രണ്ട് മാലയും എനിക്ക് തരാതെ നിങ്ങളെ കളിക്കാൻ ഞാൻ സമ്മതിക്കില്ല; റിയാസിനും റോബിനും പണികൊടുത്തത് ലാലേട്ടൻ

ബിഗ്ബോസ് മലയാളം നാലാം സീസൺ അൻപത് എപ്പിസോഡുകൾ പിന്നിടാൻ പോവുകയാണ്. ഷോ പകുതി ആയപ്പോഴാണ് ബിഗ് ബോസ് വീട്ടിൽ രണ്ട് പുതിയ വൈൽഡ് കാർഡ് എൻട്രികളായി റിയാസ് സലീമും വിനയ് മാധവും എത്തിയത്.

ഇരുവരും വീട്ടിലേക്ക് പ്രവേശിച്ചതിന് പിന്നാലെ വീട്ടിൽ കോലാഹലങ്ങൾ ഉണ്ടാവാൻ തുടങ്ങി. ഇത് വീട്ടിലെ മത്സരാർത്ഥികളെയും പ്രേക്ഷകരെയും ഒരുപോലെ അസ്വസ്ഥരാക്കി. വിനയ് മാധവ് തരക്കേടില്ലാതെ വീട്ടിൽ പെരുമാറുമ്പോൾ മാന്യതയുടെ എല്ലാ അതിർവരമ്പുകളും മറികടന്നാണ് റിയാസ് ബിഗ് ബോസ് വീട്ടിൽ പെരുമാറിയത്.

തന്നോട് തർക്കിക്കാൻ വരുന്നവരോടെല്ലാം വളരെ മോശമായ ഭാഷയിലാണ് റിയാസ് പ്രതികരിക്കുന്നത്. റിയാസ് വീട്ടിൽ എത്തിയതോടെ റോബിനും ഇത്തരത്തിൽ മോശം വാക്കുകൾ പ്രയോഗിക്കാൻ തുടങ്ങി. ഇത് ബിഗ് ബോസ് കുടുംബമായി കാണുന്ന പ്രേക്ഷകരെ അസ്വസ്ഥരാക്കി.

ഷോയില്‍ എത്തി ഒരാഴ്ച പൂര്‍ത്തിയാവുന്നതിന് മുമ്പേ റിയാസ് ജയില്‍ നോമിനേഷനിൽ ഇടംപിടിച്ചിരുന്നു. അത്രയധികം പ്രശ്‌നങ്ങൾ റിയാസിനെ ചുറ്റിപ്പറ്റി നടന്നിരുന്നു.

നോമിനേഷൻ സമയത്ത് റിയാസിനെ റോബിൻ നോമിനേറ്റ് ചെയ്തിരുന്നില്ല

ബിഗ് ബോസ് വീടിന് അകത്ത് റിയാസിന്റെയും റോബിന്റെയും ചീത്തവിളി സഹിക്കാവുന്നതിലും അപ്പുറമായപ്പോൾ ജയിൽ നോമിനേഷനിൽ ഇരുവരുടെയും പേരുകൾ വന്നു. ഒപ്പം ഈ ആഴ്ചത്തെ ക്യാപ്റ്റൻ ആയിരുന്ന ജാസ്മിന്റെ പേരും.

ഇരുവരുടെയും വഴക്കിനിടയിൽ വേണ്ടരീതിയിൽ ഇടപെടാത്തതിനാലാണ് ജാസ്മിൻ നോമിനേഷനിൽ എത്തിയത്. എന്നാൽ ടാസ്ക്കിൽ ജയിച്ച ജാസ്മിൻ ജയിലിൽ നിന്നും രക്ഷപെട്ടു.

വീട്ടിൽ എത്തിയതിന് അടുത്ത ദിവസം മുതൽ റിയാസ് തന്റെ ടാർജറ്റ് ആയ റോബിനുമായി ഏറ്റുമുട്ടുന്നുണ്ടായിരുന്നു.പലതവണ റോബിനുമായി റിയാസ് തർക്കിച്ചെങ്കിലും ജയിൽ നോമിനേഷൻ സമയത്ത് റിയാസിനെ റോബിൻ നോമിനേറ്റ് ചെയ്തിരുന്നില്ല.

