'ഡു യു ലവ് മി?', മോഹൻലാലിന്റെ 'വിരോധാഭാസ'ത്തിൽ മറുപടി പറയാനാകാതെ ദിൽഷ!

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ ഓരോ ദിവസം കഴിയുന്തോറും കൂടുതൽ വാശിയേറിയതായി മാറികൊണ്ടിരിക്കുകയാണ്. പതിമൂന്ന് പേർ അവശേഷിക്കുന്ന നാലാം സീസണിൽ ആര് കപ്പുയർത്തുമെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ.

മത്സരാർഥികളെല്ലാം ഒന്നിനൊന്ന് മികച്ചവരാണ്. രണ്ടാഴ്ചയ്ക്ക് മുമ്പ് വീട്ടിലേക്ക് വന്ന് വൈൽഡ് കാർഡുകൾ ഉൾപ്പടെയാണ് വീട്ടിൽ പതിമൂന്ന് പേർ അവശേഷിക്കുന്നത്.

ഇപ്പോൾ വീക്കെൻഡ് എപ്പിസോഡിന്റെ പുതിയ പ്രമോ പുറത്തുവന്നിരിക്കുകയാണ്. മത്സരാർഥികൾക്കൊപ്പം കളിയും ചിരിയുമായി നിൽക്കുന്ന മോഹൻലാലാണ് പ്രമോയിലുള്ളത്.

കഴിഞ്ഞ ദിവസം മത്സരാർഥികൾക്ക് ബി​ഗ് ബോസ് നൽകിയ വിരോധാഭാസം ​ഗെയിം മോഹൻലാൽ കളിക്കുന്നതും പ്രമോയിൽ കാണാം. കഴിഞ്ഞ ദിവസം മത്സാർഥികൾ ഈ വിരോധാഭാസം ​ഗെയിം കളിച്ചപ്പോൾ ബ്ലെസ്ലിയെ തോൽപ്പിച്ച് അവസാന റൗണ്ടിൽ സൂരജ് തേലക്കാടാണ് വിജയിയായത്.

അതിനാൽ‌ തന്നെ വിജയിയായ സൂരജിനൊപ്പമാണ് മോഹൻലാൽ ആദ്യം വിരോധാഭാസം ​ഗെയിം കളിച്ചത്. ഒരാൾ ചോദ്യം ചോദിക്കുമ്പോൾ പരസ്പര ബന്ധമില്ലാത്ത ഉത്തരങ്ങൾ വേണം മറുവശത്തുള്ള ആൾ നൽകാൻ.

രസിച്ചും കളിച്ചും മോഹൻലാൽ

അതിൽ പിഴവ് സംഭവിച്ചാൽ‌ ​ഗെയിമിൽ നിന്നും പുറത്താകും. നിശ്ചിത സമയത്തിനുള്ളിൽ ചോദ്യങ്ങൾ ചോദിച്ച് എതിർസ്ഥാനത്തിരിക്കുന്ന വ്യക്തിയെ പുറത്താക്കാൻ ചോദ്യം ചോദിക്കുന്ന വ്യക്തിക്ക് കഴിഞ്ഞില്ലെങ്കിൽ അയാളും പുറത്താകും.

സൂരജ് നിരവധി ചോദ്യങ്ങൾ ചോദിച്ച് മോഹൻലാലിനെ കുഴപ്പിക്കാൻ നോക്കുന്നുണ്ടെങ്കിലും അദ്ദേഹം സൂക്ഷ്മതയോടെയാണ് ഓരോ ​മറുപടിയും നൽരകിയത്.

സൂരജിന്റെ ചോദ്യത്തിന് മോഹൻലാൽ ഉത്തരം പറയുകയാണ് ആദ്യം ചെയ്തതെങ്കിൽ രണ്ടാമത് അദ്ദേഹം ദിൽഷയോട് ചോദ്യങ്ങൾ ചോദിക്കുകയാണ് ചെയ്തത്.

ഡോ.റോബിനോട് ഏറ്റുമുട്ടിയപ്പോൾ ദിൽഷ നേരിട്ട ചോദ്യമാണ് മോഹൻലാലും ദിൽഷയോട് ചോദിച്ചത്.

