'ഞങ്ങൾ നിങ്ങളുടെ ശരീരഭാരം പരസ്യപ്പെടുത്തിയില്ല, നിങ്ങളാണ് അത് ചെയ്തത്'; കുറ്റപ്പെടുത്തിയ നിമിഷയോട് മോഹൻലാൽ!

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ ഓരോ ദിവസം കഴിയുന്തോറും വാശിയേറിയതായി മാറികൊണ്ടിരിക്കുകയാണ്. നാലാം ആഴ്ച അവസാനിക്കുമ്പോൾ വീക്കെൻഡ് എപ്പിസോഡാണ് പ്രേക്ഷകർക്കിടയിൽ വൈറലായി മാറികൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ച വൈൽഡ് കാർഡ് എൻട്രിയായി വീട്ടിലേക്ക് വന്ന മണികണ്ഠൻ ശാരീരികമായ ബുദ്ധിമുട്ടുകളെ തുടർന്ന് സ്വമേധയ ​ഗെയിം ക്വിറ്റ് ചെയ്തതിനാൽ ഇപ്പോൾ വീട്ടിൽ അവശേഷി‌ക്കുന്നത് പതിനഞ്ച് മത്സരാർഥികൾ മാത്രമാണ്.

ഇതിന് മുമ്പ് ആദ്യത്തെ ആഴ്ചയിൽ ജാനകി സുധീറും മൂന്നാമത്തെ ആഴ്ചയിൽ ശാലിനി നായരും പ്രകടനത്തിലേയും വോട്ടിങിലേയും കുറവുകൾ മൂലം പുറത്തായിരുന്നു. പതിനഞ്ച് പേരും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. അതേസമയം കഴിഞ്ഞ മൂന്ന് സീസണുകളിൽ നിന്നും വ്യത്യസ്തമാണ് നാലാം സീസൺ. ഇത്തവണ ​ഗെയിമുകളടക്കം എല്ലാം മത്സരാർഥികൾ കഠിനാധ്വാനം ചെയ്യേണ്ടവയാണ്. ക്യാപ്റ്റൻ റൂം, സീക്രട്ട് റൂം തുടങ്ങി നിരവധി പുതിയ ഘടകങ്ങളും ഇത്തവണത്തെ ബി​ഗ് ബോസ് സീസണിൽ ഉൾപ്പെടുത്തിയിരുന്നു.

നാലാം ആഴ്ചയിലെ വീക്കിലി ടാസ്ക്ക്

വീട്ടിലെ പുതിയ ക്യാപ്റ്റൻ നിമിഷയാണ്. അതേസമയം നാലാം ആഴ്ചയിലെ വീക്കിലി ടാസ്ക്ക് തനിക്ക് മനസുകൊണ്ട് യോജിപ്പ് തോന്നാത്തതാണെന്ന് നിമിഷ വീക്കിലി ടാസ്ക് നടക്കുമ്പോൾ തന്നെ വ്യക്തമാക്കിയിരുന്നു. ആരോഗ്യരംഗം എന്നായിരുന്നു നാലാം ആഴ്ച ബി​ഗ് ബോസ് നൽകിയ വീക്കിലി ടാസ്കിന്റെ പേര്. ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ടാസ്‌ക്കായിരുന്നു ഇത്. ഭാര കൂടുതലുള്ളവർ ഒരു ​ഗ്രൂപ്പും ഭാരം തീരെ കുറവുള്ളവർ മറ്റൊരു ​ഗ്രൂപ്പുമായിട്ടാണ് ​ഗെയിം കളിച്ചത്. എന്നാൽ ടാസ്‌ക്കിനെതിരെ നിമിഷ രംഗത്ത് എത്തുകയായിരുന്നു. ശരീരഭാരം മറ്റുള്ളവരുടെ മുന്നിൽ പ്രദർശിപ്പിക്കുന്നത് അത്രനല്ല കാര്യമല്ലെന്നാണ് താരം പറയുന്നത്. ശരീരഭാരം കൂടുതലുള്ളവരെ അപമാനിക്കുന്നത് പോലെയാണെന്നും പറഞ്ഞാണ് ബി​ഗ് ബോസ് തീരുമാനങ്ങൾക്കെതിരെ നിമിഷ പ്രതികരിച്ചത്.

