'ഷോയ്ക്ക് ഒരു നിലവാരമുണ്ട്, മര്യാദയ്ക്ക് സംസാരിക്കണം'; റോബിനും റിയാസിനും ജാസ്മിനും കണക്കിന് കൊടുത്ത് മോഹൻലാൽ!

ഈ ആഴ്ചത്തെ ബി​ഗ് ബോസ് വീക്കെൻഡ് എപ്പിസോഡിനായി കാത്തിരിക്കുകയാണ് എല്ലാവരും. കാരണം എണ്ണിയാലും തീരാത്ത പ്രശ്നങ്ങളും ​ഗുലുമാലുകളുമാണ് വീട്ടിലുണ്ടായിരുന്നവരും പുതുതായി വീട്ടിലേക്ക് വന്ന രണ്ടുപേരും ചേർന്ന് ഒരാഴ്ചകൊണ്ട് ഒപ്പിച്ചത്.

വന്ന ദിവസം മുതൽ ശനിയാഴ്ച വരെയും ഒന്നിന് പിറകെ ഒന്നായി പ്രശ്നങ്ങൾ പൊട്ടി പുറപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ഏറ്റവും വലിയ പോരായ്മയും പ്രശ്നവുമായി പ്രേക്ഷകർ പറയുന്നത് മത്സരാർഥികൾ പ്രയോ​ഗിക്കുന്ന അസഭ്യ വാക്കുകളാണ്.

നിയന്ത്രണമില്ലാതെയാണ് ദേഷ്യം വരുമ്പോൾ മത്സരാർഥികൾ പരസ്പരം അസഭ്യ വർ‌ഷം ചൊരിയുന്നത്.

ഈ ആഴ്ചയിൽ സംപ്രേഷണം ചെയ്ത എപ്പിസോഡുകളിലെ പല ഭാ​ഗങ്ങളും മ്യൂട്ട് ചെയ്ത ശേഷമാണ് ബി​ഗ് ബോസ് അണിയറപ്രവർത്തകർ സംപ്രേഷണം ചെയ്തത്. റോബിൻ, റിയാസ്, ജാസ്മിൻ തുടങ്ങിയവരാണ്‌ ഇത്തവണയും തെറിവിളിയിൽ മുന്നിലുണ്ടായിരുന്നത്.

വീട്ടിലെ മറ്റ് മത്സരാർഥികൾ ഇവരെ അസഭ്യം പറയുന്നതിൽ നിന്നും വിലക്കാൻ ശ്രമിച്ചിട്ടും ഇവർ അത് ചെവി കൊള്ളാൻ തയ്യാറായില്ലെന്നതാണ് വാസ്തവം.

വളരെ ​ഗുരുതരമായ തരത്തിൽ പെരുമാറുകയും ആംഗ്യങ്ങൾകൊണ്ടും വാക്കുകൾകൊണ്ടും അസഭ്യം പറയുകയും ചെയ്ത മത്സരാർഥികളെ തക്കതായ ശിക്ഷ നൽകി പാഠം പഠിപ്പിക്കണമെന്ന് ബി​ഗ് ബോസ് പ്രേക്ഷകരും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ലാലേട്ടൻ ഓൺ ഫയർ

പ്രേക്ഷകരുടെ ആവശ്യങ്ങളെല്ലാം ബി​ഗ് ബോസ് മാനിക്കുന്നുണ്ട് എന്ന് തെളിയിക്കുന്ന പുതിയ പ്രമോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വന്നവരേയും നിന്നവരേയുമെല്ലാം ഒരുപോലെ ചോദ്യം ചെയ്ത് മുൾമുനയിൽ നിർത്തുന്ന അവതാരകൻ മോഹൻലാലാണ് പുതിയ പ്രമോയിലുള്ളത്.

ബി​ഗ് ബോസ് ഷോയ്ക്ക് ഒരു നിലവാരമുണ്ടെന്നും അതുകൊണ്ട് തന്നെ മര്യാദയ്ക്ക് സംസാരിക്കാൻ‌ കഴിയുന്നവർ മാത്രം വീട്ടിൽ നിന്നാൽ മതിയെന്നുമാണ് ജാസ്മിൻ, റോബിൻ, റിയാസ് എന്നിവരെ ശാസിച്ചുകൊണ്ട് മോഹൻലാൽ‌ പറയുന്നത്.

