For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസ് ഹൗസില്‍ പുതിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി; പുറത്ത് പോകുന്നത് ആര്, വീഡിയോ വൈറല്‍

  |

  ഇന്ത്യന്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയില്‍ ആരംഭിച്ച ഷോ 2018ലാണ് മലയാളത്തില്‍ തുടങ്ങുന്നത്. മലയാളം പതിപ്പ് തുടങ്ങുന്നതിന് മുന്‍പ് തന്നെ ബിഗ് ബോസിന് കേരളത്തില്‍ പ്രേക്ഷകരുണ്ടായിരുന്നു. ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകള്‍ ചർച്ചയായിരുന്നു. നിലവില്‍ ബിഗ് ബോസ് നാലാം സീസണ്‍ ആണ് നടക്കുന്നത്. മാര്‍ച്ച് 27 ന് ആരംഭിച്ച ഷോ സംഭവ ബഹുലമായി മുന്നോട്ട് പോവുകയാണ്. വിജയകരമായി അഞ്ച് ആഴ്ചകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

  നിസ്സാരകാര്യം കൊണ്ടാണ് 'ബെല്‍സ് പാള്‍സി' വരുന്നത്; സ്‌ട്രോക്കുമായി ബന്ധമില്ല, രോഗത്തെ കുറിച്ച് മനോജ്

  17 പേരുമായിട്ടാണ് ബിഗ് ബോസ് സീസണ്‍ 4 ആരംഭിച്ചത്. അഞ്ച് ആഴ്ച പിന്നിടുമ്പോള്‍ 14 പേരാണ് ഇപ്പോള്‍ ഷോയില്‍ അവശേഷിക്കുന്നത്. ജാനകി ആദ്യ വാരവും ശാലിനി മൂന്നാമത്തെ ആഴ്ചയും ഷോയില്‍ നിന്ന് പുറത്ത് പോയി. ഏറ്റവും ഒടുവില്‍ അശ്വിനും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ മണികണ്ഠനുമാണ് ബിഗ് ബോസ് യാത്ര അവസാനിപ്പ് പുറത്ത് പോയത്. നാലമത്തെ ആഴ്ചയായിരുന്നു ഇരുവരും ഔട്ടായത്.

  അപമാനിച്ചു, ഒരുപാട് തരംതാഴ്ത്തി, അന്നത്തെ അനുഭവം വളരെ വേദനിപ്പിച്ചു, വെളിപ്പെടുത്തി മമ്മൂട്ടി

  ഇപ്പോഴിതാ വീണ്ടും ഒരു വാരാന്ത്യം എപ്പിസോഡ് വന്നെത്തിയിരിക്കുകയാണ്. 14 പേരില്‍ 9 പേരും ഇക്കുറി എവിക്ഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. ആരായിരിക്കും ഈ ആഴ്ച ഹൗസില്‍ നിന്ന് പുറത്ത് പോകുന്നതെന്ന് അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. കൂടാതെ ഹൗസിനുള്ളിലും എവിക്ഷന്‍ ചര്‍ച്ചകള്‍ സജീവമാണ്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്നത് മോഹന്‍ലാലിന്റെ വാക്കുകളാണ്. പുതിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയെ കുറിച്ചുള്ള സൂചനയാണ് നല്‍കുന്നത്. ലാലേട്ടന്റെ വാക്കുകള്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.

  മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ...'നമുക്ക് നേരെ മാത്രമല്ല സമൂഹത്തിന് നേര്‍ക്കു തിരിച്ചു വെച്ച ഒരു കണ്ണാടിയാണ് ബിഗ് ബോസ് വീട്. മലയാളി സമൂഹത്തിന്റെ പ്രതിനിധികളായ തികച്ചും വിഭിന്നരായ 17 പേരില്‍ തുടങ്ങിയ ഗെയിമാണ്. അവരില്‍ പലരും പുറത്തുപോയി. അപ്രതീക്ഷിതമായി കടന്നുവന്ന ഒരാള്‍ നിര്‍ഭാഗ്യവശാല്‍ പടിയിറങ്ങേണ്ടിയും വന്നു. ശേഷിക്കുന്നവര്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ ശ്രമിച്ച് ഗെയിം തുടരുന്നു. ഇനി ആരാണ് പുറത്തേയ്ക്ക്. അതോ ഇനിയും പുതിയ അതിഥികള്‍ കടന്നുവരുമോ?, കാത്തിരുന്ന കാണുക, ബിഗ് ബോസ് മലയാളം' എന്നുമാണ് മോഹന്‍ലാല്‍ പ്രൊമൊയില്‍ പറയുന്നത്. പുതിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുടെ സൂചനയാണ് താരം നല്‍കുന്നതെന്നാണ് പ്രേക്ഷകരുടെ കണ്ടെത്താല്‍. എന്തായാലും വാരാന്ത്യം എപ്പിസോഡിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

  ബിഗ് ബോസ് സീസണ്‍ 4 ലെ ആദ്യത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിരുന്നു മണികണ്ഠന്‍. ഷോ തുടങ്ങി മൂന്നാമത്ത വാരമായിരുന്നു അദ്ദേഹം എത്തിയത്. എന്നാല്‍ കേവലം ഒരാഴ്ച മാത്രമേ ഹൗസില്‍ നില്‍ക്കാന്‍ കഴിഞ്ഞുള്ളൂ. ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് ഷോയില്‍ നിന്ന് പുറത്ത് പോവുകയായിരുന്നു. മണികണ്ഠന്‍ തന്നെയാണ് ഷോ ക്വിറ്റ് ചെയ്തത്. ഗെയിമിലേയ്ക്ക് പ്രവേശിക്കാന്‍ തുടങ്ങുമ്പോഴായിരുന്നു ആരോഗ്യം മോശമാവുന്നത്. ഏറെ വേദനയോടെയാണ് മണികണ്ഠന്‍ ബിഗ് ബോസ് ഹൗസ് വിട്ടത്.

  Recommended Video

  എന്റെ കളി ഇങ്ങനെയാണ്.. അശ്വിന്റെ ആദ്യ പ്രതികരണം | Filmibeat Malayalam

  പുതിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. മികച്ച ഒരു മത്സരാര്‍ത്ഥിയെ കൊണ്ടു വരണമെന്നാണ് ആരാധകര്‍ പറയുന്നത്. മത്സരം ശക്തമായി കൊണ്ടിരിക്കുകയാണ്. ദിവസങ്ങള്‍ കുറയുന്തോറും മത്സരാര്‍ത്ഥികളും തങ്ങളുടെ ഗെയിം കടുപ്പിച്ചുക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴുളളവരെക്കാള്‍ മുകളില്‍ നില്‍ക്കുന്ന ഒരാളെ വേണം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി കൊണ്ടു വരാന്‍. എങ്കില്‍ മാത്രമേ മത്സരം രസകരമാവുകയുള്ളൂവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

  റോബിന്‍, ബ്ലെസ്‌ലി, ലക്ഷ്മിപ്രിയ, അപര്‍ണ, ദില്‍ഷ, ജാസ്മിന്‍, ഡെയ്‌സി, റോണ്‍സണ്‍, നവീന്‍ എന്നിവരാണ് ഇത്തവണ നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. ഒരു വോട്ട് ലഭിച്ച ധന്യയെ എവിക്ഷനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സുചിത്ര, സൂരജ്, ക്യാപ്റ്റനായിരുന്ന നിമിഷ,അഖില്‍ എന്നിവര്‍ ഈ ആഴ്ച രക്ഷപ്പെട്ടിരിക്കുന്നത്. എവിക്ഷനില്‍ എത്തിയ 9 പേരും ബിഗ് ബോസ് സീസണ്‍ 4 ലെ മികച്ച മത്സരാര്‍ത്ഥികളാണ്.

  English summary
  Bigg Boss Malayalam Season 4 Mohanlal Hint About New Wild on Bigg Boss House
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X