twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മത്സരാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി മോഹന്‍ലാല്‍, ഇനിയും ആവര്‍ത്തിച്ചാല്‍ കര്‍ശനമായി ഇടപെടും...

    |

    മാര്‍ച്ച് 27 ന് ആരംഭിച്ച ബിഗ് ബോസ് മലയാളം സീസണ്‍ 4 സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. ഷോ അതിന്റെ രണ്ടാം ആഴ്ചയും പൂര്‍ത്തിയാക്കിയിരിക്കുകയാണ്. മറ്റുള്ള മൂന്ന് സീസണുകളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് ബിഗ് ബോസ് നാലാം സീസണ്‍ ഒരുക്കിയിരിക്കുന്നത്. ടാസ്‌ക്കുകളും മത്സരാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പും പ്രേക്ഷകരുടെ ഇടയില്‍ ഇതിനോടകം കയ്യടി നേടുന്നുണ്ട്. ടാസ്ക്കുകളുടെ പേരിലായിരുന്നു കഴിഞ്ഞ തവണ ഏറ്റവും കൂടുതല്‍ വിമര്‍ശനം കേട്ടത്.

    കുതിരവട്ടം പപ്പുവിനെ സിനിമയില്‍ നിന്ന് പുറത്താക്കണമെന്ന് ആ സംവിധായകന്‍ പറഞ്ഞു, വെളിപ്പെടുത്തി ശ്രീനിവാസന്‍കുതിരവട്ടം പപ്പുവിനെ സിനിമയില്‍ നിന്ന് പുറത്താക്കണമെന്ന് ആ സംവിധായകന്‍ പറഞ്ഞു, വെളിപ്പെടുത്തി ശ്രീനിവാസന്‍

    പ്രേക്ഷകരും മത്സരാര്‍ത്ഥികളും ഒരുപോലെ കാത്തിരിക്കുന്ന എപ്പിസോഡാണ് മോഹന്‍ലാല്‍ എത്തുന്ന വിക്കെന്‍ഡ് എപ്പിസോഡ്. ഒരാഴ്‌ചത്തെ ഇവരുടെ ബിഗ് ബോസ് ജീവിതവും അവിടെയുണ്ടായ പ്രശ്നങ്ങളും പോരയ്മകളുമാണ്ചർച്ച ചെയ്യുന്നത്. ഒപ്പം തന്നെ പ്രേക്ഷകര്‍ നല്‍കുന്ന നിര്‍ദ്ദേങ്ങളുമാണ് വാരന്ത്യം എപ്പിസോഡില്‍ മോഹന്‍ലാല്‍ പങ്കുവെയ്ക്കാറുണ്ട്.

      'ബൈസെക്ഷ്വല്‍' ആകുന്നതില്‍ എന്താണ് പ്രശ്‌നം; ചോദ്യത്തിന് മറുപടി നല്‍കി ഷൈന്‍ ടോം ചാക്കോ 'ബൈസെക്ഷ്വല്‍' ആകുന്നതില്‍ എന്താണ് പ്രശ്‌നം; ചോദ്യത്തിന് മറുപടി നല്‍കി ഷൈന്‍ ടോം ചാക്കോ

    നിയമ ലംഘനം

    മികച്ച രീതിയില്‍ മത്സരാര്‍ത്ഥികള്‍ ഗെയിം കളിക്കാറുണ്ടെങ്കിലും ഹൗസിലെ നിയമങ്ങള്‍ പാലിക്കാന്‍ വിമുഖത കാണിക്കുന്നുണ്ട്. ബിഗ് ബോസ് പലതവണ ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും അനുസരിക്കാന്‍ മത്സരാര്‍ത്ഥികള്‍ തയ്യാറായിട്ടില്ല. നിയമം ലംഘിച്ചതിന്റെ പേരില്‍ ലക്ഷ്വറി പോയിന്റുകള്‍ വരെ കട്ട് ചെയ്തിരുന്നു.
    ഇപ്പോഴിത ബിഗ് ബോസ് അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി മോഹന്‍ലാല്‍ എത്തിയിരിക്കുകയാണ്. ബിഗ് ബോസ് നല്‍കുന്ന നിയമം പാലിച്ചില്ലെങ്കില്‍ ഇനി കര്‍ശനമായി ഇടപെടുമെന്നാണ് ലാലേട്ടന്‍ പറയുന്നത്.