മലയാളത്തിൽ സംസാരിക്കാതെ അമിതമായി ഇം​ഗ്ലീഷും ഹിന്ദിയും ഉപ​യോ​ഗിക്കുന്ന റിയാസിനെ മോഹൻലാൽ ശാസിക്കുന്നത് കാണിച്ചുകൊണ്ടാണ് പ്രമോ തുടങ്ങുന്നത്. ഇങ്ങനെയാണോ സ്വന്തം വീട്ടിലും ഭാഷ ഉപയോ​ഗിക്കുന്നതെന്നും മോഹൻലാൽ ചോ​ദിക്കുന്നുണ്ട്.

മര്യാദയ്ക്ക് സംസാരിക്കണം

മര്യാദയ്ക്ക് സംസാരിക്കാൻ സാധിക്കുമെങ്കിൽ മാത്രം വീട്ടിൽ തുടർന്നാൽ മതിയെന്നാണ് റോബിനോട് മോഹൻലാൽ പറഞ്ഞത്. ബാക്കിയുള്ളവർ മണ്ടന്മാരാണെന്ന് കരുതരുതെന്നും മോഹൻലാൽ പറഞ്ഞു.

ശേഷം ജാസ്മിനെയായിരുന്നു മോഹൻലാൽ ചോദ്യം ചെയ്തത്. മര്യാദയ്ക്ക് സംസാരിക്കാൻ കഴിയില്ലേയെന്ന് ലാലേട്ടൻ ചോദിച്ചപ്പോൾ ന്യായീകരിക്കാൻ ഒരുങ്ങിയ ജാസ്മിനോട് ദേഷ്യപ്പെടുകയാണ് മോഹൻലാൽ ചെയ്തത്.

ബി​ഗ് ബോസ് വീട്ടിൽ വന്ന ശേഷം ആദ്യമായാണ് മോഹൻലാലിൽ നിന്നും ജാസ്മിന് വഴക്ക് കേൾക്കുന്നത്. മുമ്പും അസഭ്യ വാക്കുകൾ ജാസ്മിൻ ഉപയോ​ഗിച്ചിട്ടുണ്ടെങ്കിലും അതൊന്നും മോഹൻലാൽ ഇതുവരെ ചോദ്യം ചെയ്തിരുന്നില്ല.

എല്ലാവർക്കുമുള്ള ലാസ്റ്റ് വാണിങ്

കൂടാതെ എല്ലാവർക്കുമുള്ള ലാസ്റ്റ് വാണിങാണ് ഇതെന്നും മോഹൻലാൽ പറയുന്നുണ്ട്. കുടുംബപ്രേക്ഷകർ കാണുന്ന പരിപാടിയായതിനാൽ ഷോയുടെ നിലവാരം തകർക്കാൻ താൻ ആരെയും അനുവദിക്കില്ലെന്നും അത്തരം നിലാവാരം കാണിക്കാൻ കഴിയാത്തവരെ വീട്ടിൽ തുടരാൻ താൻ അനുവദിക്കില്ലെന്നും മോഹൻലാൽ വ്യക്തമാക്കി.

പുതിയ പ്രമോ പുറത്തുവന്നതോടെ പ്രേക്ഷകരെല്ലാം ബി​ഗ് ബോസ് അണിയറപ്രവർത്തകരേയും മോഹൻലാലിനേയും അഭിനന്ദിക്കുകയാണ്. പക്ഷാപാതമില്ലാതെ പെരുമാറിയതിനാണ് മോഹൻലാലിന് പ്രേക്ഷകരുടെ പ്രശംസ ലഭിക്കുന്നത്.

എല്ലാ മത്സരാർഥികൾക്കും അവരവർ അർഹിക്കുന്നത് നൽകിയതിൽ സന്തോഷമുണ്ടെന്നും ചില പ്രേക്ഷകർ കുറിച്ചു.

Recommended Video

പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview
ഈ ആഴ്ച പുറത്തേക്ക് ആര്?

അതേസമയം ഈ ആഴ്ച ആരാണ് പുറത്ത് പോകുന്നതെന്ന് ഇന്നോ, നാളയോ അറിയാം. ലക്ഷ്മിപ്രിയ മാത്രമാണ് അടുത്ത ആഴ്ചയിലേക്ക് വൈൽഡ് കാർഡ് എൻട്രികളുടെ സഹായത്തോടെ സേഫായിരിക്കുന്നത്.

ബാക്കിയുള്ളവരെല്ലാം എലിമിനേഷൻ പട്ടികയിൽ തുടരുകയാണ്. നിമിഷയോ റോൺസണോ പുറത്തുപോകാനുള്ള സാധ്യതയാണ് ബി​ഗ് ബോസ് പ്രേക്ഷകർ ഭൂരിപക്ഷവും പറയുന്നത്. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X