ചോദ്യങ്ങൾ ചോദിച്ച്  കുഴപ്പിച്ച് സൂരജ്

'ദിൽഷ ഡു യു ലവ് മി?' എന്ന ചോദ്യമാണ് റോബിൻ മത്സരത്തിനിടെ ആദ്യം ദിൽഷയോട് ചോദിച്ചത്. ചോദ്യം കേട്ടപ്പോൾ തന്നെ കിളിപോയ ദിൽഷ ചോദ്യത്തിന് മറുപടി എന്നപോലെ നോ എന്ന ഉത്തരം പറഞ്ഞതിനാൽ ​ഗെയിമിൽ നിന്നും പുറത്തായിരുന്നു.

അതിനാൽ തന്നെയാണ് മോഹൻലാലും ദിൽഷയോട് ആദ്യത്തെ ചോദ്യമായി 'ഡു യു ലവ് മി' എന്ന് ചോദിച്ചത്. ചോദ്യം കേട്ട് സ്തംഭിച്ച ദിൽഷ ലാലേട്ടനോട് മറുപടി പറയാനാകാതെ പുഞ്ചിരിച്ച് നിൽക്കുന്നതും പുതിയ പ്രമോയിൽ കാണാം.

മത്സരാർഥികൾക്കൊപ്പം കളിച്ച് രസിക്കുന്ന ലാലേട്ടന്റെ വീഡിയോ വളരെ വേ​ഗത്തിൽ വൈറലാവുകയും ചെയ്തു.

പരസ്പര ബന്ധമില്ലാതെ സംസാരിച്ച് മോഹൻലാൽ

അപൂർവമായി മാത്രമെ ഇത്തരം ​രസകരമായ നിമിഷങ്ങൾ ബി​ഗ് ബോസ് വീട്ടിൽ സംഭവിക്കുകയുള്ളു. അതിനാൽ തന്നെ മത്സരാർഥികളുടേയും ലാലേട്ടന്റേയും വീഡിയോ പ്രേക്ഷകരും ഏറ്റെടുത്തു.

നാല് സീസണുകളിലായി മോഹൻലാലാണ് ബി​ഗ് ബോസ് മലയാളത്തിന്റെ അവതാരകൻ. കഴിഞ്ഞ ദിവസം മോഹൻലാലിന്റെ പിറന്നാൾ ആഘോഷമായിരുന്നു വീട്ടിൽ നടന്നത്.

പിറന്നാൾ സ്പെഷ്യലായി മത്സരാർഥികൾ വിവിധ കലാപരിപാടികൾ മോഹൻലാലിന് വേണ്ടി അവതരിപ്പിക്കുകയും പായസം ഉണ്ടാക്കി നൽകുകയുമെല്ലാം ചെയ്തിരുന്നു.

അതേസമയം ഞായറാഴ്ചത്തെ എപ്പിസോഡിലാണ് ആരാണ് ഈ ആഴ്ച വീടിനോട് ബൈ പറയാൻ പോകുന്നതെന്ന് അറിയാനാവുക.

ദിൽഷയെ കുഴക്കി ലാലേട്ടൻ

അപർണയാണ് ഈ ആഴ്ച പുറത്താവുക എന്നാണ് സോഷ്യൽമീഡിയ പ്രവചിച്ചിരിക്കുന്നത്. ബി​ഗ് ബോസ് മലയാളത്തിൽ പങ്കാളിയായ ആദ്യത്തെ വദേശി കൂടിയാണ് അപർണ മൾബറി.

പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള മത്സരാർഥിയാണ് അപർണ. പക്ഷെ വലിയ ജനപിന്തുണ നേടാൻ അപർണയ്ക്ക് അധികം സാധിച്ചിട്ടില്ല.

കഴിഞ്ഞ ആഴ്ച അമ്പത് എപ്പിസോഡുകൾ തികച്ച് നിമിഷയാണ് വീട്ടിൽ നിന്നും പുറത്തായത്. മികച്ച മത്സരാർഥിയായിരുന്നു നിമിഷയെങ്കിലും വോട്ടുകൾ കുറഞ്ഞതിനാലാണ് പുറത്തായത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X