    മത്സരാര്‍ത്ഥികളുടെ അലസത

    കൂടാതെ തന്നെ മത്സരാര്‍ത്ഥികളുടെ അലസത മനോഭാവത്തെ കുറിച്ചും മോഹന്‍ലാ പറയുന്നുണ്ട്. നടന്റെ വാക്കുകള്‍ ഇങ്ങനെ...''നമുക്കുള്ള ഒരു ചെറിയ സങ്കടം വീണ്ടുംപറയാം. നമ്മുടെ നിയമങ്ങളൊക്കെ തെറ്റിച്ചുകൊണ്ടാണ് നിങ്ങള്‍ മുന്നോട്ടു പോകുന്നത്. അതൊരു നല്ല പ്രവണതയല്ല. നമ്മള്‍ വളരെ സീരിയസ് ആയി അതില്‍ ഇടപെടാന്‍ പോവുകയാണ്. മറ്റൊരു കാര്യം, ഒരു ഗെയിം തന്നാല്‍ അതില്‍ എഴുതിയിരിക്കുന്ന കാര്യം മനസിലാക്കുന്നില്ല. അതോ അത്രയും മനസിലാക്കിയാല്‍ മതി എന്ന് കരുതിയിട്ടാണോ എന്ന് അറിയില്ല. ഒരു ലെറ്റര്‍ വായിക്കുമ്പോള്‍ പോലും കുറേപ്പേര്‍ എണീറ്റ് പോവുകയാണ്. ചിലര്‍ ഭക്ഷണം കഴിക്കാന്‍ പോകുന്നു. ഒരു ബസര്‍ അടിക്കുന്നതു വരെയുള്ള സമയം നിങ്ങള്‍ക്ക് ഞങ്ങള്‍ക്കുവേണ്ടി തരാന്‍ പറ്റില്ലേ? ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ നിങ്ങളോട് പറയുന്നില്ല. ആ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുക, ആ പറയുന്ന കാര്യങ്ങളിലൂടെ സഞ്ചരിക്കുക. അല്ലെങ്കില്‍ നമുക്ക് വേറെ തരത്തില്‍ അതില്‍ ഇടപെടേണ്ടിവരും, മോഹന്‍ലാല്‍ ശക്തമായ ഭാഷയില്‍ പറഞ്ഞു.

    കര്‍ശനമായി ഇടപെടേണ്ടിവരും

    ഇതിനെ കുറിച്ച് മോഹന്‍ലാല്‍ കഴിഞ്ഞ ആഴ്ചയിലെ ക്യാപ്റ്റനായിരുന്ന നവീന്‍ അറയ്ക്കലിനോട് ചോദിക്കുകയും ചെയ്തു. ''നിയമ ലംഘനങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളതെന്നും എന്തുകൊണ്ടാണ് അവയില്‍ ഇടപെടാന്‍ കഴിയാതിരുന്നതെന്നുമായിരുന്നു ചോദിച്ചത്''. താന്‍ ഇടപെടാറുണ്ടായിരുന്നു എന്നാണ് നവീന്‍ പറഞ്ഞത്.'താന്‍ ഇടപെടാറുണ്ടായിരുന്നെന്നും സമയത്തിന്റെ കാര്യമടക്കം എല്ലാവരുടെയും ശ്രദ്ധയില്‍ പെടുത്താറുണ്ടായിരുന്നെന്നും' നവീന്‍ പറഞ്ഞു. താന്‍ മുന്‍പ് പറഞ്ഞത് മോഹന്‍ലാല്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചു. നിയമങ്ങള്‍ പാലിക്കാത്തപക്ഷം തങ്ങള്‍ക്ക് കര്‍ശനമായി ഇടപെടേണ്ടിവരുമെന്ന് മത്സരാര്‍ഥികളെ'' ഓര്‍മ്മിപ്പിച്ചു.

    എവിക്ഷന്‍

    ഇന്നത്തെ വാരാന്ത്യം എപ്പിസോഡ് ഏറെ രസകരമായിരുന്നു. ഒപ്പം തന്നെ രണ്ട് പേരെ സേഫ് ആക്കുകയും ചെയ്തു. എട്ട് പേരായിരുന്നു എവിക്ഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. ഈ ആഴ്ചയിലെ ക്യാപ്റ്റനായ ദില്‍ഷ, അശ്വിന്‍ എന്നിവര്‍ സേഫ് ആണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ബാക്കിയുള്ളവരുടെ അവസ്ഥ നാളെ മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂ പ്രേക്ഷകരില്‍ ആകാംക്ഷ ജനിപ്പിച്ച് കൊണ്ടാണ് ഇന്നത്തെ വീക്കെന്‍ഡ് എപ്പിസോഡ് അവസാനിച്ചിരിക്കുന്നത്.

    English summary
    Bigg Boss Malayalam Season 4 Mohanlal Last warning To contestants,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X