റോണ്‍സനെയാണ്. ഇല്ലാത്തത് ലക്ഷ്മി പ്രിയയെ. റോണ്‍സണാവട്ടെ റിയാസിനെയാണ് വിശ്വാസം ഇല്ലാത്തത് ബ്ലെസ്ലിയേയും.

  റോണ്‍സണും ധന്യയ്ക്കും വിനയ്ക്കും വളരെ നിര്‍ണ്ണായകമായ ദിനമാണിന്ന്. ഇവരില്‍ ഒരാള്‍ ഇത്തത്തെ എപ്പിസോഡില്‍ പുറത്ത് പോകും. എന്നാല്‍ പുറത്ത് പ്രചരിക്കുന്ന റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ വിനയ് മാധവ് ആണ് ഈ വാരം പുറത്ത് പോകുക. ധന്യയാണ് ഈ വീക്കിലെ ക്യാപ്റ്റന്‍.


  തിങ്കളാഴ്ച മുതല്‍ സെമി ഫൈനല്‍ മത്സരങ്ങളാണ് ഹൗസില്‍ നടക്കുക

  English summary
  Bigg Boss Malayalam Season 4 Mohanlal Give A Funny offer Blesslee In Next Season,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X