ടാസ്ക്കിനെ കുറ്റപ്പെടുത്തിയ നിമിഷ

'ബിഗ് ബോസ് ടാസ്‌ക്കിനെക്കുറിച്ച് പറഞ്ഞപ്പോൾ മുതൽ ഞാൻ ഡിസ്റ്റേർബ്ഡാണ്. ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി ഇങ്ങനെയൊരു ടാസ്‌ക്കാണോ നൽകേണ്ടത്. ഇതൊരിക്കലും എനിക്ക് ഉൾക്കൊള്ളാനാവില്ല. ഇത് അപമാനിക്കുന്നത് പോലെയാണ് തോന്നുന്നത്. 24 വർഷത്തോളം തടിച്ചി എന്ന വിളി കേട്ടിട്ടുണ്ട്. തടിയെ കുറിച്ച് പറഞ്ഞ് പലതരത്തിലുള്ള പരിഹാസങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. അതേക്കുറിച്ചൊക്കെയാണ് ഇപ്പോൾ ഓർമ വരുന്നത്. ഇത് നിനക്ക് കുഴപ്പമുണ്ടാവില്ല. എനിക്ക് കുഴപ്പമുണ്ട്. എന്തിനാണ് നമ്മുടെ ശരീരഭാരം ഇങ്ങനെ ബോർഡിലൊക്കെ പബ്ലിക്കായി പ്രദർശിപ്പിക്കുന്നത്' എന്നായിരുന്നു നിമിഷ ജാസ്മിനോട് പറഞ്ഞത്. ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും നിമിഷ ടാസ്ക്കിൽ പങ്കെടുത്തു.

നിമിഷയ്ക്ക് മോഹൻലാലിന്റെ വിശദീകരണം

ഇപ്പോൾ നിമിഷ ഉന്നയിച്ച പരാതിയിൽ വീക്കെൻഡ് എപ്പിസോഡിൽ വിശദീകരണം നൽകിയിരിക്കുകയാണ് മോഹൻലാൽ‌. 'ശരീരഭാരം കുറയ്ക്കുക എന്നതൊരു ​ഗെയിമായിട്ടാണ് ഞങ്ങൾ തന്നത്. നിങ്ങളെ തുടർച്ചയായി പട്ടിണിക്കിടാൻ ഉ​ദ്ദേശിച്ചിരുന്നില്ല. നമുക്കൊരു ഹെൽത്തി ​​ഗെയിമാണ് വേണ്ടത്. അവിടെ അൺഹെൽത്തിയായ കാര്യങ്ങൽ നടക്കുന്നകൊണ്ടാണ് ഇങ്ങനൊന്ന് തന്നത്. ഞങ്ങൾ മനപ്പൂർവ്വം പ്രേക്ഷകരെ ഒരു മത്സരാർഥിയുടേയും ഭാരം അറിയിച്ചിട്ടില്ല. ഒരു സഖ്യ തന്ന് എല്ലാവരും ചേർന്ന് ഇത്ര ഭാരം കുറയ്ക്കണമെന്ന് മാത്രമെ പറഞ്ഞിരുന്നുള്ളൂ. നിങ്ങൾ തന്നെയാണ് മത്സരത്തിനിടയിലും മറ്റുമായി പരസ്പരം ഭാരം വിളിച്ച് പറയുന്നത്. ഞങ്ങൾ നിങ്ങൾക്കെതിരെ അങ്ങനെ ചെയ്തിട്ടില്ല. ടീം വർക്കായി ചെയ്യാനാണ് ഞങ്ങൾ പറഞ്ഞത്' മോഹൻലാൽ വിശദീകരിച്ചു.

ഈ ആഴ്ച പുറത്തുപോകുന്നതാര്?

നിമിഷ മാത്രമല്ല റോൺസണും ശരീര ഭാരം കുറയ്ക്കുന്ന ​ഗെയിമിൽ വലിയ താൽപര്യമില്ലാതെയാണ് പങ്കെടുത്തത്. ഇത്തരത്തിലുളള ​ഗെയിമിനോട് താൽപര്യമില്ലെന്നാണ് മോഹൻലാൽ ​ഗെയിമിനെ കുറിച്ച് ചോദിച്ചപ്പോൾ റോൺസൺ പറഞ്ഞത്. മൂന്ന് വോട്ടുകളുമായി അശ്വിൻ, മൂന്ന് വോട്ടുകളുമായി സൂരജ്, മൂന്ന് വോട്ടുകളുമായി നവീൻ, അഞ്ച് വോട്ടുകളുമായി ബ്ലസ്‍ലി, ഒമ്പത് വോട്ടുകളുമായി ഡോ.റോബിൻ എന്നിവരാണ് എവിക്ഷൻ ഈ ആഴ്ചയിലെ എവിക്ഷൻ പട്ടികയിലുള്ളത്. ഇവരിൽ നിന്ന് ആരാണ് പുറത്താകേണ്ടത് എന്ന് മോഹൻലാൽ പ്രഖ്യാപിക്കും. പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും എവിക്ഷൻ. അശ്വിനോ സൂരജോ പുറത്തുപോകുമെന്നാണ് ബിഗ് ബോസ് പ്രേക്ഷകരിൽ ഭൂരിഭാഗവും സാമൂഹ്യമാധ്യമങ്ങളിൽ എഴുതുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X