ജയിലിൽ ആയ റിയാസിനും റോബിനും ബിഗ് ബോസ് മാലകളിൽ മുത്ത് കോർക്കാൻ ടാസ്ക് നൽകുകയായിരുന്നു എന്നാൽ ഇരുവരും ടാസ്കിൻ്റെ പേരിൽ വൻ കലഹം ഉണ്ടാക്കുകയും ടാസ്ക് ചെയ്യാൻ തയ്യാറാകാതെ നിൽക്കുകയും ബിഗ് ബോസിനെ ഉൾപ്പെടെ കുറ്റപ്പടുത്തുകയും ചെയ്തിരുന്നു.

മാത്രമല്ല ഇനി ബിഗ് ബോസ് പറയുന്നതുവരെ ഇരുവർക്കും ആരെയും നോമിനേറ്റ് ചെയ്യാൻ ആവില്ല

ഈ കാര്യം ചൂണ്ടിക്കാട്ടി മോഹൻലാൽ വിശദീകരണം ചോദിച്ചപ്പോഴും റോബിനും റിയാസും പരസ്പരം കുറ്റപ്പെടുത്തുകയായിരുന്നു.

ഇതോടെ മോഹൻലാൽ ദേഷ്യപ്പെടുകയും തനിക്ക് ആ മാല കിട്ടണമെന്നും അതിൻ്റെ കാര്യത്തിൽ നിങ്ങൾ തീരുമാനം പറയണം അത് കഴിഞ്ഞാൽ മാത്രമേ താൻ കൂടുതൽ കാര്യങ്ങൾ പറയുകയുള്ളുവെന്നും വ്യക്തമാക്കി.

ജയിലിൽ ചെയ്ത കാര്യത്തിൻ്റെ ശിക്ഷയായി ഇനിയുള്ള മൂന്ന് ദിവസങ്ങളും ഇരുവരും ജയിലിൽ കഴിയണമെന്നും. ജയിലിൽ ഇരുവർക്കും ബിഗ് ബോസ് നൽകിയ ടാസ്ക് പൂർത്തിയാക്കി മാല ഇരുവരും ചേർന്ന് തനിക് ഏൽപ്പിക്കണമെന്നും മോഹൻലാൽ ആവശ്യപ്പെട്ടു.

മാത്രമല്ല ഇനി ബിഗ് ബോസ് പറയുന്നതുവരെ ഇരുവർക്കും ആരെയും നോമിനേറ്റ് ചെയ്യാൻ ആവില്ലെന്നും മോഹൻലാൽ വ്യക്തമാക്കി.ഇതുകേട്ട് റിയാസും റോബിനും ഞെട്ടി.

ബിഗ് ബോസിൽ അരങ്ങേറിയ കാര്യങ്ങൾ കണ്ട പ്രേക്ഷകർ അവിടെ ഇതൊന്നും നിയന്ത്രിക്കാൻ ആരുമില്ലേ എന്ന ചോദ്യമാണ് ഉന്നയിച്ചിരുന്നത്

എന്തായാലും മോഹൻലാലിന്റെ ഇന്നത്തെ ഇടപെടൽ പ്രേക്ഷകർക്കെല്ലാം ഇഷ്ട്ടപെട്ടു എന്ന് വേണം കരുതാൻ. കഴിഞ്ഞ ഏതാനം ദിവസങ്ങളായി ബിഗ് ബോസിൽ അരങ്ങേറിയ കാര്യങ്ങൾ കണ്ട പ്രേക്ഷകർ അവിടെ ഇതൊന്നും നിയന്ത്രിക്കാൻ ആരുമില്ലേ എന്ന ചോദ്യമാണ് ഉന്നയിച്ചിരുന്നത്.

വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ ഇതിനെ പറ്റി സംസാരിക്കും എന്ന വിശ്വാസം പ്രേക്ഷകർക്ക് ഉണ്ടായിരുന്നെങ്കിലും അദ്ദേഹം എങ്ങനെയാവും ഈ വിഷയത്തിൽ പ്രതികരിക്കുക എന്ന് ചിന്തിച്ചിരിക്കുകയായിരുന്നു.

ഇന്നത്തെ എപ്പിസോഡിന്റെ പ്രമോ വന്നതോടെ പ്രേക്ഷകർ ഷോ കാണാൻ അക്ഷമരായി ഇരിക്കുകയായിരുന്നു. മോഹൻലാലിന്റെ ശക്തമായ ഇടപെടൽ പ്രേക്ഷകർക്ക് ഇഷ്ട്ടപെട്ടു. ഞങ്ങൾ ഇതാണ് കാണാൻ ആഗ്രഹിച്ചതെന്നും ഇതുപോലെ തന്നെ ഓരോ കാര്യങ്ങൾക്കും മോഹൻലാൽ പ്രതികരിക്കണമെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X